Follow Us On

08

October

2024

Tuesday

യുക്രൈനിൽ വിദ്യാർത്ഥികൾക്കായി ലാപ്‌ടോപ്പുകൾ വിതരണം ചെയ്ത് യൂനിസെഫ്

യുക്രൈനിൽ വിദ്യാർത്ഥികൾക്കായി ലാപ്‌ടോപ്പുകൾ വിതരണം ചെയ്ത് യൂനിസെഫ്

കീവ് : യുക്രൈനിലെ വിദ്യാഭ്യാസ, ശാസ്ത്ര മന്ത്രാലയവുമായി സഹകരിച്ച്, പത്ത് യുക്രേനിയൻ പ്രദേശങ്ങളിലെ മധ്യ, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 29,000 ലാപ്‌ടോപ്പുകൾ യൂനിസെഫ് വിതരണം ചെയ്തു. യുദ്ധം മൂലം തടസ്സപ്പെട്ട ഔപചാരിക വിദ്യാഭ്യാസം നേടുന്നതിലെ വെല്ലുവിളികൾ നേരിടുകയാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് യുക്രെയ്നിലെ യൂണിസെഫ് പ്രതിനിധി മുനീർ മമ്മദ്സാദെ വ്യക്തമാക്കി. പ്രോപെട്രോവ്സ്ക, ഡൊണെറ്റ്സ്ക, സപോറിസ്ക, ലുഹാൻസ്ക, മൈകോലൈവ്സ്ക, ഒഡെസ്ക, സുംസ്ക, ചെർനിഹിവ്സ്ക, ഖാർകിവ്സ്ക, ഖേർസൺസ്ക തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്.

യൂറോപ്യൻ യൂണിയൻ, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ സർക്കാരുകൾ, യൂണിസെഫ് ദേശീയ കമ്മിറ്റികൾ, ബ്രേക്ക് ത്രൂ പ്രൈസ് ഫൗണ്ടേഷന്റെ “ടെക് ഫോർ റെഫ്യൂജീസ്” സംരംഭം എന്നിവയിൽ നിന്നുള്ള പിന്തുണയിലൂടെയാണ് സംരംഭം സാധ്യമായത്. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾ, വൈകല്യമുള്ളവർ, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾ, മറ്റ് ദുർബല ഗ്രൂപ്പുകൾ എന്നിവർക്ക് ഈ ഉപകരണങ്ങൾ ലഭിക്കും. യുക്രെയ്നിൽ തുടർച്ചയായ പഠനം ഉറപ്പാക്കുന്നതിനുള്ള വിശാലമായ യൂനിസെഫ് നടപടികളുടെ ഭാഗമായാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്നത്.

യൂറോപ്യൻ യൂണിയന്റെയും, റിപ്പബ്ലിക് ഓഫ് കൊറിയയുടെയും ധനസഹായത്തോടെ ഇതിനകം 20,000 ഉപകരണങ്ങൾ ഉപയോഗത്തിലുണ്ട് . വിദ്യാഭ്യാസ, ശാസ്ത്ര മന്ത്രാലയത്തിന്റെ മുൻഗണനകൾക്കനുസൃതമായി അടുത്ത മൂന്ന് മാസത്തിനുള്ളിൽ 40,000 ഉപകരണങ്ങൾ കൂടി നൽകും. യുക്രേനിയൻ കുട്ടികളുടെ ഭാവിയിലേക്കുള്ള വിലയേറിയ നിക്ഷേപത്തിന് യുക്രെയ്നിലെ വിദ്യാഭ്യാസ, ശാസ്ത്ര മന്ത്രി ഒക്സൻ ലിസോവി കൃതജ്ഞത പ്രകടിപ്പിച്ചു, വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ഒരു മാർഗ്ഗമായി മാത്രമല്ല, ആശയവിനിമയത്തിനും അധ്യാപക പിന്തുണയ്ക്കുമുള്ള ഉപകരണങ്ങളായും ഈ സംരംഭം മാറുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസം നൽകാനുള്ള യുക്രേനിയൻ സർക്കാരിന്റെ ദൗത്യത്തെ യൂനിസെഫ് തുടർന്നും പിന്തുണയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?