Follow Us On

22

December

2024

Sunday

മലയാളികൾക്ക് അഭിമാനിക്കാം! ലോകയുവജന സംഗമ വേദിയെ സംഗീതസാന്ദ്രമാക്കാൻ ഇത്തവണ ജീസസ് യൂത്തിന്റെ അഞ്ച് ബാൻഡുകൾ

മലയാളികൾക്ക് അഭിമാനിക്കാം! ലോകയുവജന സംഗമ വേദിയെ സംഗീതസാന്ദ്രമാക്കാൻ  ഇത്തവണ ജീസസ് യൂത്തിന്റെ അഞ്ച് ബാൻഡുകൾ

ലിസ്ബൺ: പോർച്ചുഗൽ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിൽ മലയാളക്കരയുടെ അഭിമാനം വാനോളമുയർത്താൻ ജീസസ് യൂത്തിന്റെ സംഗീത ബാൻഡുകൾ ഒരുങ്ങുന്നു. 184 രാജ്യങ്ങളിൽനിന്ന് 15 ലക്ഷത്തിൽപ്പരം പേർ പങ്കെടുക്കുന്ന ലോക യുവജന സംഗമത്തെ (ഡബ്യു.വൈ.ഡി) സംഗീതസാന്ദ്രമാക്കാൻ ജീസസ് യൂത്തിന്റെ അഞ്ച് സംഗീത ബാൻഡുകൾക്കാണ് ഇത്തവണ ക്ഷണം ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെയാണ് ഇത്തവണത്തെ ലോകയുവജന സംഗമം.

യു.എ.ഇയിൽനിന്നുള്ള ‘മാസ്റ്റർ പ്ലാൻ’, ‘ഇൻസൈഡ് ഔട്ട’, യു.കെയിൽനിന്നുള്ള ’99.വൺ’, ഭാരതത്തിൽ സജീവമായ ‘ആക്ട് ഓഫ് അപ്പോസ്തൽ’, ‘വോക്‌സ് ക്രിസ്റ്റി’ എന്നിവയാണ് ഡബ്ല്യു.വൈ.ഡി 2023ൽ പ്രോഗ്രാം അവതരിപ്പിക്കാൻ ക്ഷണം കിട്ടിയ ബാൻഡുകൾ. കേരളത്തിൽ ആരംഭിച്ച് ലോകരാജ്യങ്ങളിലേക്ക് അതിവേഗം വളരുകയും പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തപ്പെടുകയും ചെയ്ത അൽമായ പ്രസ്ഥാനമാണ് ജീസസ് യൂത്ത്.

ആറു ദിവസം നീണ്ടു നിൽക്കുന്ന യുവജന സംഗമത്തിൽ, അഞ്ച് ബാൻഡുകൾ വിവിധ സ്റ്റേജുകളിലായി 10 കൺസേർട്ടുകളാണ് അവതരിപ്പിക്കുന്നത്. പ്രധാന വേദിയായ കൊളിന ഡോ എൻകോൺട്രോ ഉൾപ്പെടെ മൂന്ന് വേദികളിൽ ‘മാസ്റ്റർ പ്ലാനി’ന് അവസരം ലഭിച്ചിട്ടുണ്ട്. ‘ഇൻസൈഡ് ഔട്ട്’, ‘ആക്ട് ഓഫ് അപ്പോസ്തൽ’, ‘വോക്‌സ് ക്രിസ്റ്റി’ എന്നിവ രണ്ടു വീതവും ’99.വൺ’ ഒന്നും പ്രോഗ്രാമുകളാണ് അവതരിപ്പിക്കുക.

ഭാരതത്തിലെ കത്തോലിക്ക യുവജനങ്ങളുടെ ആദ്യത്തെ സംഗീത കൂട്ടായ്മയായ ‘റെക്സ് ബാൻഡി’ലൂടെയാണ് ജീസസ് യൂത്തിന്റെ സംഗീതസംഘം ആദ്യമായി ലോക യുവജന സംഗമ വേദിയിൽ സാന്നിധ്യം അറിയിച്ചത്. കാനഡയിലെ ടൊറന്റോ ആതിഥേയത്വം വഹിച്ച 2002ലെ ലോക യുവജന സംഗമമായിരുന്നു അത്. തുടർന്ന് ഇങ്ങോട്ടുള്ള എല്ലാ ലോക യുവജന സംഗമത്തിലും ജീസസ് യൂത്ത് ബാൻഡുകൾക്ക് പ്രോഗ്രാം അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. 2019ലെ പാനമ ആതിഥേയത്വം വഹിച്ച സംഗമത്തിൽ നാല് ബാൻഡുകളാണ് ജീസസ് യൂത്തിനുവേണ്ടി അണിനിരന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?