Follow Us On

08

October

2024

Tuesday

ലോക യുവജനസംഗമം: നാല് നിറങ്ങളിൽ തിളങ്ങി ‘അഞ്ച്’ പ്രതീകങ്ങൾ! അറിയാമോ ലോഗോയിലെ വിശേഷങ്ങൾ

ലോക യുവജനസംഗമം: നാല് നിറങ്ങളിൽ തിളങ്ങി ‘അഞ്ച്’ പ്രതീകങ്ങൾ! അറിയാമോ ലോഗോയിലെ വിശേഷങ്ങൾ

ലോക യുവജന സംഗമത്തിന് തിരി തെളിയാൻ കേവലം മണിക്കൂറുകൾ മാത്രം ശേഷിക്കേ, അടുത്തറിയാം ലോഗോയിലെ വിശേഷങ്ങൾ

ലിസ്ബൺ: കുരിശടയാളം, പരിശുദ്ധ കന്യകാമറിയം, ജപമാല, ദൈവസന്നിധിയിലേക്കുള്ള പാത, പോർച്ചുഗലിന്റെ ദേശീയ പതാക! പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിന്റെ ലോഗോയിൽ നാല് നിറങ്ങളിൽ തിളങ്ങുന്നത് നാല് പ്രതീകങ്ങൾ! ഔദ്യോഗിക ഭാഷ്യം നാല് പ്രതീകങ്ങൾ എന്നാണെങ്കിലും യഥാർത്ഥത്തിൽ ‘അഞ്ച്’ പ്രതീകങ്ങൾ കാണാം. അരൂപിയായ പരിശുദ്ധാത്മാവുതന്നെ ആ പ്രതീകം!

ഗർഭിണിയായ ഏലീശ്വായെ പരിശുദ്ധ മറിയം സന്ദർശിക്കാൻ പോകുന്ന രംഗത്തെ ആസ്പദമാക്കി തിരഞ്ഞെടുത്ത ‘മറിയം തിടുക്കത്തിൽ പുറപ്പെട്ടു,’ എന്ന തിരുവചനമാണ് ഇത്തവണത്തെ ആപ്തവാക്യം. അതിനാൽ, പരിശുദ്ധ അമ്മയാണ് ലോഗോയുടെ കേന്ദ്രാശയം. വിശുദ്ധ കുരിശ്, കുരിശിന്റെ മുകളിലേക്ക് നീളുന്ന പാത, ജപമാല എന്നിവയാണ് ലോഗോയിലെ മറ്റ് നാല് പ്രതീകങ്ങൾ. എന്നാൽ, കുരിശിന്റെ മുകളിലേക്കുള്ള പാതയിലാണ് പരിശുദ്ധാത്മാവിന്റെ പ്രതീകമായ വെള്ളരിപ്രാവിന്റെ രൂപം കാണാനാകുക.

ലോകജനതയോടുള്ള ദൈവത്തിന്റെ അപരിമേയമായ സ്‌നേഹത്തിന്റെ അടയാളമാണ് കുരിശ്. ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിനെ ഉദരത്തിൽ വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ അമ്മയുടെ യുവത്വത്തെയാണ് ലോഗോയിലുള്ള മാതാവിന്റെ രൂപം വ്യക്തമാക്കുന്നത്. അലസതയിൽനിന്ന് ഉയർത്തെഴുനേൽക്കാനുള്ള യുവജനങ്ങൾക്കുള്ള വിളിയെയാണ് കുരിശിന് മുകളിലേക്കുള്ള പാത പ്രതിനിധീകരിക്കുന്നത്.

നീതിപൂർവവും സാഹോദര്യവുമായ ലോക നിർമിതിയിൽ പ്രധാന വ്യക്തികളാകാനുള്ള ക്ഷണം കൂടിയാണിത്. ദൈവഹിതത്തിന് വിധേയപ്പെട്ട് ജീവിക്കാൻ പരിശുദ്ധ അമ്മ തിരഞ്ഞെടുത്ത വഴിയെയും അത് ഓർമിപ്പിക്കുന്നു. ഫാത്തിമാ നാഥയോടുള്ള പോർച്ചുഗൽ ജനതയുടെ ഭക്തിയും ആത്മീയതയുമാണ് ജപമാല അടയാളപ്പെടുത്തുന്നത്. പോർച്ചുഗൽ പതാകയെ പ്രതിനിധീകരിക്കുന്ന പച്ച, ചുവപ്പ്, മഞ്ഞ നിറങ്ങളിലാണ് ഇവ ചിത്രീകരിച്ചിരിക്കുന്നത്. വെള്ളയാണ് ലോഗോയിൽ കാണുന്ന നാലാമത്തെ നിറം.

പോർച്ചുഗൽ സ്വദേശിനിയായ 24 വയസുകാരി ബിയാട്രിസ് റോക്ക് ആന്റുനെസാണ് ലോഗോയുടെ ശിൽപ്പി. 30 രാജ്യങ്ങളിൽനിന്ന് സമർപ്പിക്കപ്പെട്ട നൂറുകണക്കിന് എൻഡ്രികളിൽനിന്ന് ‘കുടുംബത്തിനും ജീവനും അൽമായർക്കുംവേണ്ടിയുള്ള ഡിക്കാസ്റ്ററി’യാണ് ലോഗോ തിരഞ്ഞെടുത്തത്. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെയാണ് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ലോക യുവജന സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത്.

****************

പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആപ്പിൾ ടി.വി, ആമസോൺ ഫയർ ഉൾപ്പെടെയുള്ള സ്മാർട്ട് ടി.വികളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് ലഭ്യമാണ്. കൂടാതെ ശാലോം വേൾഡിന്റെ വെബ്‌സൈറ്റിലും (shalomworld.org) ശാലോം വേൾഡിന്റെ യൂ ടൂബ്, ഫേസ്ബുക്ക് പേജുകളിലും തത്സമയ സംപ്രേഷണം ലഭ്യമാക്കിയിട്ടുണ്ട്. വിവിധ ഡിവൈസുകളിൽ ശാലോം ചാനൽ ലഭ്യമാക്കാനുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദർശിക്കുക: shalomworld.org/watchon

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?