Follow Us On

23

November

2020

Monday

 • ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്നവരുടെ ഒഴുക്കു തടയാൻ അഞ്ചുപേരെ അരുംകൊല ചെയ്ത് മുസ്ലീം ഭീകരർ

  ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്നവരുടെ ഒഴുക്കു തടയാൻ അഞ്ചുപേരെ അരുംകൊല ചെയ്ത് മുസ്ലീം ഭീകരർ0

  അബൂജ: ഇസ്ലാമിൽനിന്ന് ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്നവരുടെ ഒഴുക്കു തടയാൻ മൂന്ന് ക്രൈസ്തവർ ഉൾപ്പെടെ അഞ്ച് പേരെ മുസ്ലീം ഭീകരർ വെടിവെച്ച് കൊന്നെന്ന് റിപ്പോർട്ടുകൾ. ക്രൈസ്ത വിരുദ്ധ പീഡനങ്ങൾ പുറംലോകത്തെ അറിയിക്കുന്ന ‘മോർണിംഗ് സ്റ്റാർ ന്യൂസാ’ണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യത്ത് ക്രിസ്തീയ വിശ്വാസം പ്രചരിപ്പിക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും ഇതായിരിക്കും വിധി എന്ന മുന്നറിയിപ്പോടെ ‘വധശിക്ഷ’ നടപ്പാക്കുന്ന വീഡിയോയും തീവ്രവാദികൾ പുറത്തുവിട്ടു. ജൂലൈ 22ന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ഉടൻ നീക്കം ചെയ്‌തെന്നും ‘മോർണിംഗ് സ്റ്റാർ ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു.

 • കൊറോണാ ഭീതി: കുഞ്ഞിന് കുഴിമാടം ഒരുക്കിയത് വികാരിയച്ചൻ; ധീരതയ്ക്ക് ആദരം അർപ്പിച്ച് സോഷ്യൽ മീഡിയ

  കൊറോണാ ഭീതി: കുഞ്ഞിന് കുഴിമാടം ഒരുക്കിയത് വികാരിയച്ചൻ; ധീരതയ്ക്ക് ആദരം അർപ്പിച്ച് സോഷ്യൽ മീഡിയ0

  ക്രിസ്റ്റി എൽസ കൊറോണാക്കാലത്ത് മരണമടഞ്ഞ പിഞ്ചുകുഞ്ഞിന് ആദരപൂർണമായ മൃതസംസ്‌ക്കാരം ഉറപ്പാക്കാൻ ഇടവക വികാരിയുടെ ധീരമായ ഇടപെടലിന് നന്ദി പറഞ്ഞും ആദരം അർപ്പിച്ചും വിശ്വാസീസമൂഹം. കൊറോണമൂലം മരണമടയുന്നവരുടെ മൃതസംസ്‌ക്കാരംപോലും സ്വാർത്ഥതാൽപ്പര്യങ്ങൾക്ക് വിനിയോഗിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് വികാരിയച്ചന്റെ നേതൃത്വത്തിൽ നടത്തിയ മാതൃകപരമായ ഇടപെടൽ ശ്രദ്ധേയമാകുന്നത്. ഗോവൻ തലസ്ഥാനമായ പനാജിയിലെ സെന്റ് ക്രിസ്റ്റഫർ ഇടവക വികാരി ഫാ. മരിയനോ സിൽവീരയാണ് ഇടവകാംഗമായ കുട്ടിക്കുവേണ്ടി കുഴിമാടം ഒരുക്കാൻ സന്നദ്ധനായി മുന്നോട്ടുവന്നത്. കുഴിമാടം ഒരുക്കുന്ന വ്യക്തിയുടെ അഭാവത്തെ തുടർന്നായിരുന്നു വികാരിയച്ചന്റെ ഇടപെടൽ. സഹവികാരി ഫാ. ജോളിസൺ

 • ഞങ്ങളെ കൊല്ലും, ഒന്നുകിൽ കോവിഡ് അല്ലെങ്കിൽ പട്ടിണി; സഹായം അഭ്യർത്ഥിച്ച് വെനിസ്വേലൻ ബിഷപ്പ്

  ഞങ്ങളെ കൊല്ലും, ഒന്നുകിൽ കോവിഡ് അല്ലെങ്കിൽ പട്ടിണി; സഹായം അഭ്യർത്ഥിച്ച് വെനിസ്വേലൻ ബിഷപ്പ്0

  കരാക്കസ്: സാമ്പത്തിക പ്രതിസന്ധിയും കൊറോണാ വ്യാപനവുംമൂലം പ്രതിസന്ധിയിലായ വെനിസ്വേലൻ ജനതയ്ക്ക് അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ച് സാൻ കാർലോസ് രൂപതാ ബിഷപ്പ് പോളിറ്റോ റോഡ്രിഗസ് മാൻഡെസ്. പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഭരണത്തിൻ കീഴിൽ, വെനസ്വേലയിൽ അക്രമവും പ്രക്ഷോഭവും രൂക്ഷമാകുന്നതുകൂടി കണക്കിലെടുക്കുമ്പോൾ അത്യന്തം ക്ലേശകരമായ ദിനങ്ങളിലൂടെയാണ് ജനം കടന്നുപോകുന്നത്. ‘സാമ്പത്തിക സ്ഥിതിയും നഹാമാരിയുടെ ദുരിതങ്ങളും ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. ഒന്നുകിൽ കോവിഡിന്റെ പിടിയിൽപ്പെടും. അല്ലെങ്കിൽ പട്ടിണി കിടന്നു മരിക്കേണ്ടി വരും. വളരെ ദരിദ്രരായ ഇവിടുത്തെ ജനങ്ങളെ ബാധിച്ചിരിക്കുന്ന പ്രതിസന്ധി

 • ദൈവമില്ലെന്ന് വാദിച്ച ബെഞ്ചമിൻ ജോൺസൺ ഇനി ക്രിസ്തുവിന്റെ പുരോഹിതൻ

  ദൈവമില്ലെന്ന് വാദിച്ച ബെഞ്ചമിൻ ജോൺസൺ ഇനി ക്രിസ്തുവിന്റെ പുരോഹിതൻ0

  സച്ചിൻ എട്ടിയിൽ ദൈവത്തിന് അസാധ്യമായി ഒന്നുമില്ല. സംശയമുണ്ടെങ്കിൽ ആരെയും അമ്പരപ്പിക്കുന്ന ഒരു വാർത്തയിതാ: നിരീശ്വരവാദിയായിരുന്ന യുവാവ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് ഇതാ ക്രിസ്തുവിന്റെ പൗരോഹിത്യ ശുശ്രൂഷയിലേക്ക് ഉയർത്തപ്പെടുന്നു! അമേരിക്കയിലെ ഗ്രീൻ ബേ രൂപതയ്ക്കുവേണ്ടി ഇക്കഴിഞ്ഞ ദിവസം തിരുപ്പട്ടം സ്വീകരിച്ച ആ യുവാവിന്റെ പേര് ഫാ. ബെഞ്ചമിൻ ജോൺസൺ. ചെറുപ്രായത്തിൽ കടുത്ത നിരീശ്വരവാദിയാകുകയും പിന്നീട് ക്രിസ്തുവിനെ കണ്ടെത്തുകയും ചെയ്ത ബെഞ്ചമിൻ, വിസ്‌കോൺസിലിലെ ഫ്രാൻസിസ് അസീസി ദൈവാലയത്തിലാണ് അജപാലന ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. തിരിച്ചറിവായ കാലം മുതൽ വിശ്വാസകാര്യങ്ങളിൽ സംശയാലുവായിരുന്ന ബെഞ്ചമിൻ

 • നാല് മാസത്തിനിടെ ഇറാനിൽ ക്രിസ്തുവിശ്വാസം സ്വീകരിച്ചത് 12,000ൽപ്പരം പേർ 

  നാല് മാസത്തിനിടെ ഇറാനിൽ ക്രിസ്തുവിശ്വാസം സ്വീകരിച്ചത് 12,000ൽപ്പരം പേർ 0

  ടെഹ്‌റാൻ: കൊറോണാ വൈറസും ഇസ്ലാമിക ഭരണകൂടവും ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും ക്രിസ്തുവിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം ഇറാനിൽ വർദ്ധിക്കുന്നുവെന്ന് വെളിപ്പെടുത്തൽ. കൊറോണാ വ്യാപനം ആരംഭിച്ച മാർച്ച് മുതൽ എല്ലാ മാസവും ഏകദേശം 3000 പേർ ഇസ്ലാം വിശ്വാസം വെടിഞ്ഞ് ക്രിസ്തുവിശ്വാസം സ്വീകരിക്കുന്നുവെന്ന് ‘മുഹബ്ബത്ത് ടി.വി’ ചാനലിന്റെ ഓപ്പറേഷൻസ് ഡയറക്ടർ മൈക്ക് അൻസാരിയാണ് അന്താരാഷ്ട്ര മാധ്യമമായ സി.ബി.എന്നിനോട് വെളിപ്പെടുത്തിയത്. ഇറാനിൽ ഏറ്റവും കൂടുതൽ പേർ കാണുന്ന ക്രൈസ്തവ ചാനലാണ് ‘മുഹബ്ബത്ത് ടി.വി’. കർക്കശവും തീവ്രസ്വഭാവം പുലർത്തുന്നതുമായ ഇസ്ലാമിക പ്രബോധനങ്ങളോടുള്ള വിയോജിപ്പുമൂലം ക്രിസ്തുമതം

 • ലൈംഗീക വിശുദ്ധിക്കായി രക്തസാക്ഷിത്വം വരിച്ച എയ്ഞ്ചലീനയുടെ ജീവിതം ശാലോം വേൾഡിൽ!

  ലൈംഗീക വിശുദ്ധിക്കായി രക്തസാക്ഷിത്വം വരിച്ച എയ്ഞ്ചലീനയുടെ ജീവിതം ശാലോം വേൾഡിൽ!0

  ടെക്‌സസ്: ജീവൻപോലെ അമൂല്യമാണ് മനുഷ്യന്റെ ലൈംഗീക വിശുദ്ധി. ‘എന്റെ സ്വാതന്ത്ര്യം, എന്റെ അവകാശം’ എന്ന ചിന്തയാൽ, ലൈംഗീകത തന്നിഷ്ടംപോലെ വിനിയോഗിക്കാനുള്ളതല്ലെന്ന തിരിച്ചറിവിലെത്താൻ എയ്ഞ്ചലീന ലിയാക്ക എന്ന ആഫ്രിക്കൻ പെൺകുട്ടിയെ പരിചയപ്പെടണം- ലൈംഗീക വിശുദ്ധി കാത്തുസൂക്ഷിക്കാൻ രക്തസാക്ഷിയാകേണ്ടിവന്ന 13 വയസുകാരി! സമൂഹം തെറ്റല്ലെന്ന് വിധിച്ചാലും പാപം പാപംതന്നെയെന്ന് ജീവിതംകൊണ്ട് സാക്ഷിച്ച ആ ആഫ്രിക്കൻ പെൺകൊടി ‘ഗ്ലോറിയസ് ലൈവ്‌സി’ലൂടെ ശാലോം വേൾഡിൽ തന്റെ ജീവിതം പറയാനെത്തുന്നു: ‘ഗ്ലോറിയസ് ലൈവ്‌സ്- എയ്ഞ്ചലീന ലിയാക്ക’. ജീവിതംകൊണ്ട് സഭയ്ക്കും സമൂഹത്തിനും മഹത്തായ സംഭാവനകൾ നൽകി

 • ദൈവം ‘ഹീറോ’യാകുന്ന സിനിമകൾ ഉണ്ടാവണം; പ്രൊഡക്ഷൻ കമ്പനിയുമായി അന്റോണിയോ സബാറ്റോ

  ദൈവം ‘ഹീറോ’യാകുന്ന സിനിമകൾ ഉണ്ടാവണം; പ്രൊഡക്ഷൻ കമ്പനിയുമായി അന്റോണിയോ സബാറ്റോ0

  വാഷിംഗ്ടൺ ഡി.സി: ദൈവവും ദൈവവിശ്വാസവും ശ്രദ്ധാകേന്ദ്രമാകുന്ന സിനിമകൾ നിർമിക്കാൻ സ്വന്തം പ്രൊഡക്ഷൻ കമ്പനി ആരംഭിച്ച്‌ ഇറ്റാലിയൻ- അമേരിക്കൻ നടനും മോഡലുമായ അന്റോണിയോ സബാറ്റോ (ജൂനിയർ). മതവിശ്വാസവും രാഷ്ട്രീയ നിലപാടുകളുംമൂലം പുറന്തള്ളപ്പെടുന്ന സിനിമാ പ്രവർത്തകർക്ക് പിന്തുണ നൽകുകയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ക്രിസ്തീയ വിശ്വാസിയും യാഥാസ്ഥിതിക നിലപാടുകാരനുമായ അദ്ദേഹം വ്യക്തമാക്കി. ‘മതവിശ്വാസത്തിന്റെയോ രാഷ്ട്രീയ നിലപാടുകളുടെയോ പേരിൽ സിനിമാ മേഖലയിൽനിന്നും പുറത്താക്കപ്പെട്ട നിരവധി കലാകാരന്മാരുണ്ട് ഹോളിവുഡിൽ. ഈ സാഹചര്യത്തിലാണ് എല്ലാ ദേശസ്‌നേഹികൾക്കും അവസരം നൽകുന്ന ഒരു യാഥാസ്ഥിതിക മൂവി സ്റ്റുഡിയോ ആരംഭിക്കാൻ തീരുമാനിച്ചത്,’

 • നാളുകൾക്കുശേഷം ദിവ്യബലിയിൽ പങ്കെടുത്ത സന്തോഷം പങ്കുവെച്ച് ഹോളിവുഡ് താരം മാർക്ക് വാൽബെർഗ്

  നാളുകൾക്കുശേഷം ദിവ്യബലിയിൽ പങ്കെടുത്ത സന്തോഷം പങ്കുവെച്ച് ഹോളിവുഡ് താരം മാർക്ക് വാൽബെർഗ്0

  ബോസ്റ്റൺ: നാളുകൾക്കുശേഷം ദിവ്യബലിയിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവെച്ച് ഹോളിവുഡ് താരം മാർക്ക് വാൽബെർഗ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധേയമാകുന്നു. സിനിമാ ഷൂട്ടിംഗിന് ഇടയിൽപ്പോലും ദിവ്യബലി മുടക്കാത്ത വാൽബെർഗിന് ലോക് ഡൗൺമൂലം മാർച്ച് 15 മുതൽ ദിവ്യബലിയിൽ പങ്കെടുക്കാനായിരുന്നില്ല. അക്കാര്യം പരാമർശിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയിൽ, പ്രതിസന്ധിയിലായ സകലർക്കുംവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി ‘എല്ലാവർക്കും സമാധാനവും ദൈവസ്‌നേഹവും അനുഗ്രഹവും പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്. മാർച്ച് 15നുശേഷം ഇന്നാണ് ദിവ്യബലിയിൽ പങ്കെടുക്കുന്നത്. പരിശുദ്ധാത്മാവിന്റെ അനന്തമായ സ്‌നേഹത്താൽ നിറഞ്ഞിരിക്കുന്നുവെന്ന് പറയാതിരിക്കാനാവില്ല.

Latest Posts

Don’t want to skip an update or a post?