Follow Us On

22

December

2024

Sunday

ഫ്രാൻസിസ് പാപ്പ മാർസേയിലെത്തി; ഊഷ്മള വരവേൽപ്പ് ഒരുക്കി ഫ്രഞ്ച് ഭരണകൂടം

ഫ്രാൻസിസ് പാപ്പ മാർസേയിലെത്തി; ഊഷ്മള വരവേൽപ്പ് ഒരുക്കി ഫ്രഞ്ച് ഭരണകൂടം

മാർസേ (ഫ്രാൻസ്): മെഡിറ്ററേനിയൻ സമ്മേളനത്തിൽ പങ്കെടുക്കാൻ മാർസെയിലെത്തിയ ഫ്രാൻസിസ് പാപ്പയ്ക്ക് ഊഷ്മള വരവേൽപ്പ് ഒരുക്കി ഫ്രഞ്ച് ഭരണകൂടം. ഫ്രാൻസിസ് പാപ്പയുടെ നാല്പതിനാലാമത് അപ്പസ്‌തോലിക പര്യടനമാണിത്.

പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 4.15ന് മാർസേ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഫ്രാൻസിസ് പാപ്പയെ ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണിന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. തുടർന്ന് ബസിലിക്ക ഓഫ് നോട്ടർ ഡാം ഡി ലാ ഗാർഡേയിൽ വൈദികരോടൊപ്പം, പ്രത്യേക പ്രാർത്ഥനയിലും ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തു . കടലിൽ മുങ്ങി മരിച്ച അഭയാർത്ഥികളുടെയും, കപ്പൽ ജീവനക്കാരുടെയും ഓർമ്മയ്ക്കായി നിർമ്മിച്ച സ്മാരകത്തിൽ ഒത്തുചേർന്ന മത നേതാക്കളെ പാപ്പ അഭിസംബോധന ചെയ്തു.

നാളെ സെപ്റ്റംബർ 23 മാർസെലി ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജിയാൻ മാർക്‌സ് അവലിന്റെ വസതിയിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരുമായും സമൂഹത്തിൽ അരക്ഷിതാവസ്ഥ നേരിടുന്നവരുമായും പാപ്പ കൂടിക്കാഴ്ച നടത്തും. തുടർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായുള്ള ഔദ്യോഗീക കൂടിക്കാഴ്ചക്കു ശേഷം അവിടെയുള്ള വെലോഡ്രോം സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാനയർപ്പിക്കുന്ന പരിശുദ്ധ പിതാവ് അന്നുതന്നെ വത്തിക്കാനിലേക്ക് മടങ്ങും. മെഡിറ്ററേനിയൻ സമ്മേളനത്തിൽ വടക്കനാഫ്രിക്ക, പശ്ചിമേഷ്യ, തെക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ബിഷപ്പുമാരും യുവജനങ്ങളുമാണ് പങ്കെടുക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?