Follow Us On

24

October

2020

Saturday

 • മനുഷ്യജീവന്റെ മൂല്യം പ്രഘോഷിക്കാൻ മരണഭയം മാറ്റിവെച്ച് ആയിരങ്ങൾ! അണിചേർന്നവരിൽ പോളിഷ് പ്രസിഡന്റും

  മനുഷ്യജീവന്റെ മൂല്യം പ്രഘോഷിക്കാൻ മരണഭയം മാറ്റിവെച്ച് ആയിരങ്ങൾ! അണിചേർന്നവരിൽ പോളിഷ് പ്രസിഡന്റും0

  വാർസോ: മരണഭയം സൃഷ്ടിക്കുന്ന കൊറോണ വൈറസ് സാന്നിധ്യം ഇപ്പോഴും രാജ്യത്തുണ്ടെങ്കിലും ദൈവദാനമായ ജീവന്റെ മൂല്യം പ്രഘോഷിക്കാൻ മരണഭയം മാറ്റിവെച്ച് പോളിഷ് പ്രോ ലൈഫ് സമൂഹം അണിനിരന്നു തലസ്ഥാന നഗരിയിൽ. വാർസോയിലെ സിറ്റി സെന്ററിലും ഓൾഡ് ടൗണിലും സമ്മേളിച്ച ആയിരക്കണക്കിന് ആളുകൾക്കൊപ്പം പോളിഷ് പ്രസിഡന്റ് അന്ദ്രെജ് ഡുഡ പങ്കെടുത്തതിലൂടെയും 15-ാമത് പ്രോ ലൈഫ് മാർച്ച് ശ്രദ്ധേയമായി. ഇതാദ്യമായാണ് ഒരു പ്രസിഡന്റ് പ്രോ ലൈഫ് മാർച്ചിൽ പങ്കെടുക്കുന്നത്. ‘ലെറ്റസ് ഡിഫെന്റ് ദ ഫാമിലി ടുഗദർ’ എന്നതായിരുന്നു ഈ വർഷത്തെ ആപ്തവാക്യം.

 • ദമ്പതി വർഷ സമാപനം: കുടുംബ വിശുദ്ധീകരണ ധ്യാന ദിനങ്ങളിലേക്ക് ഗ്രേറ്റ് ബ്രിട്ടൺ രൂപത

  ദമ്പതി വർഷ സമാപനം: കുടുംബ വിശുദ്ധീകരണ ധ്യാന ദിനങ്ങളിലേക്ക് ഗ്രേറ്റ് ബ്രിട്ടൺ രൂപത0

  പ്രസ്റ്റൻ: ദമ്പതി വർഷ സമാപനത്തോട് അനുബന്ധിച്ച് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത റീജ്യൺ തലത്തിൽ സംഘടിപ്പിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനത്തിന് ഒക്‌ടോബർ നാലിന് തുടക്കമാകും. നിലവിലെ സാഹചര്യത്തിൽ എട്ട് റീജ്യണുകളിലും ഓൺലൈനിലാണ് ധ്യാനം ക്രമീകരിക്കുന്നത്. രൂപതാ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ക്രമീകരിക്കുന്ന ധ്യാനം നയിക്കുന്നത് പ്രശസ്ത വചന പ്രഘോഷകയായ സിസ്റ്റർ മേരി ആൻ മരിയ എസ്.എച്ച് ആണ്. ഇതോടനുബന്ധിച്ച്, ഓരോ കുടുംബത്തെയും ധ്യാനത്തിന് ക്ഷണിച്ചുകൊണ്ട് രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ സർക്കുലർ പുറപ്പെടുവിച്ചതും ശ്രദ്ധേയമായി.

 • പാപ്പ- ഡുഡ കൂടിക്കാഴ്ച: പേപ്പൽ അഭിനന്ദനത്തിന് നന്ദി രേഖപ്പെടുത്തി പോളിഷ് പ്രസിഡന്റ്

  പാപ്പ- ഡുഡ കൂടിക്കാഴ്ച: പേപ്പൽ അഭിനന്ദനത്തിന് നന്ദി രേഖപ്പെടുത്തി പോളിഷ് പ്രസിഡന്റ്0

  വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുമായി പോളിഷ് പ്രസിഡന്റ് ആൻഡ്രജ് ഡുഡ നടത്തിയ കൂടിക്കാഴ്ചയിൽ പോളണ്ടിൽനിന്നുള്ള വിശുദ്ധ ജോൺ പോൾ രണ്ടാമൻ മുതൽ കുടുംബമൂല്യങ്ങൾക്ക് പോളിഷ് ഭരണകൂടം നൽകുന്ന പ്രാധാന്യംവരെ ചർച്ചയായെന്ന് റിപ്പോർട്ടുകൾ. വിശുദ്ധ ജോൺപോൾ രണ്ടാമന്റെ ജന്മശതാബ്ദി, സ്വതന്ത്ര തൊഴിലാളി പ്രസ്ഥാനമായ ‘സോളിഡാർനോ’ (സോളിഡാരിറ്റി) സ്ഥാപിതമായതിന്റെ 40-ാം വാർഷികം എന്നിവയോട് അനുബന്ധിച്ചാണ് ഡുഡ വത്തിക്കാനിലെത്തി പാപ്പയെ സന്ദർശിച്ചത്. ‘സഭയുടെ ദൗത്യവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളാണ് ചർച്ചയിൽ പ്രധാനമായും ഇടംപിടിച്ചത്. അതിൽ കുടുംബത്തിന്റെ ഉന്നമനവും ചെറുപ്പക്കാരുടെ വിദ്യാഭ്യാസവും ഉൾപ്പെടുന്നു. അതോടൊപ്പം

 • മനുഷ്യജീവന്റെ മൂല്യം ഓർമിപ്പിക്കാൻ ഇനി വിശേഷാൽ മണിനാദം; ‘പോളിഷ് ബെൽ’ വെഞ്ചിരിച്ച് പാപ്പ

  മനുഷ്യജീവന്റെ മൂല്യം ഓർമിപ്പിക്കാൻ ഇനി വിശേഷാൽ മണിനാദം; ‘പോളിഷ് ബെൽ’ വെഞ്ചിരിച്ച് പാപ്പ0

  വത്തിക്കാൻ സിറ്റി: മനുഷ്യജീവന്റെ മൂല്യം ഓർമിപ്പിക്കാനും ഗർഭസ്ഥശിശുക്കളുടെ സംരക്ഷണത്തിനായി ലോകമനസാക്ഷിയെ ഉണർത്താനും ഇനി വിശേഷാൽ മണിനാദം ഉയരും! ലോകമെങ്ങും വിശിഷ്യാ, പോളണ്ടിൽ ഗർഭച്ഛിദ്ര വിരുദ്ധ പോരാട്ടങ്ങളുടെ ശബ്ദമായി മാറുക എന്ന ലക്ഷ്യത്തോടെ പോളീഷ് സംഘടനയായ ‘യെസ് ടു ലൈഫ് ഫൗണ്ടേഷൻ’ കമ്മീഷൻ ചെയ്ത മണിക്ക് ‘വോയിസ് ഓഫ് ദ അൺബോൺ ബെൽ’ (ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ മണി) എന്നാണ് പേരിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം സാൻ ഡമാസോ ചത്വരത്തിൽവെച്ച് ഫ്രാൻസിസ് പാപ്പയാണ് മണിയുടെ ആശീർവാദ കർമം നിർവഹിച്ചത്. പോളണ്ടിലേക്ക് കൊണ്ടുപോകാനുള്ള

 • ഐ.ടി ഉദ്യോഗത്തിന് വിട; ടെക്‌നോപാർക്കിൽനിന്ന് സെലസ്റ്റിൻ ചെല്ലൻ സെമിനാരിയിലേക്ക്

  ഐ.ടി ഉദ്യോഗത്തിന് വിട; ടെക്‌നോപാർക്കിൽനിന്ന് സെലസ്റ്റിൻ ചെല്ലൻ സെമിനാരിയിലേക്ക്0

  തിരുവനന്തപുരം: കഷ്ടപ്പെട്ട് പഠിച്ചുനേടിയ ഐ.ടി കമ്പനി ഉദ്യോഗവും അതിലൂടെ കൈവരിക്കാവുന്ന സകല നേട്ടങ്ങളും ഉപേക്ഷിച്ച് സെലസ്റ്റിൻ ചെല്ലൻ സെമിനാരിയിലേക്ക്. ബഹുരാഷ്ട കമ്പനിയായ ഇൻഫോസിസിലെ സോഫ്ട് വെയർ ഡവലെപ്പർ ജോലി ഉപേക്ഷിച്ചാണ് സെലസ്റ്റിൻ തിരുവനന്തപുരം അതിരൂപതയുടെ മൈനർ സെമിനാരിയിൽ നാളെ (സെപ്തംബർ 25) പ്രവേശിതനാകുന്നത്. ടെക്‌നോപാർക്ക് കാംപസിലെ ജീസസ് യൂത്ത് അംഗമാണ് കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡം സ്വദേശിയായ ഈ 29 വയസുകാരൻ. രണ്ടു വർഷംമുമ്പ്, ജീസസ് യൂത്ത് സുഹൃത്തുക്കളുമായി വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ച് മടങ്ങുമ്പോഴാണ്, തന്നെക്കുറിച്ചുള്ള ദൈവഹിതം

 • കുടുംബങ്ങളിൽ ജപമാലയർപ്പണം ശക്തമാക്കണം; ആഹ്വാനവുമായ് ഐറിഷ് സഭാധ്യക്ഷൻ

  കുടുംബങ്ങളിൽ ജപമാലയർപ്പണം ശക്തമാക്കണം; ആഹ്വാനവുമായ് ഐറിഷ് സഭാധ്യക്ഷൻ0

  ഡബ്ലിൻ: മഹാമാരിയുടെ ഈ ദിനങ്ങളിൽ ജപമാല അർപ്പണത്തിലൂടെ ആത്മീയപ്രതിരോധം ശക്തമാക്കാൻ കുടുംബങ്ങൾക്ക് ആഹ്വാനം നൽകി ഐറിഷ് കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ്പ് എയ്മൻ മാർട്ടിൻ. കിൽമോർ രൂപതാ ബിഷപ്പായി മാർട്ടിൻ ഹയ്‌സ് അഭിഷിക്തനാകുന്ന തിരുക്കർമത്തിൽ വചനസന്ദേശം നൽകവേയാണ്, അയർലൻഡിലെ കുടുംബങ്ങൾ ഒന്നടങ്കം ജപമാല അർപ്പണത്തിന് പ്രാധാന്യം നൽകണമെന്ന് അർമാ അതിരൂപതാധ്യക്ഷൻകൂടിയായ അദ്ദേഹം ഓർമിപ്പിച്ചത്. ‘നമ്മുടെ പ്രിയപ്പെട്ടവർക്കുവേണ്ടിയും കൊറോണമൂലം ആരോഗ്യവും ജീവിതോപാധികളും നഷ്ടപ്പെട്ടവർക്കുവേണ്ടിയും നമുക്ക് ജപമാല അർപ്പിച്ച് പ്രാർത്ഥിക്കാം. പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കപ്പെട്ട, ജപമാല മാസമായി സഭ

 • മകനെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി; ജ്ഞാനസ്‌നാനം വെസ്റ്റ് മിനിസ്റ്റർ കത്തീഡ്രലിൽ

  മകനെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി; ജ്ഞാനസ്‌നാനം വെസ്റ്റ് മിനിസ്റ്റർ കത്തീഡ്രലിൽ0

  സച്ചിൻ എട്ടിയിൽ മകനെ കത്തോലിക്കാ സഭയിലേക്ക് ജ്ഞാനസ്‌നാനപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കത്തോലിക്കാ സഭയിൽ ജ്ഞാനസ്‌നാനം സ്വീകരിച്ചിട്ടുണ്ടെങ്കിലും വിശ്വാസജീവിതത്തിന് പ്രാധാന്യമൊന്നും നൽകാത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി തന്റെ മകനെ കത്തോലിക്കാ സഭയിൽ ജ്ഞാനസ്‌നാനപ്പെടുത്തിയ വാർത്ത ചർച്ചയാകുകയാണിപ്പോൾ. വെസ്റ്റ് മിനിസ്റ്റർ കത്തീഡ്രലിൽ നടത്തിയ മാമ്മോദീസയിൽ വിൽഫ്രഡ് എന്നാണ് നാലു മാസം പ്രായമുള്ള മകന് പേരിട്ടിരിക്കുന്നത്. ഫാ. ഡാനിയേൽ ഹംബ്രിസായിരുന്നു കാർമികൻ. ബ്രിട്ടീഷ് മാധ്യമങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്ത വാർത്ത വെസ്റ്റ് മിനിസ്റ്റർ കത്തീഡ്രൽ വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണാ പ്രോട്ടോക്കോൾ

 • ബിഷപ്പ് മാർട്ടിൻ ഹയ്‌സ്: നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കിൽമോർ രൂപതയ്ക്ക് പുതിയ ഇടയൻ

  ബിഷപ്പ് മാർട്ടിൻ ഹയ്‌സ്: നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കിൽമോർ രൂപതയ്ക്ക് പുതിയ ഇടയൻ0

  ഡബ്ലിൻ: നൂറ്റാണ്ടുകളുടെ ചരിത്രമുള്ള, അയർലൻഡിലെ കിൽമോർ രൂപതയുടെ പുതിയ ഇടയനായി ബിഷപ്പ് മാർട്ടിൻ ഹയ്‌സ് അഭിഷിക്തനായി. അയർലൻഡിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ്പ് ജൂഡ് തദേവൂസ് ഒക്കോലോ, ഐറിഷ് കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷനും അർമാ ആർച്ച്ബിഷപ്പുമായ എയ്മൻ മാർട്ടിൻ എന്നിവരുടെ കാർമികത്വത്തിൽ സെന്റ് പാട്രിക് ആൻഡ് സെന്റ് ഫെലിം കത്തീഡ്രലിലായിരുന്നു അഭിഷേക കർമം. വചനസന്ദേശത്തിനുശേഷം, മോൺ. മാർട്ടിൻ ഹയ്‌സിനെ രൂപതാധ്യക്ഷനായി ഉയർത്തിക്കൊണ്ട് ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച ഡിക്രി വായിച്ചു. തുടർന്നായിരുന്നു അഭിഷേകകർമം. ഇടയദൗത്യത്തിന്റെ അടയാളമായ സ്ഥാനിക മോതിരവും

Latest Posts

Don’t want to skip an update or a post?