Follow Us On

21

November

2024

Thursday

മൂലകോശ ഗവേഷണത്തിനായുള്ള യൂറോപ്യൻ യൂണിയന്റെ പുതിയ ബില്ലിൽ ആശങ്ക പ്രകടിപ്പിച്ചു് യൂറോപ്യന്‍ സഭ

മൂലകോശ ഗവേഷണത്തിനായുള്ള യൂറോപ്യൻ യൂണിയന്റെ പുതിയ ബില്ലിൽ ആശങ്ക പ്രകടിപ്പിച്ചു് യൂറോപ്യന്‍ സഭ

ജനീവ: മനുഷ്യോത്ഭവത്തിന്റെ നിർവചനത്തെ മാറ്റിമറിക്കാൻ സാധ്യതയുള്ളതായി കരുതപ്പെടുന്ന മൂലകോശങ്ങളുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്ന പുതിയ ബില്ലിന്മേൽ യൂറോപ്യൻ യൂണിയൻ മെത്രാൻ സമിതികളുടെ കമ്മീഷനും ജർമ്മൻ മെത്രാൻ സമിതിയുടെ ബെർലിൻ ഓഫീസും സംയുക്തമായി ആശങ്ക രേഖപ്പെടുത്തി. യൂറോപ്യൻ കൗൺസിലും പാർലമെന്റും മനുഷ്യ ഉത്ഭവത്തിന്റെ ഇപ്പോഴുള്ള നിർവചനത്തിന് പുതിയ ബില്ലിൽ കൊണ്ടുവരുന്ന ഭേദഗതികളിൽ മാറ്റം കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് സഭാനേതൃത്വം നിരീക്ഷിക്കുന്നു. മനുഷ്യ ഭ്രൂണം അടക്കമുള്ള വാക്കുകൾ ഇതിന്റെ നിർവചനത്തിന്റെ ഭാഗമാക്കുമെന്നതിലാണ് കത്തോലിക്കാ മെത്രാന്മാരുടെ ആശങ്ക.

മാതാവിന്റെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം മുതൽ പൂർണ്ണ അവകാശങ്ങളും, മഹത്വവുമുള്ള ഒന്നാണ് മനുഷ്യജീവനെന്നതാണ് കത്തോലിക്കാ സഭയുടെ പഠനമെന്ന് മെത്രാൻ സമിതി വ്യക്തമാക്കി. മനുഷ്യരെ അവരുടെ ജന്മനാ ഉള്ള മഹത്വം ഗൗനിക്കാതെ ഒരു വസ്തുവായി മാത്രം കണക്കാക്കുന്ന സാഹചര്യത്തിലേക്ക് നിയമനിർമ്മാണം എത്തിച്ചേക്കാമെന്ന് മെത്രാന്മാര്‍ ആശങ്ക പ്രകടിപ്പിച്ചു. മനുഷ്യ ഭ്രൂണത്തെ, ശരീരകോശങ്ങൾക്കും രക്തത്തിനും സമാനമാക്കുന്നതും എന്നാൽ സഭയ്ക്ക് യാതൊരു വിധത്തിലും അംഗീകരിക്കാൻ സാധിക്കാത്തതുമായ ഒരു തലത്തിലേക്ക് എത്തിക്കാൻ ബിൽ കാരണമാകുമെന്ന് പറഞ്ഞ മെത്രാൻ സമിതികളുടെ കമ്മീഷൻ സെക്രട്ടറി ഫാ. മാനുവൽ ബാരിയോസ്, അത് മനുഷ്യ ജീവന്റെ മഹത്വത്തെയും, മൂല്യത്തെയും ഇല്ലാതാക്കുമെന്ന മുന്നറിയിപ്പും നൽകി.

2019 -ല്‍ ‘ഡിഗ്നിറ്റാസ് പെർസോണേ’ എന്നപേരിൽ വിശ്വാസ തിരുസംഘം പുറത്തുവിട്ട നിർദ്ദേശങ്ങളിൽ ഈ വിഷയം പരാമർശിക്കപ്പെട്ടിരുന്നു. മാതാവിന്റെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം മുതൽ സാധാരണ മരണം വരെ ഓരോ വ്യക്തിയുടെയും ജീവന്റെ മഹത്വം അംഗീകരിക്കപ്പെടണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. ഈ അടിസ്ഥാന തത്വം മനുഷ്യ ജീവനോട് വലിയൊരു തുറവി പ്രകടിപ്പിക്കുന്നുവെന്നും, അത് ഇന്നത്തെ ലോകത്തിന് വളരെ സുപ്രധാനമായി മാറിയ ബയോമെഡിക്കൽ ഗവേഷണ രംഗത്തെ ധാർമിക ചിന്തയുടെ പ്രധാനപ്പെട്ട ഭാഗമായി മാറണമെന്നും ‘ഡിഗ്നിറ്റാസ് പെർസോണേ’ വ്യക്തമാക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?