ലോക യുവജന സംഗമത്തിന് തിരി തെളിയാൻ കേവലം മണിക്കൂറുകൾ മാത്രം ശേഷിക്കേ, അടുത്തറിയാം ലോഗോയിലെ വിശേഷങ്ങൾ ലിസ്ബൺ: കുരിശടയാളം, പരിശുദ്ധ കന്യകാമറിയം, ജപമാല, ദൈവസന്നിധിയിലേക്കുള്ള പാത, പോർച്ചുഗലിന്റെ ദേശീയ പതാക! പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിന്റെ ലോഗോയിൽ നാല് നിറങ്ങളിൽ തിളങ്ങുന്നത് നാല് പ്രതീകങ്ങൾ! ഔദ്യോഗിക ഭാഷ്യം നാല് പ്രതീകങ്ങൾ എന്നാണെങ്കിലും യഥാർത്ഥത്തിൽ ‘അഞ്ച്’ പ്രതീകങ്ങൾ കാണാം. അരൂപിയായ പരിശുദ്ധാത്മാവുതന്നെ ആ പ്രതീകം! ഗർഭിണിയായ ഏലീശ്വായെ പരിശുദ്ധ മറിയം സന്ദർശിക്കാൻ പോകുന്ന
ലിസ്ബൺ: ലോക യുവജന സംഗമത്തിന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം! ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ ആഗോള കത്തോലിക്കാ സഭയുടെ ശ്രദ്ധാകേന്ദ്രമായി മാറുന്ന പോർച്ചുഗലിലെ ലോക യുവജന സംഗമ വേദിയിൽനിന്നുള്ള വിശേഷങ്ങൾ ലോകമെങ്ങും തത്സമയം എത്തിക്കാൻ ശാലോം വേൾഡ് ടീം ലിസ്ബണിൽ എത്തിക്കഴിഞ്ഞു. മാധ്യമ പ്രവർത്തകരും സാങ്കേതിക വിദഗ്ദ്ധരും ഉൾപ്പെടെ 20 അംഗ സംഘമാണ്, പേപ്പൽ പര്യടനം ഉൾപ്പെടെയുള്ളവ റിപ്പോർട്ട് ചെയ്യാൻ ലിസ്ബണിൽ എത്തിച്ചേർന്നിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിന് പോർച്ചുഗലിൽ എത്തുന്ന ഫ്രാൻസിസ് പാപ്പ, മൂന്നാം ദിനമായ ഓഗസ്റ്റ്
ലിസ്ബൺ: ആഗോള കത്തോലിക്കാ സഭ കാത്തുകാത്തിരുന്ന ലോക യുവജന സംഗമത്തിന് ദിനങ്ങൾ മാത്രം ശേഷിക്കേ ആതിഥേയ രാജ്യമായ പോർച്ചുഗലിനൊപ്പം തയാറെടുപ്പുകൾ പൂർത്തിയാക്കി ശാലോം വേൾഡ് ടി.വി. ലോകത്തിലെ ഏറ്റവും വലിയ യുവജനകൂട്ടായ്മ എന്ന ഖ്യാതി നേടിയ ‘ലോക യുവജന സംഗമ’ത്തിന്റെ മീഡിയാ പാർട്ണറായ ശാലോം വേൾഡ്, യുവത്വത്തിന്റെ താളവും ഓജസും പ്രസരിക്കുന്ന പ്രോഗ്രാമുകൾ മികവുറ്റ രീതിയിൽ ലഭ്യമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് സജ്ജീകരിക്കുന്നത്. പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണാണ് ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ നടക്കുന്ന ലോക യുവജന സംഗമത്തിന്റെ
കാക്കനാട്: ലോക യുവജന സമ്മേളനത്തിന് ആദ്യമായി സീറോമലബാര്‍ സഭാപ്രതിനിധികളും. ഓഗസ്റ്റ് ഒന്നു മുതല്‍ ആറു വരെ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തില്‍ സീറോമലബാര്‍സഭയുടെ യുവജ നപ്രസ്ഥാനമായ എസ്എംവൈഎമ്മില് നിന്നും ഔദ്യോഗിക പ്രതിനിധികള്‍ പങ്കെടുക്കുന്നു. ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ ആത്മീയ നേതൃത്വത്തില്‍ ഇന്ത്യയിലെ വിവിധ രൂപതകളില്‍ നിന്നുമായി 16 പേര് ഡല്‍ഹിയില്‍ നിന്നും ലിസ്ബണിലേക്ക് യാത്ര തിരിച്ചു. മാര്‍പാപ്പ വിളിച്ചുചേര്‍ത്ത ആഗോള യുവജന സമ്മേളനത്തിന് മുന്നോടിയായി പോര്‍ച്ചുഗലിലെ ഗ്രാമ പ്രദേശമായ ബേജാ
ലിസ്ബൺ: പോർച്ചുഗൽ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിൽ മലയാളക്കരയുടെ അഭിമാനം വാനോളമുയർത്താൻ ജീസസ് യൂത്തിന്റെ സംഗീത ബാൻഡുകൾ ഒരുങ്ങുന്നു. 184 രാജ്യങ്ങളിൽനിന്ന് 15 ലക്ഷത്തിൽപ്പരം പേർ പങ്കെടുക്കുന്ന ലോക യുവജന സംഗമത്തെ (ഡബ്യു.വൈ.ഡി) സംഗീതസാന്ദ്രമാക്കാൻ ജീസസ് യൂത്തിന്റെ അഞ്ച് സംഗീത ബാൻഡുകൾക്കാണ് ഇത്തവണ ക്ഷണം ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെയാണ് ഇത്തവണത്തെ ലോകയുവജന സംഗമം. യു.എ.ഇയിൽനിന്നുള്ള ‘മാസ്റ്റർ പ്ലാൻ’, ‘ഇൻസൈഡ് ഔട്ട’, യു.കെയിൽനിന്നുള്ള ’99.വൺ’, ഭാരതത്തിൽ സജീവമായ ‘ആക്ട് ഓഫ് അപ്പോസ്തൽ’, ‘വോക്സ് ക്രിസ്റ്റി’
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ലോക യുവജനസംഗമം 2023ന് മാസങ്ങൾ മാത്രം ശേഷിക്കേ വത്തിക്കാന്റെ ഔദ്യോഗിക സ്ഥിരീകരണം- ലോകയുവതയോട് സംവദിക്കാൻ ഫ്രാൻസിസ് പാപ്പ പോർച്ചുഗലിലെ ലിസ്ബണിലെത്തും; ലോകപ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമാ ബസിലിക്കയും പാപ്പ സന്ദർശിക്കും. ഓഗസ്റ്റ് രണ്ടു മുതൽ മുതൽ ആറുവരെയാണ് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ലോക യുവജന സംഗമത്തിന് വേദിയാകുക. ഇതിൽ പങ്കെടുക്കാനെത്തുന്ന പാപ്പ ഓഗസ്റ്റ് അഞ്ചിന് ഫാത്തിമാ ബസിലിക്കയിൽ സന്ദർശനത്തിനെത്തുമെന്ന് വത്തിക്കാൻ പ്രസ് ഓഫിസാണ് അറിയിച്ചത്. ഇത്
Don’t want to skip an update or a post?