Follow Us On

23

November

2024

Saturday

സമാധാനത്തിന് മുന്നിട്ടിറങ്ങാൻ മ്യാൻമറിലെ ബിഷപ്പുമാരോട്  ആഹ്വാനംചെയ്ത് കർദിനാൾ ചാൾസ് ബോ

സമാധാനത്തിന് മുന്നിട്ടിറങ്ങാൻ മ്യാൻമറിലെ ബിഷപ്പുമാരോട്  ആഹ്വാനംചെയ്ത് കർദിനാൾ  ചാൾസ് ബോ

പാഥെയ്ൻ: ആഭ്യന്തരയുദ്ധം രൂക്ഷമായ മ്യാൻമറിൽ സമാധാനത്തിനായി മുന്നിട്ടിറങ്ങാൻ രാജ്യത്തെ കത്തോലിക്കാ ബിഷപ്പുമാരോട് അധ്വാനം ചെയ്ത് ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസ് (എഫ്എബിസി) അധ്യക്ഷൻ കർദിനാൾ ചാൾസ് മൗങ് ബോ. തെക്കൻ മ്യാൻമറിലെ ഐരാവഡി ഡിവിഷനിലെ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ പാഥെയ്നിലെ ബിഷപ്പ് ഹെൻറി ഐഖ്ലീന്റെ മെത്രാഭിഷേക ശുശ്രൂഷയ്ക്കിടെ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

‘സമാധാനം സാധ്യമാണ്. സമാധാനമാണ് മുന്നിലുള്ള ഏക വഴി, തോക്കുകളും വെടിയുണ്ടകളുമല്ല. പുതിയ ബിഷപ്പ് സമാധാന ദായകനും തന്റെ ജനത്തിന്റെ അടിസ്ഥാന ആവശ്യങ്ങളായ പ്രത്യാശയും സുരക്ഷിതത്വവും നൽകുന്ന ഇടയനായും മാറണം,’ ബോ പറഞ്ഞു. കർദിനാൾ ബോ നേതൃത്വം നൽകിയ സ്ഥാനാരോഹണ ശുശ്രൂഷയിൽ ആയിരക്കണക്കിന് കത്തോലിക്കാ വിശ്വാസികൾക്കൊപ്പം മ്യാൻമറിലെ വത്തിക്കാൻ സ്ഥാനപതി മോൺ. ആൻഡ്രിയ ഫെറാന്റേയും നിരവധി ബിഷപ്പുമാരും വൈദികരും സന്നിഹിതരായിരുന്നു.

ക്രൈസ്തവ ഭൂരിപക്ഷ മേഖലകളായ സംഘർഷ ബാധിത പ്രദേശങ്ങളിലെ ദൈവാലയങ്ങളും കോൺവെന്റുകളും ഇതര ക്രൈസ്തവ സ്ഥാപനങ്ങളും ഭരണകക്ഷിയായ സൈനിക ഭരണകൂടത്തിന്റെ വ്യോമാക്രമണത്തിന്റെയും ഷെല്ലാക്രമണത്തിന്റെയും പ്രധാന ലക്ഷ്യങ്ങളാണ്. 2021 ഫെബ്രുവരിയിൽ സിവിലിയൻ ഗവൺമെന്റിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സൈന്യത്തോട് അക്രമം അവസാനിപ്പിക്കാനും സാധരണ ജനത നേരിടുന്ന ദുരിതങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചും യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കിയതിന്റെ തൊട്ടുപിന്നാലെയായിരുന്നു കർദിനാളിന്റെ പുതുക്കിയ ആഹ്വാനം വന്നിട്ടുള്ളത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?