Follow Us On

02

May

2024

Thursday

‘മാനുഷിക ഇടനാഴി’കളിലൂടെ അഭയാർത്ഥികൾ വീണ്ടും ഇറ്റലിയിലേക്ക്

‘മാനുഷിക ഇടനാഴി’കളിലൂടെ അഭയാർത്ഥികൾ വീണ്ടും ഇറ്റലിയിലേക്ക്

വത്തിക്കാൻ സിറ്റി: സാന്ത് ഏജിഡിയോ സമൂഹത്തിന്റെയും പ്രൊട്ടസ്റ്റന്റ് സഭകളുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിയമപരമായ ‘മാനുഷിക ഇടനാഴി’കളിലൂടെ ലെബനനിൽ നിന്നും 96 സിറിയൻ അഭയാർത്ഥികളെ ഇറ്റലിയിൽ എത്തിച്ചു.ഇന്നലെ രാവിലെ ബെയ്റൂട്ടിൽ നിന്നും റോമിലെ ഫ്യുമിച്ചിനോയിൽ എത്തിച്ചേർന്ന നാൽപ്പത്തെട്ടു പേരിൽ പതിനെട്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.അടുത്ത നാല്പത്തിയെട്ടുപേർ ഇന്നെത്തിച്ചേരും.

2016 ഫെബ്രുവരി മുതൽ ഇറ്റലിയിലെ ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുമായുള്ള കരാർ പ്രകാരം സാന്ത് ഏജിഡിധിയോ സമൂഹത്തിന്റെയും,രാജ്യത്തെ ഇവാഞ്ചലിക്കൽ ചർച്ചുകളുടെ ഫെഡറേഷന്റെയും, വാൽഡെസെ സമൂഹത്തിന്റെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുള്ള മാനുഷിക ഇടനാഴികൾ ഇറ്റലിയിലേക്കുള്ള അഭയാർത്ഥികളുടെ നിയമാനുസൃതമായ പ്രവേശനം സാധ്യമാക്കിയിട്ടുണ്ട്. 2650-ലധികം ആളുകൾക്ക് ഈ മാർഗത്തിലൂടെ ലെബനനിൽ നിന്ന് മാത്രം ഇറ്റലിയിൽ സുരക്ഷിതരായി എത്തിചേരാൻ കഴിഞ്ഞിട്ടുണ്ട്. ഇതുവരെ 6,500 ഓളം അഭയാർത്ഥികളാണ് മാനുഷിക ഇടനാഴിയിലൂടെ യൂറോപ്പിലെത്തിയിട്ടുള്ളത്. യുദ്ധം, പട്ടിണി, വിവേചനം, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ മൂലം ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുമ്പോൾ,നിയമവിരുദ്ധ വ്യാപാരങ്ങൾക്കും മനുഷ്യക്കടത്തിനും ഇരകളാകാൻ സാധ്യതയുള്ള പ്രായപൂർത്തിയാകാത്ത യുവജനങ്ങളെ സംരക്ഷിക്കുവാനും മെച്ചപ്പെട്ട ജോലിസാധ്യതകൾ അവർക്കു നേടിക്കൊടുക്കുവാനും ഇപ്രകാരമുള്ള മാനുഷിക ഇടനാഴികൾ ഏറെ സഹായകരമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?