Follow Us On

12

July

2025

Saturday

ദ പാഷൻ ഓഫ് ദ ക്രൈസ്റ്റിൽ ക്രിസ്തുവായ ജിം കാവിയേസലിന്റെ പുതിയ ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റിൽ ഒന്നാം സ്ഥാനത്ത്; ‘സൗണ്ട് ഓഫ് ഫ്രീഡം’ പിന്തള്ളിയത് ‘ഇന്ത്യാന ജോൺസി’നെ

ദ പാഷൻ ഓഫ് ദ ക്രൈസ്റ്റിൽ ക്രിസ്തുവായ ജിം കാവിയേസലിന്റെ പുതിയ ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റിൽ ഒന്നാം സ്ഥാനത്ത്; ‘സൗണ്ട് ഓഫ് ഫ്രീഡം’ പിന്തള്ളിയത് ‘ഇന്ത്യാന ജോൺസി’നെ

വാഷിംഗ്ടൺ ഡി.സി: ഹോളിവുഡിലെ വിഖ്യാതമായ ‘ഇന്ത്യാന ജോൺസ്’ സീരീസിലെ ഏറ്റവും പുതിയ സിനിമയായ ‘ഇന്ത്യാന ജോൺസ് ആൻഡ് ദ ഡയൽ ഓഫ് ഡെസ്റ്റിനി’യെ പിന്തള്ളി ‘സൗണ്ട് ഓഫ് ഫ്രീഡം’ അമേരിക്കൻ ബോക്‌സ് ഓഫീസ് ഹിറ്റിൽ ഒന്നാമത്! മനുഷ്യക്കടത്തിന് ഇരയാകുന്ന കുട്ടികളുടെ രക്ഷകൻ എന്ന വിശേഷണം നൽകി ലോകം ആദരിക്കുന്ന ടിം ബല്ലാർഡിന്റെ ജീവിതം സാക്ഷിക്കുന്ന സിനിമയായ ‘സൗണ്ട് ഓഫ് ഫ്രീഡ’ത്തിൽ ജിം കവിയേസലാണ് നായകൻ.

ബോക്‌സ് ഓഫീസ് കണക്കുപ്രകാരം റിലീസ് ചെയ്ത് രണ്ട് ദിനങ്ങൾക്കുള്ളിൽ ‘ഇന്ത്യാന ജോൺസ്’ 11.5 മില്യൺ ഡോളർ നേടിയപ്പോൾ ‘സൗണ്ട് ഓഫ് ഫ്രീഡം’ കരസ്ഥമാക്കിയത് 14 മില്യൺ ഡോളറാണ്. വിതരണക്കാരായ ‘എയ്ഞ്ചൽ സ്റ്റുഡിയോസി’ന്റെ ‘പേ ഇറ്റ് ഫോർവേഡ്’ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ചിത്രം പ്രദർശനത്തിനെത്തിച്ചത്. നേരിട്ടുള്ള ബോക്‌സ് ഓഫീസ് വിൽപ്പനയിലൂടെ 11.5 മില്യൺ ഡോളറും പേ ഇറ്റ് ഫോർവേഡ് ടിക്കറ്റുകളിൽ നിന്ന് 2.6 മില്യൺ ഡോളറുമാണ് ‘സൗണ്ട് ഓഫ് ഫ്രീഡം’ കളക്ട് ചെയ്തത്.

2,600 തിയറ്ററുകളിൽനിന്നാണ് ഈ നേട്ടമെന്നതും ശ്രദ്ധേയം. ഇതിന്റെ ഇരട്ടിയോളം തീയറ്ററുകളിലാണ് ‘ഇന്ത്യാന ജോൺസ്’ റിലീസ് ചെയ്യപ്പെട്ടത്. മനുഷ്യകടത്തിനിരയാകുന്ന കുട്ടികൾക്കുവേണ്ടി പോരാടാൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹിച്ച്, ജോലി ഉപേക്ഷിച്ച മുൻ യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ഏജന്റായ ടിം ബല്ലാർഡിന്റെ ജീവിതമാണ് കഥയുടെ ഇതിവൃത്തം. പ്രോ ലൈഫ് ആക്ടിവിസ്റ്റും കത്തോലിക്കാ വിശ്വാസിയുമായ മെക്‌സിക്കൻ താരം എഡ്വാർഡോ വെരസ്ത്വഗിയുടെ ഉടമസ്ഥയിലുള്ള ‘സാന്റാ ഫെ ഫിലിംസാ’ണ് നിർമാതാക്കൾ.

2018ൽ നിർമാണം ആരംഭിച്ച സിനിമയുടെ സംവിധായകൻ അലെജാന്ദ്രോ മൊന്റേവെർഡേയാണ്. ജിം കവിയെസലിനൊപ്പം എഡ്വാർഡോ വെരസ്ത്വഗി, മിറ സൊർവിനോ തുടങ്ങിയവരും പ്രധാന വേഷം അവതരിപ്പിക്കുന്നു. എഡ്വാർഡോ വെരസ്ത്വഗി, മിറ സൊർവിനോ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മനുഷ്യക്കടത്ത്, കുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമം എന്നിവയ്‌ക്കെതിരെ സമൂഹത്തെ ജാഗരൂഗരാക്കാൻ സിനിമ സഹായിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

ഈ സ്വാതന്ത്ര്യ ദിനത്തിൽ ‘സൗണ്ട് ഓഫ് ഫ്രീഡം’ അമേരിക്കയിലെ ഒന്നാം നമ്പർ സിനിമയായി മാറിയതിൽ രാജ്യത്തുടനീളമുള്ള ആരാധകർക്ക് നന്ദി പറയുന്നതായി ‘എയ്ഞ്ചൽ സ്റ്റുഡിയോ’ സിഇഒ നീൽ ഹാർമോൺ പ്രമുഖ മാധ്യമമായ ‘ദ ക്രിസ്റ്റ്യൻ പോസ്റ്റിനോട്’ പങ്കുവെച്ചു. ‘തിയേറ്ററുകൾ ഹൗസ്ഫുൾ ആണെന്നും ടിക്കറ്റ് വിറ്റ് തീർന്നിരിക്കുന്നുവെന്നും പറയുന്ന നിരവധി സന്ദേശങ്ങൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ സിനിമ ഇപ്പോൾ ഒരു ജീവൻ കൈവരിച്ചിരിക്കുന്നു. ലോകം കണ്ടിരിക്കേണ്ട ഒരു സിനിമയാണിത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?