Follow Us On

21

January

2025

Tuesday

യുദ്ധക്കെടുതിയിലായ കിഴക്കൻ യുക്രൈനിൽ വീണ്ടും ഭക്ഷണവും അവശ്യവസ്തുക്കളും എത്തിച്ച് പാപ്പ

യുദ്ധക്കെടുതിയിലായ കിഴക്കൻ യുക്രൈനിൽ വീണ്ടും ഭക്ഷണവും അവശ്യവസ്തുക്കളും എത്തിച്ച് പാപ്പ

വത്തിക്കാൻ സിറ്റി: റഷ്യൻ ആക്രമണംമൂലം യുദ്ധക്കെടുതി രൂക്ഷമായ കിഴക്കൻ യുക്രൈനിലെ ജനതയ്ക്ക് വീണ്ടും ഫ്രാൻസിസ് പാപ്പയുടെ സഹായം. കേടുകൂടാതെ സൂക്ഷിക്കാവുന്ന ഭക്ഷണവും ശീതകാല വസ്ത്രങ്ങളും ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കൾ നിറച്ച ട്രക്ക് കഴിഞ്ഞ ദിവസമാണ് കിഴക്കൻ യുക്രൈനിൽ എത്തിച്ചത്. പാകം ചെയ്ത ഭക്ഷണം, ശീതകാല വസ്ത്രം എന്നിവയ്ക്കു പുറമെ ധാന്യമാവ്, കേടുകൂടാതെ സൂക്ഷിക്കാവുന്ന തക്കാളി, പാസ്ത, മധുരപലഹാരങ്ങൾ എന്നിവയും എത്തിച്ചിട്ടുണ്ട്.

കൊറിയൻ ഫാക്ടറി വത്തിക്കാന് സംഭാവന ചെയ്ത മൂന്ന് ലക്ഷം ഭക്ഷണ കിറ്റുകളും മറ്റ് അവശ്യവസ്തുക്കളും പാപ്പ യുക്രൈനിലേക്ക് എയക്കുകയായിരുന്നു. സപ്പോറേഷ്യയിലെ തീർത്ഥാടന കേന്ദ്രത്തിൽ എത്തിച്ച വസ്തുക്കൾ ആവശ്യമുള്ളവർക്ക് വിതരണം ചെയ്യുകയാണിപ്പോൾ. പലായനം ചെയ്യാൻ നിർബന്ധിതരായവർക്കും യുദ്ധ മുന്നണിയിൽ നിന്നുള്ള അഭയാർത്ഥികൾക്കും വലിയ സഹായമാണ് ഇതിലൂടെ ലഭ്യമായത്. പാപ്പയുടെ തുടർച്ചയായ പിന്തുണയ്ക്കും സഹായത്തിനും ഖാർകിവ്- സാപോരിസിയ രൂപതാ സഹായ മെത്രാൻ ജാൻ സോബിലോ നന്ദി പറഞ്ഞു.

‘യുദ്ധം ആരംഭിച്ച നാൾ മുതൽ പൊതുവേദികളിൽ ഉൾപ്പെടെ യുക്രൈനെ പിന്തുണയ്ക്കുന്ന പാപ്പയുടെ വാക്കുകൾ പ്രതീക്ഷ പകരുന്നതാണ്. സഹായം ലഭ്യമാക്കുന്നതിലും പാപ്പ ശ്രദ്ധവെക്കുന്നു.’ ബോംബാക്രമണത്തെ തുടർന്ന് ഇതര നഗരങ്ങളിലേക്ക് പലായനം ചെയ്തവർക്കും വീട് നഷ്ടപ്പെട്ടവർക്കും സഹായം എത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പേപ്പൽ ദാനധർമങ്ങളുടെ ചുമതലക്കാരൻ കർദിനാൾ കോൺറാഡ് ക്രജേവ്സ്‌കിയാണ് സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ‘ഏറ്റവും അപകടകരമായ മേഖലകളിൽവരെ സഹായം എത്തുന്നുവെന്ന് ഉറപ്പാക്കാൻ പരിശ്രമിക്കുന്ന ധീരരായ യുക്രേനിയൻ ഡ്രൈവർമാരെ എത്രമാത്രം പ്രശംസിച്ചാലും മതിയാവില്ല,’ കർദിനാൾ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?