Follow Us On

13

June

2024

Thursday

 • പരിഹാരപ്രവൃത്തിക്ക് രണ്ട് കാര്യങ്ങള്‍ ചെയ്യണമെന്ന് മാര്‍പാപ്പ

  പരിഹാരപ്രവൃത്തിക്ക് രണ്ട് കാര്യങ്ങള്‍ ചെയ്യണമെന്ന് മാര്‍പാപ്പ0

  ഈശോയുടെ തിരുഹൃദയത്തോടുള്ള പരിഹാരപ്രവൃത്തിക്ക് ഇന്നും പ്രസക്തിയുണ്ടെന്ന ഓര്‍മപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രഞ്ച് നഗരമായ പാരെ ലെ മോണിയലില്‍ ഈശോയുടെ തിരുഹൃദയം വിശുദ്ധ മാര്‍ഗരറ്റ് അലക്കോക്കിന് പ്രത്യക്ഷപ്പെട്ടതിന്റെ 350ാം വാര്‍ഷികത്തോടനുബന്ധിച്ച് റോമില്‍ നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പാപ്പ. മനുഷ്യര്‍ ചെയ്ത പാപങ്ങളുടെ പരിഹാരമായി ഈശോ വിശുദ്ധ മാര്‍ഗരറ്റ് മേരിയോട് പരിഹാരപ്രവൃത്തികള്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ടു. ഈ പരിഹാരപ്രവൃത്തികള്‍ ഈശോയെ ആശ്വസിപ്പിച്ചിട്ടണ്ടെങ്കില്‍ മുറിവേറ്റ എല്ലാ മനുഷ്യരെയും പരിഹാരപ്രവൃത്തികള്‍ക്ക് ആശ്വസിപ്പിക്കാന്‍ കഴിയുമെന്ന് പാപ്പ പറഞ്ഞു. വിശുദ്ധ ഗ്രന്ഥത്തില്‍ പരിഹാരപ്രവൃത്തി എന്ന ആശയം  പലയിടത്തും

 • പന്തക്കുസ്ത അവസാനിച്ചിട്ടില്ല എന്ന് പറഞ്ഞ ‘പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല’ വിശുദ്ധ പദവിയിലേക്ക്

  പന്തക്കുസ്ത അവസാനിച്ചിട്ടില്ല എന്ന് പറഞ്ഞ ‘പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല’ വിശുദ്ധ പദവിയിലേക്ക്0

  ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ സുഹൃത്തും വിശുദ്ധ ജെമ്മാ ഗാല്‍ഗിനിയുടെ അധ്യാപകയുമായിരുന്ന വാഴ്ത്തപ്പെട്ട എലേന ഗുയേരയുടെ മധ്യസ്ഥതയിലുള്ള അത്ഭുതം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. ബ്രെയിന്‍ ഡെത്തിലേക്ക് വഴുതി വീഴുകയായിരുന്ന ബ്രസീലില്‍ നിന്നുള്ള പൗലോ എന്ന വ്യക്തിയുടെ അത്ഭുതസൗഖ്യമാണ് പാപ്പ അംഗീകരിച്ചത്. മരത്തില്‍ നിന്ന് വീണ് പൗലോ കോമയിലായിരുന്ന സമയത്ത് കരിസ്മാറ്റിക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ വാഴ്ത്തപ്പെട്ട എലേന ഗുയേരയുടെ പ്രത്യേക മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുകയും അത്ഭുതകരമായി സൗഖ്യമാക്കപ്പെട്ട പൗലോ ഒരു മാസത്തിനുള്ളില്‍ തന്നെ ആശുപത്രി വിടുകയുമായിരുന്നു. ഈ അത്ഭുതം അംഗീകരിച്ചതോടെ

 • പുരാവസ്തുഗവേഷണവും ബൈബിളും : 50 അതിശയകരമായ കണ്ടെത്തലുകള്‍

  പുരാവസ്തുഗവേഷണവും ബൈബിളും : 50 അതിശയകരമായ കണ്ടെത്തലുകള്‍0

  ബൈബിളിന്റെ പല പുസത്കങ്ങളും  മനഃപാഠമാക്കിയതിലൂടെ പ്രശസ്തനാണ് ‘ബൈബിള്‍ മെമ്മറി മാന്‍’ എന്ന അപരനാമത്തിലറിയപ്പെടുന്ന പ്രഫസര്‍ ടോം മേയര്‍. കാലിഫോര്‍ണിയയിലെ ശാസ്താ ബൈബിള്‍ കോളേജിലെ പ്രഫസറായ ടോം രചിച്ച പുസ്തകമാണ് ‘പുരാവസ്തുഗവേഷണവും ബൈബിളും: ബൈബിളിന് ജീവന്‍ നല്‍കുന്ന അമ്പത് അതിശയകരമായ കണ്ടെത്തലുകള്‍’ എന്ന പുസ്തകം. ബൈബിള്‍ ശരിയാണെന്ന് സമര്‍ത്ഥിക്കാന്‍ പുരാവസ്തുഗവേഷണത്തിലൂടെ കണ്ടെത്തുന്ന തെളിവുകളുടെ ആവശ്യമില്ലെന്നും എന്നാല്‍ മതേതര ലോകത്ത് ബൈബിളിനുള്ള ആധികാരികത ഉറപ്പാക്കാന്‍ വിശ്വാസികള്‍ക്ക് ഈ കണ്ടെത്തലുകള്‍ ഉപയോഗിക്കാമെന്നും പ്രഫസര്‍ ടോം മേയര്‍ പറയുന്നു. ഉദാഹരണത്തിന് ദാവീദ്, ഏശയ്യ,

 • പാപത്തിന്റെ ചാരത്തില്‍ നിന്ന് യേശുക്രിസ്തുവിലുള്ള നവജീവിതത്തിലേക്ക് കടന്നുവരണം: ഫ്രാന്‍സിസ് മാര്‍പാപ്പ

  പാപത്തിന്റെ ചാരത്തില്‍ നിന്ന് യേശുക്രിസ്തുവിലുള്ള നവജീവിതത്തിലേക്ക് കടന്നുവരണം: ഫ്രാന്‍സിസ് മാര്‍പാപ്പ0

  വത്തിക്കാന്‍ സിറ്റി: പൊടിയും ചാരവുമായ മനുഷ്യനെ ദൈവം സ്‌നേഹിക്കുന്നുണ്ടെന്നും ആ സ്‌നേഹത്തിന്റെ ഫലമായാണ് പാപത്തിന്റെ ചാരത്തില്‍ നിന്ന് യേശുക്രിസ്തുവിലും പരിശുദ്ധാത്മാവിലുമുള്ള നവജീവിതത്തിലേക്ക് വീണ്ടും ജനിക്കാന്‍ സാധിക്കുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. സാന്ത സബീന ബസിലിക്കയില്‍ നടന്ന ക്ഷാര ബുധന്‍ തിരുക്കര്‍മങ്ങള്‍ക്ക് മധ്യേ നടത്തിയ പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. നമ്മുടെ ആന്തരികഭവനമായ ഹൃദയത്തിലേക്ക് കടന്നു വരുവാന്‍ നോമ്പുകാലത്തിന്റെ ആരംഭത്തില്‍ യേശു ക്ഷണിക്കുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. നാം പലപ്പോഴും ധരിക്കുന്ന മുഖംമൂടികളും മിഥ്യാധാരണകളും മാറ്റിക്കൊണ്ട് നമ്മുടെ യഥാര്‍ത്ഥ സത്തയിലേക്ക് മടങ്ങി

 • നിര്‍ദിഷ്ട പ്രാര്‍ത്ഥനയും വസ്തുക്കളും ഉപയോഗിക്കണം, ഇല്ലെങ്കില്‍ കൂദാശ അസാധുവാകും

  നിര്‍ദിഷ്ട പ്രാര്‍ത്ഥനയും വസ്തുക്കളും ഉപയോഗിക്കണം, ഇല്ലെങ്കില്‍ കൂദാശ അസാധുവാകും0

  വത്തിക്കാന്‍ സിറ്റി: കൗദാശിക പ്രാര്‍ത്ഥനകളിലും കൗദാശികവസ്തുക്കളിലും മാറ്റം വരുത്തിയാല്‍ ആ കൂദാശ അസാധുവാകും എന്നു വ്യക്തമാക്കി വത്തിക്കാന്‍. ‘ജെസ്തിസ് വെര്‍ബിസ്‌ക്വേ’ എന്ന ലത്തീന്‍ ശീര്‍ഷകത്തില്‍ വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയും വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി അധ്യക്ഷന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവേല്‍ ഫെര്‍ണാണ്ടസുമാണ് കുറിപ്പില്‍ ഒപ്പുവച്ചിരിക്കുന്നത്. കൂദാശയുടെ പരികര്‍മ്മത്തിനായുള്ള നിര്‍ദിഷ്ട സൂത്രവാക്യങ്ങളും അതിനുപയോഗിക്കേണ്ട വസ്തുക്കളും ക്രിയാത്മകതയുടെ മറപിടിച്ച് യഥേഷ്ടം മാറ്റാന്‍ പാടില്ലയെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ആ കൂദാശ അസാധുവാണെന്നും, അതായത്,

 • കരുണയും സ്‌നേഹവും നിറഞ്ഞ സാമീപ്യം ഏത് രോഗത്തിനുമുള്ള ആദ്യ ചികിത്സ: ഫ്രാന്‍സിസ് മാര്‍പാപ്പ

  കരുണയും സ്‌നേഹവും നിറഞ്ഞ സാമീപ്യം ഏത് രോഗത്തിനുമുള്ള ആദ്യ ചികിത്സ: ഫ്രാന്‍സിസ് മാര്‍പാപ്പ0

  വത്തിക്കാന്‍ സിറ്റി: കരുണയും സ്‌നേഹവും നിറഞ്ഞ സാമീപ്യമാണ് ഏത് രോഗത്തിനും നല്‍കേണ്ട ആദ്യ ചികിത്സയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഫെബ്രുവരി 11-ന് ആചരിക്കുന്ന രോഗികള്‍ക്കായുള്ള ആഗോളദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ദൈവത്തോടും, മറ്റ് മനുഷ്യരോടും അവരവരോട് തന്നെയുമുള്ള ബന്ധങ്ങളെ ശരിയായവിധത്തിലാക്കുന്നതിനുള്ള സഹായമാണ് രോഗികള്‍ക്ക് ആദ്യം നല്‍കേണ്ടതെന്നും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. ക്ഷമയോടെ അടുത്തുചെന്ന് മുറിവുകള്‍ വച്ചുകെട്ടുന്ന നല്ല സമറായന്റെ ഉപമ ഇക്കാര്യം അടിയവരയിടുന്നതായി പാപ്പ വ്യക്തമാക്കി. ഇന്നത്തെ വലിച്ചെറിയല്‍ സംസ്‌കാരത്തില്‍ ബഹുമാനിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും ചെയ്യേണ്ട മനുഷ്യന്റെ

 • ഇസ്രയേല്‍ -പാലസ്തീന്‍: യു.എന്നില്‍ ആശങ്കയറിയിച്ച് വത്തിക്കാന്‍

  ഇസ്രയേല്‍ -പാലസ്തീന്‍: യു.എന്നില്‍ ആശങ്കയറിയിച്ച് വത്തിക്കാന്‍0

  ജനീവ: തീവ്രവാദികള്‍ നടത്തിയ ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരു ജനത മുഴുവന്‍ സഹിക്കുന്നത് തടയണമെന്ന് ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകന്‍, ആര്‍ച്ചുബിഷപ് ഗബ്രിയേല കാച്ച. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തിലാണ് ആര്‍ച്ചുബിഷപ് ഇക്കാര്യം പറഞ്ഞത്. ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് വലിയ ആശങ്കയുണ്ടെന്നും വെടിനിര്‍ത്തലിനുള്ള ആഹ്വാനം പാപ്പ ആവര്‍ത്തിക്കുന്നതായും ആര്‍ച്ചുബിഷപ് വ്യക്തമാക്കി. ഇസ്രായേലിലും പാലസ്തീനിലും ഉള്‍പ്പെടെ എല്ലായിടത്തും മനുഷ്യര്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ അവകാശമുണ്ട്. എല്ലാവരും ദൈവത്തിന്റെ കണ്ണുകളില്‍ അമൂല്യരാണെന്നും ആര്‍ച്ചുബിഷപ് ഓര്‍മിപ്പിച്ചു. ഇസ്രായേലിന് നേരെ

 • ഇന്ന്, തിരുസഭയിൽ വയോധികർക്കായുള്ള വിശേഷാൽ ദിനം; നമുക്കും ചൊല്ലാം വത്തിക്കാൻ പുറപ്പെടുവിച്ച പ്രാർത്ഥന0

  വത്തിക്കാൻ സിറ്റി: മുത്തശ്ശീ മുത്തശ്ശന്മാർക്കും മറ്റു വയോധികർക്കുമായി തിരുസഭ പ്രഖ്യാപിച്ച ആഗോള ദിനാചരണം അർത്ഥപൂർണമാക്കാനുള്ള ഒരുക്കങ്ങൾ പൂർണം. ഇന്ന് (ജൂലൈ 23) സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശേഷാൽ തിരുക്കർമങ്ങൾ ക്രമീകരിക്കുകയും പൂർണ ദണ്ഡവിമോചനം പ്രഖ്യാപിക്കുകയും ചെയ്തതിട്ടുണ്ട്. അവിടുത്ത ഭക്തരുടെ മേൽ തലമുറകൾതോറും അവിടുന്ന് കരുണ വർഷിക്കും,’ (ലൂക്ക 1:50) എന്ന തിരുവചനമാണ് ഇത്തവണത്തെ ആപ്തവാക്യം. വത്തിക്കാൻസമയം രാവിലെ 10.00ന് (ഇന്ത്യ 1:25 PM IST | അമേരിക്ക 3:55 AM ET | യൂറോപ്പ് 8:55 AM

Latest Posts

Don’t want to skip an update or a post?