Follow Us On

25

November

2024

Monday

പ്രധാനമന്ത്രി മൗനത്തിൽ, സമാധാനശ്രമങ്ങൾ ഒന്നുമില്ല,  ഭരണകൂടം നിഷ്‌ക്രിയം; മണിപ്പൂരിൽ സംഭവിക്കുന്നത് ക്രൈസ്തവ വിരുദ്ധ കലാപം തന്നെ?

പ്രധാനമന്ത്രി മൗനത്തിൽ, സമാധാനശ്രമങ്ങൾ ഒന്നുമില്ല,  ഭരണകൂടം നിഷ്‌ക്രിയം; മണിപ്പൂരിൽ സംഭവിക്കുന്നത് ക്രൈസ്തവ വിരുദ്ധ കലാപം തന്നെ?

ഇംഫാൽ: ഹൈന്ദവ വിശ്വാസികൾ ഏറെയുള്ള മെയ്‌തെയ് വിഭാഗവും ക്രൈസ്തവർ ബഹുഭൂരിപക്ഷമായ കുക്കികളും തമ്മിലുള്ള വംശീയ കലാപമെന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടുന്ന മണിപ്പൂരിലെ അക്രമസംഭവങ്ങൾ സത്യത്തിൽ ക്രൈസ്തവ വിരുദ്ധ കലാപം തന്നെയാണോ? ഇക്കാര്യം സ്ഥിരീകരിക്കാൻ അരക്കിട്ടുറപ്പിക്കാവുന്ന തെളിവുകൾ ലഭ്യമല്ലെങ്കിലും, മണിപ്പൂരിൽനിന്ന് ലഭിക്കുന്ന സൂചനകൾ പ്രസ്തുത സംശയം ബലപ്പെടുത്തുന്നതാണ്. അക്രമണത്തിന്റെ സ്വഭാവംമുതൽ ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വം വരെയുള്ള അസംഖ്യം കാര്യങ്ങൾ സംശയാസ്പദമാണ്.

Manipur Violence: Mobs Fire On Forces, Vandalise Police Armoury, MLA's  Residence

കലാപത്തിൽ ഇതുവരെ 100ൽപ്പരം പേർക്ക് ജീവൻ നഷ്ടമായി, അരലക്ഷത്തിൽപ്പരം പേർക്ക് പലായനം ചെയ്യേണ്ടിവന്നു, ആരാധനാലയങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് കെട്ടിടങ്ങൾ അഗ്‌നിക്കിരയായി… എന്നിട്ടും സമാധാന ശ്രമങ്ങൾക്ക് ഇതുവരെ നീക്കമില്ല. ഇക്കാര്യത്തിൽ പ്രധാനമന്ത്രി പാലിക്കുന്ന മൗനം മുതൽ ബി.ജെ.പി നയിക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വംവരെ നിഗൂഢമാണെന്ന് അഭിപ്രായങ്ങൾ പ്രബലമാകുകയാണ്. മണിപ്പൂരിൽനിന്ന് ഡൽഹിയിലെത്തിയ 10 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അവസരംപോലും പ്രധാനമന്ത്രി അനുവദിച്ചിട്ടില്ലെന്ന റിപ്പോർട്ടുകളും ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്.

ഇന്റർനെറ്റ് നിരോധിച്ചിരിക്കുന്നതിനാൽ അവിടെനിന്നുള്ള വിവര വിനിമയം തടയുന്നുണ്ടെങ്കിലും ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്താൽ ആക്രമങ്ങൾ ആസൂത്രിതമാണെന്ന സംശയങ്ങൾ പലകോണിൽനിന്നും ഉയരുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം ഇംഫാലിലെ കത്തോലിക്കാ അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ഡൊമിനിക് ലൂമൺ പുറപ്പെടുവിച്ച കത്തിലും പ്രകടമാണ് അപ്രകാരമുള്ള സംശയങ്ങൾ. അതിൽ സുപ്രധാനമാണ്, മെയ്തേയ് വിഭാഗത്തിലെ 249 ക്രിസ്ത്യൻ ദൈവാലയങ്ങൾ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുന്നോട്ടുവെച്ച സംശയം.

Manipur: Christian body condemns eviction drive at churches

‘അക്രമം ആരംഭിച്ച് 36 മണിക്കൂറിനുള്ളിൽ മെയ്തേയ് വിഭാഗത്തിലുള്ള 249 ക്രിസ്ത്യൻ ദൈവാലയങ്ങൾ നശിപ്പിക്കപ്പെട്ടു. കുക്കികളും മെയ്‌തേയികളും തമ്മിലുള്ള പോരാട്ടത്തിനിടയിൽ മെയ്തേയ് ഹൃദയഭൂമിയിലുള്ള ഈ 249 ദൈവാലയങ്ങൾ അക്രമണത്തിനിരയായി എന്നത് അതിശയകരമാണ്. ഇവിടെയുള്ള പ്രദേശങ്ങളിലെ ദൈവാലയങ്ങൾക്കുനേരെതന്നെ ആക്രമണം നടന്നത് എങ്ങനെയാണ്, മുമ്പ് ആസൂത്രണം ചെയ്തിട്ടില്ലെങ്കിൽ ഈ ദൈവാലയങ്ങൾ എവിടെയാണെന്ന് അവർ എങ്ങനെ മനസിലാക്കി?’ കത്തിൽ അദ്ദേഹം ചോദിക്കുന്നു.

സംസ്ഥാനത്ത് സമാധാനം നിലനിർത്തുന്നതിൽ പരാജയപ്പെട്ട സർക്കാരിന്റെയും സായുധ സേനയുടെയും നേർക്കും അദ്ദേഹം ചോദ്യങ്ങൾ തൊടുത്തു. ‘സംസ്ഥാനത്തെ നിയമവാഴ്ച പുനഃസ്ഥാപിക്കാനോ ഒന്നരമാസം പിന്നിട്ടിട്ടും അക്രമങ്ങൾക്ക് അറുതിവരുത്താനോ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകർന്നു എന്നു പ്രസ്താവിക്കുന്നതാവും ഉചിതം. പ്രസിഡൻഷ്യൽ ഭരണം എന്നത് ഇപ്പോഴും എന്തുകൊണ്ട് ഒരു സാധ്യതയാകുന്നില്ല എന്നതും അത്ഭുതാവഹമാണ്.’

അതോടൊപ്പം സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റവും ആവശ്യമുള്ള സ്ഥലങ്ങളിൽ ഇല്ലാത്തത് അസ്വസ്ഥതാ ജനകമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ആത്മാർത്ഥതയുണ്ടെങ്കിൽ, ആക്രമണം നടന്ന ഒരിടത്തുപോലും കൂടുതൽ നേരം കാര്യങ്ങൾ തകിടം മറിയുന്നത് തടയാൻ എന്തുകൊണ്ടാണ് ഭരണകൂട സേനയ്ക്ക് കഴിയാതേ പോയത്. ആക്രമണശ്രമത്തിന് ശേഷവും ദുർബലമായ സ്ഥലങ്ങൾ കാവൽ നിൽക്കാതെ ഉപേക്ഷിച്ചത് എന്തുകൊണ്ടാണെന്ന സംശയവും അദ്ദേഹം കത്തിൽ ഉന്നയിക്കുന്നുണ്ട്.

ഹൈന്ദവർ ഏറെയുള്ള മെയ്‌തെയും ക്രൈസ്തവർ കൂടുതലുള്ള കുക്കികളുമായുള്ള പൂർവ വിരോധം കലാപമായി മാറിയെന്നതായിരുന്നു നിഗമനം. പക്ഷേ, താമസിയാതെ അതിന്റെ ദിശ മാറി. മെയ്‌തെയ് വിഭാഗം കുക്കികളിലെ ക്രൈസ്തവരെ മാത്രമല്ല, സ്വന്തം വംശത്തിലെ ക്രൈസ്തവർക്കുനേരെയും ആക്രമണം തുടങ്ങി. ക്രൈസ്തവ സ്ഥാപനങ്ങൾ തല്ലിത്തകർക്കു. മെയ്‌തേയ്- കുക്കി കലാപമാണെങ്കിൽ മേയ്തികളുടെ പരാക്രമം കുക്കികളുടെ ദൈവാലയങ്ങൾക്കുനേരെ മാത്രമാകുമായിരുന്നു. എന്നാൽ ഇവിടെ മെയ്‌തേയികളിലെ ദൈവാലയങ്ങൾക്കുനേരെ മെയ്‌തേയികളിൽനിന്നുതന്നെ ആക്രമണം ഉണ്ടാകുന്നു- അപ്പോൾ മണിപ്പൂരിലേക്ക് വംശീയ കലാപമോ വർഗീയ കലാപമോ?

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?