Follow Us On

04

May

2024

Saturday

ക്രൈസ്തവ രക്തം ചിന്തപ്പെട്ട ഇറാഖിന്റെ മണ്ണിൽ വീണ്ടും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം; ഒരൊറ്റ ദിനം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത് 136 കുട്ടികൾ

ക്രൈസ്തവ രക്തം ചിന്തപ്പെട്ട ഇറാഖിന്റെ മണ്ണിൽ വീണ്ടും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം; ഒരൊറ്റ ദിനം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത് 136 കുട്ടികൾ

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ അഴിച്ചുവിട്ട സമാനതകളില്ലാത്ത ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ മുറിപ്പാടുകൾ ഇനിയും ഉണങ്ങാത്ത ഇറാഖിന്റെ മണ്ണിൽ വീണ്ടും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. ഒരൊറ്റ ദിനത്തിൽ 136 കുരുന്നുകളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനാണ് ബാഗ്ദാദിലെ ഗ്രേറ്റ് ഇമ്മാക്കുലേറ്റ് കത്തീഡ്രലിൽ ദൈവാലയം സാക്ഷ്യം വഹിച്ചത്. മൊസൂൾ സുറിയാനി കത്തോലിക്കാ സഭാധ്യക്ഷൻ ആർച്ച്ബിഷപ്പ് യൂനാൻ ഹാനോയുടെ കാർമികത്വത്തിലായിരുന്നു പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. ഈ വർഷം, ഇതുവരെ 424 കൂട്ടികൾ ഇതേ ദൈവാലയത്തിൽവെച്ച് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചെന്നതും ശ്രദ്ധേയം.

പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന്റെ സവിശേഷ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് ആർച്ച്ബിഷപ്പ് യൂനാൻ കുട്ടികൾക്ക് സന്ദേശം നൽകി. ‘നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ തിരുശരീര രക്തങ്ങൾ സ്വീകരിക്കപ്പെടുന്ന പരിശുദ്ധ കുർബാന ഓരോ കത്തോലിക്കാ വിശ്വാസിയെ സംബന്ധിച്ചും ജീവൽപ്രധാനമാണ്,’ അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്ക് വിശ്വാസപരിശീലനം നൽകിയ ഇടവകയിലെ അധ്യാപകരെയും അദ്ദേഹം അഭിനന്ദിച്ചു. എട്ടു മാസം നീണ്ട പരിശീലനത്തിനു ശേഷമായിരുന്നു പ്രഥമ ദിവ്യകാരുണ്യം സ്വീകരണം.

‘പ്രഥമ ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യം കുട്ടികളിൽ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് അത് കുടുംബത്തെ ഒന്നിപ്പിക്കുന്നതും മുതിർന്നവർക്ക് അവരുടെ പ്രഥമ ദിവ്യകാരുണ്യ ദിനം ഓർക്കാനുള്ള അവസരവുമാണ്. നമ്മുടെ രക്ഷയ്ക്കായി തന്റെ ഏകജാതനായ പുത്രനെ നൽകിയ നമ്മുടെ ദൈവത്തിന് നിരന്തരം നന്ദി പറയാൻ നമ്മെ പഠിപ്പിക്കുന്ന ഒരു കൂദാശകൂടിയാണിത്.’ ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളോട് ഐക്യപ്പെടുന്ന ദിനംമുതൽ നമ്മുടെ ശരീരം വിശുദ്ധമായിത്തീരുന്നുവെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടിയാണ് ആർച്ച്ബിഷപ്പ് പ്രസംഗം ഉപസംഹരിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?