Follow Us On

22

January

2025

Wednesday

തൊഴിലിടങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്ക് എതിരായ  വിവേചനം വർദ്ധിക്കുന്നു; അന്വേഷണം ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകൾ

തൊഴിലിടങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്ക് എതിരായ  വിവേചനം വർദ്ധിക്കുന്നു;  അന്വേഷണം ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകൾ

യു.കെ: ബ്രിട്ടണിൽ ജോലിസ്ഥലത്ത് ക്രൈസ്തവർക്കും മറ്റ് മതവിഭാഗങ്ങൾക്കുമെതിരായ വിവേചനം വ്യാപകമാണെന്ന പരാതി അന്വേഷിക്കാൻ കാത്തലിക് യൂണിയനും ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടും ഇവാഞ്ചലിക്കൽ അലയൻസും മനുഷ്യാവകാശങ്ങൾക്കായുള്ള സംയുക്ത പാർലമെന്ററി സമിതിയോട് ആവശ്യപ്പെട്ടു. യു.കെയിൽ നടക്കുന്ന മനുഷ്യാവകാശങ്ങളെ കു
റിച്ചുള്ള അന്വേഷണത്തിന്റെ പ്രധാന ഭാഗം മതസ്വാതന്ത്ര്യമാണെന്ന് ഉറപ്പാക്കാൻ സമിതിയുടെ അധ്യക്ഷയായ ലേബർ എം.പി ഹാരിയറ്റ് ഹർമനോട് ക്രൈസ്തവ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

അന്തിമ റിപ്പോർട്ടും ശുപാർശകളും സർക്കാരിനെ അറിയിക്കാൻ ജോലിസ്ഥലത്തെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ഒറ്റയ്ക്ക് തെളിവെടുപ്പ് നടത്തണമെന്നതാണ് പ്രധാന ആവശ്യം. ‘ക്രൈസ്തവരായ നിരവധി ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും വിവേചനങ്ങൾ മൂലം തങ്ങളുടെ കഴിവിന്റെ പൂർണതയിൽ ജോലി ചെയ്യാൻ സാധിക്കുന്നില്ല. ഇത് തടയേണ്ട നിയമങ്ങൾ ഉണ്ടായിരുന്നിട്ടും അവരുടെ വിശ്വാസംമൂലം ദോഷമോ വിവേചനമോ നേരിടേണ്ടിവരുന്നു,’ പാർലമെന്ററി സമിതിക്ക് അയച്ച കത്തിൽ പറയുന്നു.

എംപിമാരുടെ ക്രോസ്- പാർട്ടി കമ്മിറ്റി സെപ്തംബർ നാലു മുതൽ പ്രവർത്തനം പുനരാരംഭിക്കുമ്പോൾ ഈ ആശങ്കകളിലേക്ക് വെളിച്ചം വീശുകയും മെച്ചപ്പെടുത്തുന്നതിനുള്ള ശുപാർശകൾ മുന്നോട്ട് വെക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഈ രാജ്യത്തെ പല ജോലിസ്ഥലങ്ങളിലും ഒരു ഉത്തമ കത്തോലിക്കാ വിശ്വാസിയായിരിക്കുക എന്നത് കൂടുതൽ പ്രയാസകരമായി മാറുകയാണെന്നും കാത്തലിക് യൂണിയൻ ഡയറക്ടർ നൈജൽ പാർക്കർ പറഞ്ഞു.

ജോലിസ്ഥലത്തെ മത വിശ്വാസവമായി ബന്ധപ്പെട്ട് ഈ വർഷമാദ്യം നടത്തിയ ഒരു സർവേയിൽ പ്രതികരിച്ചവരിൽ മൂന്നിലൊരാൾക്ക് തങ്ങളുടെ വിശ്വാസം മൂലം ജോലിയിൽ വിവേചനം അനുഭവിക്കുന്നുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. തങ്ങളുടെ വിശ്വാസത്തെ ഗൗരവമായി എടുക്കുന്ന ക്രൈസ്തവർ അവഗണിക്കപ്പെടുകയോ പാർശ്വവൽക്കരിക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ വിശ്വാസികൾ ജോലിസ്ഥലത്ത് അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ മനസിലാക്കാൻ പല തൊഴിലുടമകളും താൽപ്പരരല്ല. മനുഷ്യാവകാശങ്ങൾക്കായുള്ള സംയുക്ത സമിതി ഇവർക്കായി ശബ്ദിക്കണം. ജോലിസ്ഥലത്ത് മതവിശ്വാസം മറച്ചുവെക്കാൻ ആരെയും നിർബന്ധിക്കരുത്. ഒരാളുടെ വിശ്വാസം അവഗണിക്കാനോ മറച്ചുവെക്കാണോ കഴിയുന്ന ഒന്നല്ല, മറിച്ച്, അത് അവരുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്,’ ഇവാഞ്ചലിക്കൽ അലയൻസ് അഡ്വക്കസി ഡയറക്ടർ ഡാനി വെബ്സ്റ്റർ കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?