Follow Us On

22

October

2020

Thursday

 • കാർലോയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം ഒക്‌ടോ.10ന്; ആഘോഷങ്ങളുമായി വിശുദ്ധ ഫ്രാൻസിസിന്റെ അസീസി നഗരം

  കാർലോയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം ഒക്‌ടോ.10ന്; ആഘോഷങ്ങളുമായി വിശുദ്ധ ഫ്രാൻസിസിന്റെ അസീസി നഗരം0

  അസീസി: ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാൻ ആധുനിക വിവര സാങ്കേതിക വിദ്യകളെ സമർത്ഥമായി വിനിയോഗിച്ച കൗമാരക്കാരൻ കാർലോ അക്യുറ്റിസിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം അവിസ്മരണീയമാക്കാൻ ഒരുങ്ങി ഇറ്റലിയിലെ അസീസി നഗരം. സെന്റ് ഫ്രാൻസിസ് അസീസിയുടെ നാമധേയത്തിലുള്ള ബസിലിക്കയിൽ ഒക്‌ടോബർ 10 വൈകിട്ട് 4.30നാണ് പ്രഖ്യാപന തിരുക്കർമങ്ങൾ. അതോടനുബന്ധിച്ച് ഒക്‌ടോബർ ഒന്നിന് ആരംഭിക്കുന്ന 17 ദിന ആഘോഷപരിപാടികളാണ് അസീസിയിൽ ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബർ ഒന്ന് മുതൽ 17വരെ കാർലോയുടെ മൃതകുടീരം രാവിലെ 8.00 മുതൽ രാത്രി 10.00വരെ പ്രാർത്ഥനയ്ക്കായി തുറന്നുകൊടുക്കും. ഫ്രാൻസിസ് അസീസി

 • അനുതപിച്ച് ദൈവത്തെ വിളിച്ചപേക്ഷിക്കണം: ഫ്രാങ്ക്‌ളിൻ ഗ്രഹാം; അമേരിക്കയിൽ നാളെ ‘പ്രയർ മാർച്ച്’

  അനുതപിച്ച് ദൈവത്തെ വിളിച്ചപേക്ഷിക്കണം: ഫ്രാങ്ക്‌ളിൻ ഗ്രഹാം; അമേരിക്കയിൽ നാളെ ‘പ്രയർ മാർച്ച്’0

  വാഷിംഗ്ടൺ ഡി.സി: അമേരിക്കയെ അലട്ടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ദൈവത്തിനു മാത്രമേ സാധിക്കൂവെന്ന് തിരിച്ചറിഞ്ഞ് അനുതാപത്തോടെ ദൈവത്തെ വിളിച്ചപേക്ഷിക്കാൻ ആഹ്വാനംചെയ്ത് ലോകപ്രശസ്ത വചനപ്രഘോഷകൻ ഫ്രാങ്ക്‌ളിൻ ഗ്രഹാം. വാഷിംഗ്ടൺ ഡി.സിയിൽ നാളെ (സെപ്തംബർ 26) സംഘടിപ്പിക്കുന്ന ‘പ്രയർ മാർച്ചി’ന് മുന്നോടിയായി പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകപ്രശസ്ത സുവിശേഷ പ്രഘോഷകനായിരുന്ന ബില്ലി ഗ്രഹാമിന്റെ മകനും ‘ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ’ പ്രസിഡന്റുമാണ് ഫ്രാങ്ക്‌ളിൻ ഗ്രഹാം. വിവിധ വിഷയങ്ങളിൽ ഭിന്നിപ്പുകളും മറ്റും രാജ്യത്ത് ശക്തമാകുന്ന സാഹചര്യമാണ് ‘നാഷണൽ പ്രയർ മാർച്ച്’ എന്ന

 • ഐ.ടി ഉദ്യോഗത്തിന് വിട; ടെക്‌നോപാർക്കിൽനിന്ന് സെലസ്റ്റിൻ ചെല്ലൻ സെമിനാരിയിലേക്ക്

  ഐ.ടി ഉദ്യോഗത്തിന് വിട; ടെക്‌നോപാർക്കിൽനിന്ന് സെലസ്റ്റിൻ ചെല്ലൻ സെമിനാരിയിലേക്ക്0

  തിരുവനന്തപുരം: കഷ്ടപ്പെട്ട് പഠിച്ചുനേടിയ ഐ.ടി കമ്പനി ഉദ്യോഗവും അതിലൂടെ കൈവരിക്കാവുന്ന സകല നേട്ടങ്ങളും ഉപേക്ഷിച്ച് സെലസ്റ്റിൻ ചെല്ലൻ സെമിനാരിയിലേക്ക്. ബഹുരാഷ്ട കമ്പനിയായ ഇൻഫോസിസിലെ സോഫ്ട് വെയർ ഡവലെപ്പർ ജോലി ഉപേക്ഷിച്ചാണ് സെലസ്റ്റിൻ തിരുവനന്തപുരം അതിരൂപതയുടെ മൈനർ സെമിനാരിയിൽ നാളെ (സെപ്തംബർ 25) പ്രവേശിതനാകുന്നത്. ടെക്‌നോപാർക്ക് കാംപസിലെ ജീസസ് യൂത്ത് അംഗമാണ് കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡം സ്വദേശിയായ ഈ 29 വയസുകാരൻ. രണ്ടു വർഷംമുമ്പ്, ജീസസ് യൂത്ത് സുഹൃത്തുക്കളുമായി വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ച് മടങ്ങുമ്പോഴാണ്, തന്നെക്കുറിച്ചുള്ള ദൈവഹിതം

 • സിറിയ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ, ഭക്ഷ്യക്ഷാമം അതിരൂക്ഷം; ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ച് വത്തിക്കാൻ പ്രതിനിധി

  സിറിയ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ, ഭക്ഷ്യക്ഷാമം അതിരൂക്ഷം; ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ച് വത്തിക്കാൻ പ്രതിനിധി0

  ദമാസ്‌ക്കസ്: ഒരു പതിറ്റാണ്ടു നീണ്ട യുദ്ധത്തിന്റെ ക്ലേശങ്ങൾ നേരിടുന്ന സിറിയൻ ജനത, കൊറോണ വ്യാപനം ശക്തമായതോടെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണെന്ന് വെളിപ്പെടുത്തി സിറിയയിലെ വത്തിക്കാൻ പ്രതിനിധി (അപ്പസ്‌തോലിക് ന്യൂൺഷ്യോ) കർദിനാൾ മാരിയോ സെനാരി. വത്തിക്കാൻ പത്രമായ ‘ഒസർവത്താരോ റൊമാനോ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിറിയൻ ജനത അനുഭവിക്കുന്ന ദയനീയത കർദിനാൾ പങ്കുവെച്ചത്. ‘നിരവധി വർഷങ്ങളായി തുടരുന്ന സംഘർഷത്തിൽ ക്ലസ്റ്റർ ബോംബ്, ബാരൽ ബോംബ് ഉൾപ്പെടെയുള്ള ആയുധങ്ങളാൽ നിരവധി സിറിയക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്. മുൻകാലങ്ങളിൽ അത്തരം ബോംബുകളായിരുന്നെങ്കിൽ ഇപ്പോൾ ‘ദാരിദ്ര്യബോംബ്’ ആണ് സിറിയൻ

 • നാഴികക്കല്ലായി SW PRAYER; പ്രാർത്ഥനാശംസകൾ നേർന്ന് ആഗോള സഭാനേതൃത്വം

  നാഴികക്കല്ലായി SW PRAYER; പ്രാർത്ഥനാശംസകൾ നേർന്ന് ആഗോള സഭാനേതൃത്വം0

  മക്അലൻ: മാധ്യമാധിഷ്ഠിത സുവിശേഷവത്ക്കരണ ശുശ്രൂഷയിൽ നാഴികക്കല്ലായി ‘ശാലോം വേൾഡ് പ്രയർ’ (SW PRAYER) ചാനൽ ലോകജനതയ്ക്കുമുന്നിൽ മിഴിതുറന്നു. രാപ്പകൽ വ്യത്യാസമില്ലാതെ 24 മണിക്കൂറും തിരുക്കർമങ്ങൾ തത്‌സമയം ലഭ്യമാക്കുന്ന മാധ്യമ സംരംഭമാണ് ‘ശാലോം വേൾഡ് പ്രയർ’. മഹാമാരി ലോകരാജ്യങ്ങളെ ഒന്നടങ്കം അലട്ടുമ്പോൾ കാലത്തിന്റെ വിളി തിരിച്ചറിഞ്ഞ് ശാലോം തുടക്കംകുറിച്ച സംരംഭത്തെ പ്രാർത്ഥനാശംസകളുമായി ആഗോള സഭ വരവേറ്റതും ശ്രദ്ധേയമായി. ചിതറിക്കിടക്കുന്ന ദൈവജനത്തിലേക്ക് ചെന്നെത്തുക, ഒരുമിച്ചുചേർത്ത ദൈവജനത്തെ ശക്തീകരിക്കുക എന്നീ ലക്ഷ്യവുമായി ശുശ്രൂഷ ചെയ്യുന്ന ‘ശാലോം വേൾഡി’ന്റെ നാലാമത്തെ ചാനലാണ് ‘ശാലോം

 • ജീവന്റെ വേട്ടക്കാരല്ല, സംരക്ഷകരാകണം നാം, അതാണ് നമ്മുടെ വിളി; സൃഷ്ടിയുടെ കാവലാളാകാൻ പാപ്പയുടെ ആഹ്വാനം

  ജീവന്റെ വേട്ടക്കാരല്ല, സംരക്ഷകരാകണം നാം, അതാണ് നമ്മുടെ വിളി; സൃഷ്ടിയുടെ കാവലാളാകാൻ പാപ്പയുടെ ആഹ്വാനം0

  വത്തിക്കാൻ സിറ്റി: ജീവന്റെ വേട്ടക്കാരല്ല, സംരക്ഷകരാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഈ കരുതൽ, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ കാര്യത്തിലും, അതായത്, ഭൂമിയുടെയും സകല ചരാചരങ്ങളുടെയും കാര്യത്തിൽ ഉണ്ടാകണമെന്നും പാപ്പ ഓർമിപ്പിച്ചു. സാൻ ദമാസോ ചത്വരത്തിലെ പൊതുദർശനത്തിനെത്തിയ വിശ്വാസീസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. സൃഷ്ടിയുമായുള്ള നമ്മുടെ ബന്ധം പലപ്പോഴും ശത്രുക്കൾ തമ്മിലുള്ളതു പോലാണ്. എന്റെ നേട്ടത്തിനായി സൃഷ്ടിയെ നശിപ്പിക്കുക എന്നതാണത്. ഇതിന് വലിയ വില കൊടുക്കേണ്ടി വരും. നമുക്ക് ആതിഥ്യമരുളുന്ന പൊതുഭവനത്തെ പരിപാലിക്കാതെ ഭൗതിക തലത്തിൽ

 • വിശുദ്ധ കുരിശേ ഞങ്ങളെ ശക്തിപ്പെടുത്തണമേ; നാടിനെ ക്രിസ്തുവിന്റെ കുരിശിനാൽ ആശീർവദിച്ച് വൈദികൻ

  വിശുദ്ധ കുരിശേ ഞങ്ങളെ ശക്തിപ്പെടുത്തണമേ; നാടിനെ ക്രിസ്തുവിന്റെ കുരിശിനാൽ ആശീർവദിച്ച് വൈദികൻ0

  ടൊളേഡോ: വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാളിൽ നാടിനെയും നാട്ടുകാരെയും നിത്യരക്ഷയുടെ അടയാളമായ കുരിശിന്റെ സംരക്ഷത്തിന് സമർപ്പിച്ച് സ്പാനിഷ് വൈദികൻ. ദൈവാലയത്തിന്റെ മേൽക്കൂരയോട് ചേർന്നുള്ള ഗോപുരമുകളിലെത്തി, വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പതിപ്പിച്ച കുരിശുരൂപംകൊണ്ട് നാടിനെയും നാട്ടുകാരെയും ആശീർവദിക്കുകയും ചെയ്തു അദ്ദേഹം. സ്‌പെയിനിലെ ടൊളേഡോ അതിരൂപതയിലെ സാൻ ബെനീറ്റോ ഇടവക വികാരി ഫാ. എമിലിയോ പലോമോയാണ് നാടിനെയും നാട്ടുകാരെയും വിശുദ്ധ കുരിശിന് സമർപ്പിച്ച് പ്രത്യേകം പ്രാർത്ഥിച്ചത്. ക്രിസ്തു മരണം വരിച്ച കുരിശുരൂപത്തിന്റെ ‘ഫസ്റ്റ് ഡിഗ്രി’ തിരുശേഷിപ്പ് പ്രതിഷ്~യിലൂടെ ശ്രദ്ധേയമായ ദൈവാലയമാണിത്.

 • ‘ശാലോം വേൾഡ് പ്രയർ’ ചാനൽ സെപ്തം.14 മുതൽ

  ‘ശാലോം വേൾഡ് പ്രയർ’ ചാനൽ സെപ്തം.14 മുതൽ0

  മക്അലൻ: തിരുസഭയ്ക്കും ലോക ജനതയ്ക്കുംവേണ്ടി ദിനരാത്ര ഭേദമില്ലാതെ പ്രാർത്ഥനകൾ ഉയർത്താൻ 24 മണിക്കൂറും തിരുക്കർമങ്ങൾ തത്‌സമയം ലഭ്യമാക്കുന്ന ‘ശാലോം വേൾഡ് പ്രയർ’ (SW PRAYER) ചാനൽ ഇന്ന് മുതൽ (സെപ്തംബർ 14) വിശ്വാസികളിലേക്ക്. വിവിധ ദൈവാലയങ്ങളിലെ ശുശ്രൂഷകൾ തത്‌സമയം ലഭ്യമാക്കുന്നതിൽനിന്ന് വ്യത്യസ്ഥമായി, ‘ശാലോം വേൾഡ് പ്രയറി’നുവേണ്ടി പ്രത്യേകം അർപ്പിക്കുന്ന ശുശ്രൂഷകൾ ലഭ്യമാക്കുന്നു എന്നതാവും പുതിയ ചാനലിന്റെ സവിശേഷത. അമേരിക്കയിലെ മക്അലനിൽനിന്ന് സംപ്രേഷണം ചെയ്യുന്ന ‘ശാലോം വേൾഡ്’ ഇംഗ്ലീഷ് ചാനലിന്റെ നാലാമത്തെ ചാനലാണ് ‘ശാലോം വേൾഡ് പ്രയർ’. ദിവ്യബലി, ദിവ്യകാരുണ്യ

Latest Posts

Don’t want to skip an update or a post?