Follow Us On

15

February

2025

Saturday

കരുണയും സ്‌നേഹവും നിറഞ്ഞ സാമീപ്യം ഏത് രോഗത്തിനുമുള്ള ആദ്യ ചികിത്സ: ഫ്രാന്‍സിസ് മാര്‍പാപ്പ

കരുണയും സ്‌നേഹവും നിറഞ്ഞ  സാമീപ്യം ഏത് രോഗത്തിനുമുള്ള  ആദ്യ ചികിത്സ: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കരുണയും സ്‌നേഹവും നിറഞ്ഞ സാമീപ്യമാണ് ഏത് രോഗത്തിനും നല്‍കേണ്ട ആദ്യ ചികിത്സയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഫെബ്രുവരി 11-ന് ആചരിക്കുന്ന രോഗികള്‍ക്കായുള്ള ആഗോളദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ദൈവത്തോടും, മറ്റ് മനുഷ്യരോടും അവരവരോട് തന്നെയുമുള്ള ബന്ധങ്ങളെ ശരിയായവിധത്തിലാക്കുന്നതിനുള്ള സഹായമാണ് രോഗികള്‍ക്ക് ആദ്യം നല്‍കേണ്ടതെന്നും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു.

ക്ഷമയോടെ അടുത്തുചെന്ന് മുറിവുകള്‍ വച്ചുകെട്ടുന്ന നല്ല സമറായന്റെ ഉപമ ഇക്കാര്യം അടിയവരയിടുന്നതായി പാപ്പ വ്യക്തമാക്കി.
ഇന്നത്തെ വലിച്ചെറിയല്‍ സംസ്‌കാരത്തില്‍ ബഹുമാനിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും ചെയ്യേണ്ട മനുഷ്യന്റെ പരമമായ മൂല്യം മാനിക്കപ്പെടാതെ പോകുന്നു. ദരിദ്രരെയും വൈകല്യമുള്ളവരെയും, ഇപ്പോള്‍ ഉപകാരികളാകാന്‍ പ്രാപ്തരല്ലാത്ത ഗര്‍ഭസ്ഥശിശുക്കളെയും, ഇനി ആവശ്യമില്ലാത്ത വൃദ്ധരെയുമൊക്കെ നിരാകരിക്കുന്ന പ്രവണത വളര്‍ന്നുവരുന്നതായി ‘ഫ്രത്തെല്ലി തൂത്തി’ ഉദ്ധരിച്ചുകൊണ്ട് പാപ്പ വിശദീകരിച്ചു. എന്നാല്‍ രോഗികളുടെയും ദുര്‍ബലരായവരുടെയും ദരിദ്രരുടെയും സ്ഥാനം സഭയുടെ ഹൃദയത്തിലാണെന്ന് പാപ്പ വ്യക്തമാക്കി.

ആരെക്കെയോ നമ്മെ സ്വാഗതം ചെയ്തതുകൊണ്ടാണ് നാം ലോകത്തിലേക്ക് വന്നത്. സ്‌നേഹിക്കുന്നതിന് വേണ്ടിയാണ് നാം സൃഷ്ടിക്കപ്പെട്ടത്. സാഹോദര്യവും കൂട്ടായ്മയും പുലര്‍ത്തുന്നതിനായാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. രോഗത്തിന്റെയും ദുര്‍ബലതയുടെയും സമയത്തും ജീവിതത്തിന്റെ ഈ മാനമാണ് നമ്മെ പിടിച്ചുനിര്‍ത്തുന്നത്. ഇതു തന്നെയാണ് നാം ജീവിക്കുന്ന സമൂഹത്തിലെ രോഗങ്ങള്‍ സൗഖ്യമാക്കാന്‍ നാം ആദ്യം നല്‍കേണ്ട ചികിത്സയും; പാപ്പ വിശീദീകരിച്ചു.
ആര്‍ദ്രതയ്ക്കും അടുപ്പത്തിനും വേണ്ടി ആഗ്രഹിക്കുന്നതില്‍ രോഗികളായവര്‍ ലജ്ജിക്കേണ്ടതില്ലെന്ന് പാപ്പ പറഞ്ഞു. അത് മറച്ചുവയ്‌ക്കേണ്ടതില്ല. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ഭാരമാണെന്ന് ഒരിക്കലും വിചാരിക്കരുത്.

തിരക്കേറിയ ജീവിതത്തില്‍ നിന്ന് ഒരുചുവട് പിന്നോട്ട് മാറി നമ്മെത്തന്നെ കണ്ടെത്താന്‍ രോഗികളുടെ അവസ്ഥ എല്ലാവരെയും ക്ഷണിക്കുന്നുണ്ടെന്ന് പാപ്പ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?