Follow Us On

22

December

2024

Sunday

വിശുദ്ധ നാടിനും യുക്രൈനും വേണ്ടി ഫാത്തിമയില്‍ പ്രത്യേക പ്രാര്‍ത്ഥന; രണ്ടു ലക്ഷത്തോളം പേർ പങ്കെടുത്തു

വിശുദ്ധ നാടിനും യുക്രൈനും വേണ്ടി ഫാത്തിമയില്‍ പ്രത്യേക പ്രാര്‍ത്ഥന; രണ്ടു ലക്ഷത്തോളം പേർ പങ്കെടുത്തു

ഫാത്തിമ (പോര്‍ച്ചുഗല്‍): യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന വിശുദ്ധ നാട്ടിലും യുക്രൈനിലും സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന മറ്റ് നാടുകളിലും സമാധാനം പുലരുന്നതിനായി ഫാത്തിമയില്‍ ദൈവമാതാവിന്റെ മാതാവിന്റെ മാധ്യസ്ഥം യാചിച്ചു പ്രത്യേക പ്രാര്‍ത്ഥന നടന്നു . 35 രാജ്യങ്ങളില്‍ നിന്നുള്ള രണ്ടു ലക്ഷത്തോളം വരുന്ന തീര്‍ത്ഥാടകരാണ് ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറ്റിയാറാം തിരുനാളിനോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നത്. അടുത്തിടെ നടന്ന ‘ലോകയുവജനദിന’ത്തിന്റെ സംഘാടക കമ്മിറ്റി പ്രസിഡന്റായിരുന്ന കര്‍ദ്ദിനാള്‍ അമേരിക്കോ അഗ്വിര്‍ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി.

വിശുദ്ധ നാട്ടിലും യുക്രൈനിലും സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന മറ്റ് നാടുകളിലും സമാധാനത്തിനായി സ്വര്‍ഗ്ഗീയ രാജ്ഞിയോട് പ്രാര്‍ത്ഥിക്കാൻ വിശ്വാസി സമൂഹത്തെ ആഹ്വാനം ചെയ്ത കര്‍ദ്ദിനാള്‍, ‘ഫാത്തിമയെ കുറിച്ച് പറയുമ്പോള്‍ നമ്മള്‍ സമാധാനത്തെക്കുറിച്ചും പറയും, നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ഇല്ലാത്ത ഒരു വരദാനമാണ് സമാധാനം. നമ്മുടെ പ്രിയപ്പെട്ട യുക്രൈനിലും, യേശുവിന്റെ നാടായ വിശുദ്ധ നാട്ടിലും സമാധാനമില്ല, അതിനാല്‍, ഈ സ്ഥലങ്ങളിലും ലോകം മുഴുവനിലും സമാധാനം സംജാതമാകുവാന്‍ ഫാത്തിമ മാതാവിനോട് പ്രാർത്ഥിക്കാനും ആവശ്യപ്പെട്ടു. ലോകത്തിൽ യുദ്ധങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുത്തരം നല്‍കാന്‍ തനിക്കറിയില്ലെന്നും, എന്നാല്‍ കുട്ടികളും യുവാക്കളും, സ്ത്രീകളും, പാവപ്പെട്ടവരും യുദ്ധത്തില്‍ നഷ്ടപ്പെടുന്നുണ്ടെന്നും, ഈ തീര്‍ത്ഥാടനത്തില്‍ നമ്മളെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് യുക്രൈനിലും വിശുദ്ധ നാട്ടിലും നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഫാത്തിമാ ദര്‍ശനങ്ങള്‍ ഉണ്ടായത്. ദൈവത്തെ നിഷേധിക്കുന്നത് ആളുകള്‍ നിറുത്തിയില്ലെങ്കില്‍ അതിലും മോശമായത് സംഭവിക്കുമെന്ന് മാതാവ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത് മറ്റൊരു ലോകമഹായുദ്ധത്തിലാണ് അവസാനിക്കുക’, കര്‍ദ്ദിനാള്‍ പറഞ്ഞു വത്തിക്കാനില്‍ നടന്നുകൊണ്ടിരിക്കുന്ന സിനഡ് സമ്മേളനത്തിനായും പ്രാര്‍ത്ഥിക്കണമെന്ന് ഫാത്തിമാ ദേവാലയത്തിന്റെ റെക്ടറായ ഫാ. കാര്‍ലോസ് കാബെസിന്‍ഹാസ് തീര്‍ത്ഥാടകരോട് ആഹ്വാനം ചെയ്തിരിന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?