Follow Us On

08

October

2024

Tuesday

ഫ്രാൻസിസ് പാപ്പയ്ക്ക് സ്‌നേഹോഷ്മള സ്വീകരണം ഒരുക്കി പോർച്ചുഗൽ

ഫ്രാൻസിസ് പാപ്പയ്ക്ക് സ്‌നേഹോഷ്മള സ്വീകരണം ഒരുക്കി പോർച്ചുഗൽ

ലിസ്ബൺ: ലോക യുവജന സംഗമത്തോട് അനുബന്ധിച്ച് രാജ്യം സന്ദർശിക്കുന്ന ഫ്രാൻസിസ് പാപ്പയ്ക്ക് സ്‌നേഹോഷ്മള സ്വീകരണം ഒരുക്കി പോർച്ചുഗൽ ജനത. തലസ്ഥാന നഗരിയായ ലിസ്ബണിലെ ചരിത്രപ്രസിദ്ധമായ പ്രസിഡൻഷ്യൽ ബെലെം കൊട്ടാരത്തിൽ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങാനെത്തിയ പാപ്പയെ, അദ്ദേഹത്തിന്റെ കരം ചുംബിച്ചുകൊണ്ടാണ് പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസ വരവേറ്റത്.

May be an image of 8 people, aircraft, military uniform and text

വിമാനത്താവളത്തിൽനിന്ന് വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ എത്തിച്ചേർന്ന പാപ്പയെ പാലസിന്റെ കവാടത്തിൽ പ്രസിഡന്റ് സ്വീകരിച്ച് പ്രത്യേക പവലിയനിലേക്ക് ആനയിക്കുകയായിരുന്നു. പോർച്ചുഗീസ് ദേശീയ ഗാനമായ ‘ഹീറോയിസ് ഡോ മാർ’, വത്തിക്കാന്റെ ദേശീയ ഗാനമായ ‘മാർച്ചെ പൊന്തിഫിക്കൽ’ എന്നീ ഗാനങ്ങളിൽ സൈനിക ബാൻഡിന്റെ അകമ്പടിയോടെയാണ് പാലസിലേക്ക് ആനയിക്കപ്പെട്ടത്.

May be an image of 8 people

തുടർന്ന് ഗാർഡ് ഓഫ് ഓണർ നൽകി.മന്ത്രിസഭാംഗങ്ങളും സേനാ മേധാവികളും പാപ്പയെ അഭിവാദ്യം ചെയ്തു. വീൽചെയറിൽ കൊട്ടാരത്തിന്റെ പ്രധാന ഹാളിലെത്തിയ പാപ്പ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ അതിഥികളുടെ പുസ്തകത്തിൽ ഒപ്പുവെച്ചു. തുടർന്ന് ഉഭയകക്ഷി വിഷയങ്ങളിൽ പാപ്പയും പ്രസിഡന്റും സ്വകാര്യ ചർച്ച നടത്തി.

May be an image of 4 people

നേരത്തെ ലിസ്ബണിലെ ഫിഗോ മഡുറോ എയർബേസിലിറങ്ങിയ പാപ്പയ്ക്ക് ലിസ്ബൺ പാത്രിയാർക്കീസ് കർദിനാൾ മാനുവൽ ക്ലെമെന്റെയുടെ നേതൃത്വത്തിലുള്ള സഭാ പ്രതിനിധി സംഘവും പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിനിധികളും ചേർന്ന് ഗംഭീര സ്വീകരണമാണ് നൽകിയത്.

May be an image of 4 people

വാഹനവ്യൂഹം കൊട്ടാരത്തിലേക്ക് നീങ്ങുമ്പോൾ ഹൈവേയുടെ ഇരുവശത്തും ജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ടായിരുന്നു. സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ, വിദേശകാര്യ സെക്രട്ടറി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഗർ ഉൾപ്പെടെയുള്ള വത്തിക്കാൻ പ്രതിനിധികളും പാപ്പയെ അനുഗമിക്കുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?