Follow Us On

21

January

2025

Tuesday

രാജ്യത്തെ വിശുദ്ധിയിലേക്ക് നയിക്കാൻ ജപമാലയജ്ഞം പ്രഖ്യാപിച്ച് അമേരിക്ക; ‘റോസറി കോസ്റ്റ് ടു കോസ്റ്റ്’ ഒക്ടോ. 7ന്

രാജ്യത്തെ വിശുദ്ധിയിലേക്ക് നയിക്കാൻ ജപമാലയജ്ഞം പ്രഖ്യാപിച്ച് അമേരിക്ക; ‘റോസറി കോസ്റ്റ് ടു കോസ്റ്റ്’ ഒക്ടോ. 7ന്

വാഷിംഗ്ടൺ ഡി.സി: ജീവന്റെ സംസ്‌ക്കാരത്തിനുനേർക്കുള്ള ആക്രമണങ്ങൾ ശക്തിപ്പെടുമ്പോൾ, രാജ്യത്തെ വിശുദ്ധിയിലേക്ക് നയിക്കാൻ ‘റോസറി കോസ്റ്റ് ടു കോസ്റ്റ്’ ജപമാലയജ്ഞത്തിന് തയാറെടുത്ത് അമേരിക്കയിലെ വിശ്വാസീസമൂഹം. ജപമാല പ്രാർത്ഥനാ കൂട്ടായ്മയായ ‘ഹോളി ലീഗ് ഓഫ് നേഷൻസി’ന്റെ നേതൃത്വത്തിൽ ജപമാലരാജ്ഞിയുടെ തിരുനാളായ ഒക്ടോബർ ഏഴിന്‌ സംഘടിപ്പിക്കുന്ന ‘റോസറി കോസ്റ്റ് ടു കോസ്റ്റി’ൽ ആയിരക്കണക്കിന് വിശ്വാസികൾ അണിചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗർഭത്തിൽ ഉരുവാകുന്നതുമുതൽ സ്വാഭാവിക മരണംവരെയുള്ള ജീവന്റെ സംരക്ഷണം, വിവാഹ- കുടുംബ സംവിധാനങ്ങളുടെ വിശുദ്ധീകരണം എന്നിവയാണ് പ്രത്യേക പ്രാർത്ഥനാ നിയോഗങ്ങൾ. ഈസ്റ്റേൺ സമയം വൈകിട്ട് 3.00നാണ് ജപമാലയജ്ഞം. വാഷിംഗ്ടൺ ഡി.സിയിലെ കാപ്പിറ്റൽ കെട്ടിടത്തിന് മുന്നിലാണ് ജപമാല റാലി കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ, അതേ സമയത്തുതന്നെ രാജ്യവ്യാപകമായി കടൽത്തീരങ്ങളിലും അതിർത്തികളിലും മറ്റ് പൊതുസ്ഥലങ്ങളിലും സംഗമിച്ച് വിശ്വാസികൾ ജപമാല അർപ്പിക്കും. ചില സ്ഥലങ്ങളിൽ ഒക്ടോബർ എട്ടിനാണ് ജപമാലയജ്ഞം നടക്കുക.

ലോകമെമ്പാടുമുള്ള കത്തോലിക്കാ സമൂഹം ഈ ജപമാലയജ്ഞത്തിൽ ആത്മീയമായി പങ്കെടുക്കണമെന്നും സംഘാടകർ ആഹ്വാനം ചെയ്തു. ‘റോസറി കോസ്റ്റ് ടു കോസ്റ്റി’ന് ഒരുക്കമായുള്ള 54 ദിവസത്തെ വിശേഷാൽ പ്രാർത്ഥനകൾ പുരോഗമിക്കുകയാണ്. സ്വർഗാരോപണ തിരുനാളായ ഓഗസ്റ്റ് 15ന് ആരംഭിച്ച പ്രാർത്ഥനകൾ ഒക്‌ടോബർ ഏഴിന് സമാപിക്കും. ജപമാലരാജ്ഞിയായ പരിശുദ്ധ അമ്മയുടെ ശക്തമായ മധ്യസ്ഥതയിലൂടെ രാജ്യത്തെ സൗഖ്യത്തിലേക്കും വിശുദ്ധിയിലേക്കും തിരികെ കൊണ്ടുവരാനുമുള്ള സമയമാണിതെന്ന് സംഘാടകർ ഓർമിപ്പിച്ചു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?