Follow Us On

22

December

2024

Sunday

പ്രധാനമന്ത്രി, മണിപ്പൂരിനുവേണ്ടി ദയവായി അങ്ങ് ഇടപെടണം…പ്രധാനമന്ത്രിയോട് ആകുലതയോടെ സഹായം അപേക്ഷിച്ച് ഒൻപതു വയസുകാരി

പ്രധാനമന്ത്രി, മണിപ്പൂരിനുവേണ്ടി ദയവായി അങ്ങ് ഇടപെടണം…പ്രധാനമന്ത്രിയോട് ആകുലതയോടെ സഹായം അപേക്ഷിച്ച് ഒൻപതു വയസുകാരി

ഇംഫാൽ: മണിപ്പൂരിലെ കലാപത്തീ അണയ്ക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ അഭ്യർത്ഥിച്ച് ഒൻപതുവയസുകാരി തയാറാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തന്നെപ്പോലുള്ള അസംഖ്യം കുട്ടികൾ കാടുകളിലാണിപ്പോൾ കഴിയുന്നതെന്നും തങ്ങൾ നിരന്തരം ജീവഭയത്തോടെയാണ് കഴിയുന്നതെന്നും ചൂണ്ടിക്കാട്ടി, ഡെബോറാ എന്ന കുട്ടിയാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട മെയ്‌തെയ് കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപം ഒന്നര മാസങ്ങൾക്കിപ്പുറവും തുടരുകയാണ്. എന്നിട്ടും മൗനം തുടരുന്ന പ്രധാനമന്ത്രിക്ക് എതിരെ വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ഈ കുട്ടിയുടെ വീഡിയോ വരുംദിനങ്ങളിൽ കൂടുതൽ ചർച്ചയാകും.

ഹൈന്ദവർ ഏറെയുള്ള മെയ്‌തെയ് വിഭാഗവും ക്രൈസ്തവർ കൂടുതലുള്ള കുക്കികളും തമ്മിലുള്ള വംശീയ കലാപമെന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടുന്ന മണിപ്പൂരിലെ അക്രമസംഭവങ്ങൾ സത്യത്തിൽ ക്രൈസ്തവ വിരുദ്ധ കലാപം തന്നെയാണെന്ന സംശയങ്ങൾ ബലപ്പെടുകയാണിപ്പോൾ. കലാപത്തിൽ ഇതുവരെ 100ൽപ്പരം പേർക്ക് ജീവൻ നഷ്ടമായി, അരലക്ഷത്തിൽപ്പരം പേർക്ക് പലായനം ചെയ്യേണ്ടിവന്നു, ആരാധനാലയങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് കെട്ടിടങ്ങൾ അഗ്‌നിക്കിരയായി എന്നാണ് റിപ്പോർട്ടുകൾ.

രണ്ടര മിനിറ്റ് ദൈർഘ്യമുള്ള, ഇംഗ്ലീഷിൽ തയാറാക്കിയ വീഡിയോയുടെ ഉള്ളടക്കം ചുവടെ:

പ്രിയ പ്രധാനമന്ത്രി, ഞാൻ ഡെബോറ, ഒൻപത് വയസുള്ള ഞാൻ മണിപ്പൂരിൽനിന്നാണ് ഈ വീഡിയോ ചെയ്യുന്നത്. മണിപ്പൂരിലെ നിഷ്‌കളങ്കരായ മനുഷ്യരെക്കുറിച്ചുള്ള എന്റെ ആശങ്കകൾ അറിയിക്കാനും അങ്ങയുടെ സഹായവും അഭ്യർത്ഥിക്കാനുമായി വലിയ ആകുലതയോടും ഹൃദയഭാരത്തോടുംകൂടെയാണ് ഞാൻ ഈ വീഡിയോ തയാറാക്കിയിരിക്കുന്നത്.

എന്റെ സംസ്ഥാനത്തോട് എനിക്ക് വളരെ ആഴത്തിലുള്ള സ്‌നേഹമുണ്ട്. എന്നിരുന്നാലും ഞങ്ങൾ ഇപ്പോൾ നിരവധി വെല്ലുവിളികളെ നേരിടുകയാണ്, അവ ഇവിടുത്തെ നിഷ്‌കളങ്കരായ മനുഷ്യരുടെ ജീവിതങ്ങളെ ബാധിക്കുന്നുണ്ട്. നമ്മുടെ സമൂഹത്തിന്മേലുള്ള അക്രമത്തിന്റെ ആഘാതം വളരെ വലുതാണ്. ഒത്തിരിയേറെ ദൈവാലയങ്ങളും ഗ്രാമങ്ങളും കെട്ടിടങ്ങളും തീയിൽ വെന്തുരുകി. കൂടാതെ നിരവധി നിരപരാധികളുടെ ജീവൻ നഷ്ടമായി. ആഭ്യന്തര മന്ത്രി സമാധാന പ്രഖ്യാപനം നടത്തിയിട്ടും അക്രമണങ്ങൾ തുടരുക

എന്നെപ്പോലയുള്ള നിരവധി കുട്ടികളും വിദ്യാർത്ഥികളും വിട്ടിൽനിന്നും സ്‌കൂളിൽനിന്നും അകലെയുള്ള വനത്തിലാണിപ്പോൾ. ഞങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. നിരന്തരമുള്ള അക്രമവും സംഘർഷവും ഞങ്ങളെ ദുരിതത്തിലാക്കുന്നു. മറ്റൊരു അക്രമണം ഉണ്ടാകുമോ എന്ന ഭയപ്പാടോടെയാണ് ഞങ്ങൾ ജീവിക്കുന്നത്. ഈ സാഹചര്യത്തിൽ ഞങ്ങളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും ദൂരെയുള്ളതും നേടാനാകാത്തതുമാണെന്ന് തോന്നുന്നു.

അതിനാൽ പ്രിയ പ്രധാനമന്ത്രി, അങ്ങയുടെ ശ്രദ്ധയും ഇടപെടലും ഉണ്ടാകണമെന്ന് ഞാൻ അപേക്ഷിക്കുന്നു. അങ്ങയുടെ ഇടപെടലിന് മണിപ്പൂരിന്റെ ഭാവിയിലും വിദ്യാർത്ഥികളുടെ ജിവിതത്തിലും സുപ്രധാനമായ സ്വാധീനം ചെലുത്താനാകും. എന്റെ ഹൃദയംഗമമായ ഈ അഭ്യർത്ഥന കേൾക്കാൻ സമയം ചെലവഴിച്ചതിൽനന്ദി പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?