Follow Us On

02

May

2024

Thursday

അമേരിക്കയിലെ യുക്രേനിയൻ കത്തോലിക്കാ ബിഷപ്പിനെ ആദരിച്ച്‌ പ്രസിഡന്റ് സെലെൻസ്‌കി

അമേരിക്കയിലെ യുക്രേനിയൻ കത്തോലിക്കാ ബിഷപ്പിനെ ആദരിച്ച്‌ പ്രസിഡന്റ് സെലെൻസ്‌കി

ന്യൂയോർക്ക്: യുദ്ധത്തിലുടനീളം ഉക്രെയ്‌നിന് അചഞ്ചലമായ പിന്തുണ നൽകിയവരെ ആദരിക്കുന്നതിന്റെ ഭാഗമായി, ഫിലാഡൽഫിയയിലെ യുക്രേനിയൻ കത്തോലിക്കാ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് ബോറിസ് ഗുഡ്‌സിയാക്കിന് പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്‌കി പ്രത്യേക അവാർഡ് നൽകി ആദരിച്ചു.
ഉക്രെയ്നിന്റെ സാംസ്കാരിക, കലാ, ആത്മീയ, വാസ്തുവിദ്യ, സൈനിക, ചരിത്ര പൈതൃകത്തിന്റെ പുനരുജ്ജീവനത്തിന് നിർണായക സംഭാവന നൽകിയ പൗരന്മാരെ ആദരിക്കുന്നതിനായി സ്ഥാപിച്ച ഉക്രെയ്ൻ പ്രസിഡന്റിന്റെ ‘ക്രോസ് ഓഫ് ഇവാൻ മസെപ’ എന്ന ബഹുമതിയാണ് ആർച് ബിഷപ്പിന് സമ്മാനിച്ചത്.

ആർച് ബിഷപ്പിനെ തനിക്ക് വ്യക്തിപരമായി അറിയാമെന്ന് പറഞ്ഞ യുക്രെയ്‌നിന്റെ പ്രഥമ വനിത ഒലീന സെലെൻസ്‌കി ആയിരക്കണക്കായ യുക്രൈനികൾക്ക് അദ്ദേഹത്തിന്റെ വിവിധ മേഖലകളിലുള്ള സേവനം ലഭിച്ചിട്ടുള്ള കാര്യം എടുത്തുപറഞ്ഞു. സൈനികർക്കും, കുടിയിറക്കപ്പെട്ടവർക്കും,യുവജനങ്ങൾക്കുമായി അദ്ദേഹം ചെയ്യുന്ന സേവനം വിലമതിക്കാനാകാത്തതാണെന്നും അവർ പറഞ്ഞു.
അമേരിക്കയിലെ ഏറ്റവും ഉയർന്ന പദവിയിലുള്ള യുക്രേനിയൻ പുരോഹിതൻ എന്നതിനുപുറമെ, യുക്രെയ്നിലെ ലിവിവിലുള്ള യു ക്രേനിയൻ കാത്തലിക് യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റുമാണ് ആർച്ചു ബിഷപ് ഗുഡ്സിയാക്ക്. ഇത് യുദ്ധത്തിലുടനീളം സന്നദ്ധ സഹായത്തിന്റെ കേന്ദ്രമായിരുന്നു ഈ യൂണിവേഴ്സിറ്റി. സംഘർഷ സമയത്ത്, കുടിയൊഴിപ്പിക്കപ്പെട്ടവരെ പാർപ്പിക്കുന്നതിനും ആഹാരം നൽകാനും ആശുപത്രികളെ പിന്തുണയ്ക്കാനും തെറാപ്പി പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും അന്താരാഷ്ട്ര പത്രപ്രവർത്തകരെ ലോജിസ്റ്റിക്സിൽ സഹായിക്കാനും യൂണിവേഴ്സിറ്റിയുടെ സഹായമുണ്ടായിട്ടുണ്ട്.

ഈ അംഗീകാരം അമേരിക്കയിലെ യുക്രേനിയൻ കത്തോലിക്കാ സഭയുടെയും ലിവിലെ യുക്രേനിയൻ കാത്തലിക് യൂണിവേഴ്‌സിറ്റിയുടെയും സമാധാനം, നീതി, സുരക്ഷ എന്നിവയോടുള്ള അവരുടെ പങ്കാളിത്ത പ്രതിബദ്ധതക്കുമുള്ള ബഹുമതിയാണിതെന്നായിരുന്നു ആർച് ബിഷപ്പിന്റെ പ്രതികരണം.
ഒരു വംശഹത്യ യുദ്ധത്തിൽ, നിസ്വാർത്ഥരായ നിരവധി ആളുകൾക്കൊപ്പം പ്രാർത്ഥിക്കാനും അവർക്കുവേണ്ടി വാദിക്കാനും അവരെ സഹായിക്കാനും ഞങ്ങൾ ശ്രമിക്കുന്നു, ഗുഡ്സിയാക് പറഞ്ഞു. യഥാർത്ഥത്തിൽ ഈ അംഗീകാരം അർഹിക്കുന്നത് യുക്രെയ്‌നിലെ സിവിൽ സമൂഹമാണ്. മനുഷ്യന്റെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി ജീവൻ നൽകിയ 50,000-ത്തിലധികം ആളുകളാണ് ഇതിന്റെ അവകാശികൾ,അദ്ദേഹം തുടർന്നു.

200,000-ത്തോളം പേർക്ക് അംഗവൈകല്യം സംഭവിക്കുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. പരമമായ ത്യാഗം പോലും അവർ ചെയ്തിട്ടുണ്ട്. അവരുടെ സംഭാവന ഭൂമിയിൽ തിരിച്ചറിയാൻ കഴിയാത്തതാണ്. അവരുടെ യോഗ്യതയുടെ ആഴം മനസ്സിലാക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ.ആത്മീയ തലത്തിൽ ഉക്രെയ്നുമായി ‘ഒരുമിച്ച് പോരാടുന്ന’ എല്ലാവർക്കും നന്ദി പറഞ്ഞ പ്രസിഡന്റ് സെലെൻസ്കി, യുക്രെയ്ൻ നടത്തുന്ന പ്രതിരോധം ജീവിക്കാനും വ്യക്തിത്വത്തിനുമുള്ള അവകാശം സംരക്ഷിക്കുന്നതിനാണെന്നും പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?