Follow Us On

10

January

2025

Friday

ലോക യുവജന സംഗമം 2023: ടീം ശാലോം ലിസ്ബണിൽ, ഓഗസ്റ്റ് ഒന്നിന് തിരിതെളിയും, മൂന്നാം ദിനം പാപ്പ എത്തും!

ലോക യുവജന സംഗമം 2023: ടീം ശാലോം ലിസ്ബണിൽ, ഓഗസ്റ്റ് ഒന്നിന് തിരിതെളിയും, മൂന്നാം ദിനം പാപ്പ എത്തും!

ലിസ്ബൺ: ലോക യുവജന സംഗമത്തിന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം! ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ ആഗോള കത്തോലിക്കാ സഭയുടെ ശ്രദ്ധാകേന്ദ്രമായി മാറുന്ന പോർച്ചുഗലിലെ ലോക യുവജന സംഗമ വേദിയിൽനിന്നുള്ള വിശേഷങ്ങൾ ലോകമെങ്ങും തത്‌സമയം എത്തിക്കാൻ ശാലോം വേൾഡ് ടീം ലിസ്ബണിൽ എത്തിക്കഴിഞ്ഞു. മാധ്യമ പ്രവർത്തകരും സാങ്കേതിക വിദഗ്ദ്ധരും ഉൾപ്പെടെ 20 അംഗ സംഘമാണ്, പേപ്പൽ പര്യടനം ഉൾപ്പെടെയുള്ളവ റിപ്പോർട്ട് ചെയ്യാൻ ലിസ്ബണിൽ എത്തിച്ചേർന്നിരിക്കുന്നത്.

ഓഗസ്റ്റ് രണ്ടിന് പോർച്ചുഗലിൽ എത്തുന്ന ഫ്രാൻസിസ് പാപ്പ, മൂന്നാം ദിനമായ ഓഗസ്റ്റ് മൂന്നിനാണ് ലോക യുവജന സംഗമത്തെ അഭിസംബോധന ചെയ്യാനെത്തുന്നത്. പ്രാദേശീക സമയം വൈകിട്ട് 5.45ന് പ്രധാന വേദികളിലൊന്നായ എഡ്വേർഡ് ഏഴാമൻ പാർക്കിലെത്തുന്ന പാപ്പയെ ലോക യുവജനത ഒന്നടങ്കം ചേർന്ന് സ്വീകരിക്കും. പോർച്ചുഗലിലെ കത്തോലിക്കാ സർവകലാശാലയിലെ കുട്ടികളുമായുള്ള കൂടിക്കാഴ്ച, കസ്‌കയിലെ സ്‌കോളസ് ഒക്കരന്തിസ് കാര്യാലയത്തിലെ സന്ദർശനം എന്നിവയ്ക്കുശേഷമാകും പാപ്പ ലോക യുവജന സംഗമ വേദിയിൽ എത്തുക.

തുടർന്നുള്ള നാല് ദിനങ്ങളിലും യുവതയ്ക്കൊപ്പം പാപ്പ ചെലവിടും. നാലാം തീയതി രാവിലെ 9.00നാണ് ലോകയുവജന സംഗമവേദിയിലെ കുമ്പസാര ശുശ്രൂഷയിൽ പാപ്പ പങ്കെടുക്കുന്നത്. അന്നേ ദിനം വൈകിട്ട് 6.00നാണ് പാപ്പയുടെ നേതൃത്വത്തിലുള്ള കുരിശിന്റെ വഴി. അഞ്ചാം തീയതി രാവിലെ 9.30ന് പാപ്പ ഫാത്തിമാ ബസിലിക്കയിൽ സന്ദർശനം നടത്തും. രോഗികളായ യുവജനങ്ങൾക്കൊപ്പം അവിടെവെച്ച് ജപമാല പ്രാർത്ഥന ചൊല്ലുന്ന പാപ്പ തുടർന്ന് അവരോട് സംസാരിക്കും.

വൈകീട്ട് ലോക യുവജന സംഗമ വേദിയിൽ തിരിച്ചെത്തുന്ന പാപ്പ രാത്രി ജാഗരത്തിന് നേതൃത്വം നൽകും. ആറാം തിയതി രാവിലെ 9.00നാണ് പൊന്തിഫിക്കൽ ദിവ്യബലി. അടുത്ത തവണത്തെ യുവജന സംഗമ വേദിയും പാപ്പ പ്രഖ്യാപിക്കും. വൈകീട്ട് യുവജന സംഗമത്തിന്റെ വോളണ്ടിയേഴ്സിന് മാത്രമായി ഒരുക്കിയിരിക്കുന്ന കൂട്ടായ്മയിൽ പങ്കെടുത്തശേഷം വൈകിട്ട് 6.15ന് പാപ്പ വത്തിക്കാനിലേക്ക് മടങ്ങും.

********

പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആപ്പിൾ ടി.വി, ആമസോൺ ഫയർ ഉൾപ്പെടെയുള്ള സ്മാർട്ട് ടി.വികളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് ലഭ്യമാണ്. കൂടാതെ ശാലോം വേൾഡിന്റെ വെബ്‌സൈറ്റിലും (shalomworld.org) ശാലോം വേൾഡിന്റെ യൂ ടൂബ്, ഫേസ്ബുക്ക് പേജുകളിലും തത്സമയ സംപ്രേഷണം ലഭ്യമാക്കിയിട്ടുണ്ട്. വിവിധ ഡിവൈസുകളിൽ ശാലോം ചാനൽ ലഭ്യമാക്കാനുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദർശിക്കുക: shalomworld.org/watchon

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?