Follow Us On

22

December

2024

Sunday

പരിശുദ്ധ കന്യാമറിയത്തിനൊപ്പം വിശുദ്ധ ജോൺപോൾ II മുതൽ വാഴ്ത്തപ്പെട്ട കാർലോ വരെ; ഇവർ ലോക യുവജന സംഗമവേദിയിലെ 13 താരങ്ങൾ!

പരിശുദ്ധ കന്യാമറിയത്തിനൊപ്പം വിശുദ്ധ ജോൺപോൾ II മുതൽ വാഴ്ത്തപ്പെട്ട കാർലോ വരെ;  ഇവർ ലോക യുവജന സംഗമവേദിയിലെ 13 താരങ്ങൾ!

ലിസ്ബൺ: പോർച്ചുഗൽ ആതിഥേയത്വം വഹിക്കുന്ന ലോക യുവജനസംഗമത്തിന്റെ വിശേഷാൽ രക്ഷാധികാരികൾ ആരൊക്കെയാണെന്ന് അറിയാമോ? പരിശുദ്ധ ദൈവമാതാവ് തന്നെയാണ് പ്രഥമ രക്ഷാധികാരി. പരിശുദ്ധ കന്യകാമറിയത്തിനൊപ്പം 13 പുണ്യാത്മാക്കളെക്കൂടി ഇത്തവണത്തെ സ്വർഗീയ മധ്യസ്ഥരായി തിരുസഭ നിശ്ചയിച്ചിട്ടുണ്ട്. ലോക യുവജന സംഗമത്തിന് ആരംഭം കുറിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ മുതൽ പുതിയ സഹസ്രാബ്ദത്തിന്റെ വിശുദ്ധൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസ് വരെയുള്ളവർ അതിൽ ഉൾപ്പെടും.

WYD Patrons - WYD DON BOSCO 23

വിശുദ്ധ ജോൺ പോൾ രണ്ടാമൻ, വിശുദ്ധ ജോൺ ബോസ്‌കോ, വിശുദ്ധ ജോൺ ബ്രിട്ടോ, വിശുദ്ധ വിൻസെന്റ് ഓഫ് സർഗോസ, പാദുവായിലെ വിശുദ്ധ അന്തോണീസ്, വിശുദ്ധ ബർത്തലോമിയോ, വാഴ്ത്തപ്പെട്ട ജൊവാന ഓഫ് പോർച്ചുഗൽ, വാഴ്ത്തപ്പെട്ട രക്തസാക്ഷി ജോവോ ഫെർണാണ്ടസ്, വാഴ്ത്തപ്പെട്ട മരിയ ക്ലാര ഡെൽ നിനോ ജീസസ്, വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാത്തി, വാഴ്ത്തപ്പെട്ട മാർസെൽ കാലോ, വാഴ്ത്തപ്പെട്ട കിയാര ബദാനോ, വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസ്.

13 രക്ഷാധികാരികളിൽ നാലു പേർ വിശുദ്ധരും ഒൻപതുപേർ വാഴ്ത്തപ്പെട്ടവരുമാണ്. ഇതിൽ ഏഴു പേർ ആതിഥേയ രാഷ്ട്രമായ പോർച്ചുഗൽ സ്വദേശികളാണെന്നതും സവിശേഷതയാണ്. യുവജനങ്ങൾക്കായി ജീവിതം സമർപ്പിച്ച വിശുദ്ധ ജോൺ ബ്രിട്ടോ, വിശുദ്ധ വിൻസെന്റ് ഓഫ് സർഗോസ എന്നിവർക്കൊപ്പം പാദുവായിലെ വിശുദ്ധ അന്തോണീസ്, വിശുദ്ധ ബർത്തലോമിയോ, രാജകുമാരി പദവി ഉപേക്ഷിച്ച് സന്യാസ്ത ജീവിതം സ്വീകരിച്ച വാഴ്ത്തപ്പെട്ട ജൊവാന ഓഫ് പോർച്ചുഗൽ, വാഴ്ത്തപ്പെട്ട രക്തസാക്ഷി ജോവോ ഫെർണാണ്ടസ്, ലിസ്ബണിലെ പാവപ്പെട്ടവരുടെ അമ്മയെന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഴ്ത്തപ്പെട്ട മരിയ ക്ലാര ഡെൽ നിനോ ജീസസ് എന്നിവരാണ് ആ ഏഴു പേർ.

ജോൺ ബോസ്‌ക്കോയാണ് വിശുദ്ധരുടെ ഗണത്തിൽനിന്നുള്ള മറ്റൊരു രക്ഷാധികാരി. യുവത്വത്തിൽതന്നെ ദൈവസന്നിധി പൂകിയ നാലു പേരെകൂടി രക്ഷാധികാരികളുടെ കൂട്ടത്തിൽ സംഘാടക സമിതി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇറ്റാലിയൻ സ്വദേശിയായ വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാത്തി, ജർമനിയിലെ നിർബന്ധിത ലേബർ ക്യാമ്പിൽ കൊല്ലപ്പെട്ട ഫ്രഞ്ച് യുവാവ് വാഴ്ത്തപ്പെട്ട മാർസെൽ കാലോ, കാൻസർ ബാധിതയായി മരണമടഞ്ഞ ഇറ്റാലിയൻ കൗമാരക്കാരി വാഴ്ത്തപ്പെട്ട കിയാര ബദാനോ, വിവര സാങ്കേതിക വിദ്യയിലൂടെ ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസ് എന്നിവരാണ് അവർ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?