Follow Us On

10

January

2025

Friday

ലോക യുവജന സംഗമം യേശുക്രിസ്തുവിലേക്കുള്ള ഹൃദയ പരിവർത്തനത്തിന് വേദിയൊരുക്കും; പ്രത്യാശ പങ്കുവെച്ച് പോർച്ചുഗീസ് പാർലമെന്റംഗം

ലോക യുവജന സംഗമം യേശുക്രിസ്തുവിലേക്കുള്ള ഹൃദയ പരിവർത്തനത്തിന് വേദിയൊരുക്കും; പ്രത്യാശ പങ്കുവെച്ച് പോർച്ചുഗീസ് പാർലമെന്റംഗം

ലിസ്ബൺ: ലോക യുവജന സംഗമം അനേകം ഹൃദയങ്ങൾ ക്രിസ്തുവിലേക്ക് പരിവർത്തനപ്പെടാനുള്ള അവസരമായി മാറുമെന്ന പ്രത്യാശ പങ്കുവെച്ച് പോർച്ചുഗലിലെ കാത്തലിക്ക് പാർലമെന്റംഗം പെഡ്രോ ഡോസ് സാന്റോസ് ഫ്രാസോ. പോർച്ചുഗലിലെ പ്രതിപക്ഷ കക്ഷിയായ ‘ചെഗാ’ പാർട്ടി അംഗമായ പെഡ്രോ ഡോസ്, ശാലോം വേൾഡിന്റെ വാർത്താ വിഭാഗമായ SW NEWSന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ലോക യുവജനസംഗമത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷ പങ്കുവെച്ചത്.

‘മറ്റ് നൂറ്റാണ്ടുകളിലേതുപോലെ, എല്ലാ ഭൂഖണ്ഡങ്ങളിലേക്ക് ക്രിസ്തുവിന്റെ വെളിച്ചവും സ്നാനവും കൊണ്ടുവരുന്ന മഹത്തായ സുവിശേഷകർക്ക് ലിസ്ബൺ ലോക യുവജന സംഗമം ഒരു തുടക്കമാകട്ടെ. യുവജനങ്ങൾക്ക് ലോകത്തെ ആവേശത്തോടെ സ്നേഹിക്കാനുള്ള നല്ല തുടക്കവുമായിരിക്കട്ടെ ലിസ്ബൺ 2023,’ അദ്ദേഹം പറഞ്ഞു.

‘അവർക്ക് സഭയെ ആക്രമിക്കാം, അപകീർത്തിപ്പെടുത്താം, പീഡിപ്പിക്കാം, അല്ലെങ്കിൽ നിശബ്ദരാക്കാൻ ശ്രമിക്കാം. എന്നാൽ ക്രിസ്തുവാണ് നമ്മുടെ ഹൃത്തിൽ ജീവിക്കുന്നത്. ലോകത്തെ മുഴുവൻ ചരിപ്പിക്കുന്നത് യേശുവാണ്. സുവിശേഷം നമ്മോട് പറയുംപോലെ ‘കം ഫെസ്റ്റിനേഷൻ’ സന്തോഷകരമായ തിടുക്കത്തോടെ!,’ എന്ന വാക്കുകളും ലോക യുവജനസംഗമത്തിന്റെ ചിത്രത്തോടൊപ്പം ഫ്രാസോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഏഴ് കുട്ടികളുടെ പിതാവുകൂടിയായ ഇദ്ദേഹം 2022ലാണ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?