Follow Us On

03

May

2024

Friday

ഒരൊറ്റ ദിനം, ഒരു കുടുംബത്തിൽ നിന്ന് രണ്ട് വൈദീകർ, ഒരു ഡീക്കൻ; ആറ്റുനോറ്റു വളർത്തിയ മൂന്ന് മക്കളെയും ദൈവശുശ്രൂഷയ്ക്ക് സമർപ്പിച്ച് പുഡാർ ഫാമിലി

ഒരൊറ്റ ദിനം, ഒരു കുടുംബത്തിൽ നിന്ന് രണ്ട് വൈദീകർ, ഒരു ഡീക്കൻ; ആറ്റുനോറ്റു വളർത്തിയ മൂന്ന് മക്കളെയും ദൈവശുശ്രൂഷയ്ക്ക് സമർപ്പിച്ച് പുഡാർ ഫാമിലി

സഗ്രെബ്: ഒരൊറ്റ ദിനം, ഒരു കുടുംബത്തിലെ മൂന്ന് മക്കൾ ദൈവീകശുശ്രൂഷയിലേക്ക്- രണ്ടു പേർ വൈദീക ശുശ്രൂഷയിലേക്ക്, ഒരാൾ ഡീക്കൻ പദവിയിൽ! യൂറോപ്പ്യൻ രാജ്യമായ ക്രൊയേഷ്യയിലെ കത്തോലിക്കാ സഭയാണ് അസാധാരണം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന തിരുപ്പട്ട ഡീക്കൻപട്ട ശുശ്രൂഷയ്ക്ക് സാക്ഷിയായത്. ബ്രദർ റെനാറ്റോ പുഡാർ സ്പ്ലിറ്റ്മക്കാർസ്‌ക അതിരൂപതയ്ക്കുവേണ്ടിയും ബ്രദർ മാർക്കോ പുഡാർ ഫ്രാൻസിസ്‌ക്കൻ സഭയ്ക്കുവേണ്ടിയും തിരുപ്പട്ടം സ്വീകരിച്ചപ്പോൾ, ബ്രദർ റോബർട്ട് പുഡാർ ഫ്രാൻസിസ്‌ക്കൻ സഭയിലാണ് ഡീക്കൺ പട്ടം സ്വീകരിച്ചത്.

പൗരോഹിത്യ സ്വീകരണത്തിന് തൊട്ടുമുമ്പുള്ള ശുശ്രൂഷാപട്ടമാണ് ഡയക്കണൈറ്റ് അഥവാ ഡീക്കൻ. വരും വർഷത്തിൽ ഇദ്ദേഹംകൂടി തിരുപ്പട്ടം സ്വീകരിക്കും. എന്തായാലും, ആറ്റുനോറ്റു വളർത്തിയ മൂന്ന് മക്കളെയും ദൈവശുശ്രൂഷയ്ക്ക് സമർപ്പിച്ചതിന്റെ അഭിമാന നിമിഷത്തിലാണ് ഐവാൻ പുഡാർ അനിറ്റാ പുഡാർ ദമ്പതികൾ. സോളിനിലെ ഹോളി ഫാമിലി ദൈവാലയത്തിൽ സ്പ്ലിറ്റ്മക്കാർസ്‌ക അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ മോൺ. സെലിമിർ പുൽജികിന്റെ നേതൃത്വത്തിലായിരുന്നു തിരുക്കർമങ്ങൾ. അപൂർവമായ ഈ മിനിഷത്തിന് സാക്ഷ്യം വഹിക്കാൻ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേരാണ് ഹോളി ഫാമിലി ദൈവാലയത്തിൽ എത്തിച്ചേർന്നത്.

ദൈവം വിളിക്കുമ്പോൾ നിങ്ങളുടെ ബലഹീനതയെ ഭയപ്പെടരുതെന്ന് വചനസന്ദേശത്തിലൂടെ മോൺ. പുൽജിക് നവവൈദികർക്ക് ആശംസകൾ നൽകി. പൂർണമായും വേർതിരിവില്ലാതെയും ദൈവത്തിന്റെ കരുതലിന് കീഴടങ്ങുക, അവിടുന്ന് നിങ്ങളെ ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. നിങ്ങളെ സധൈര്യരാക്കുന്നവനിലൂടെ, നിങ്ങളെ ശക്തിപ്പെടുത്തുന്നവനിലൂടെ എല്ലാം ചെയ്യാൻ നിങ്ങൾക്കാകും. എന്തെന്നാൽ നിങ്ങളിലൂടെ ഈ ലോകത്തിലെ മഹത്തായ പദ്ധതികൾ സാക്ഷാത്കരിക്കാൻ ദൈവം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥം നവവൈദികർക്കുണ്ടാകട്ടെയെന്ന ആശംസയോടെയാണ് മോൺ. പുൽജിക് തന്റെ സന്ദേശം ഉപസംഹരിച്ചത്. ജനസംഖ്യയുടെ 78% കത്തോലിക്കരുള്ള ക്രൊയേഷ്യയിൽ, മൂന്നാം നൂറ്റാണ്ടിൽ സ്ഥാപിതമായ അതിരൂപതയാണ് സ്പ്ലിറ്റ്മക്കാർസ്‌ക. 440,000ത്തിലധികം കത്തോലിക്കരുള്ള അതിരൂപതയാണിത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?