Follow Us On

21

November

2024

Thursday

പാപത്തിന്റെ ചാരത്തില്‍ നിന്ന് യേശുക്രിസ്തുവിലുള്ള നവജീവിതത്തിലേക്ക് കടന്നുവരണം: ഫ്രാന്‍സിസ് മാര്‍പാപ്പ

പാപത്തിന്റെ ചാരത്തില്‍  നിന്ന് യേശുക്രിസ്തുവിലുള്ള നവജീവിതത്തിലേക്ക്  കടന്നുവരണം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പൊടിയും ചാരവുമായ മനുഷ്യനെ ദൈവം സ്‌നേഹിക്കുന്നുണ്ടെന്നും ആ സ്‌നേഹത്തിന്റെ ഫലമായാണ് പാപത്തിന്റെ ചാരത്തില്‍ നിന്ന് യേശുക്രിസ്തുവിലും പരിശുദ്ധാത്മാവിലുമുള്ള നവജീവിതത്തിലേക്ക് വീണ്ടും ജനിക്കാന്‍ സാധിക്കുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. സാന്ത സബീന ബസിലിക്കയില്‍ നടന്ന ക്ഷാര ബുധന്‍ തിരുക്കര്‍മങ്ങള്‍ക്ക് മധ്യേ നടത്തിയ പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

നമ്മുടെ ആന്തരികഭവനമായ ഹൃദയത്തിലേക്ക് കടന്നു വരുവാന്‍ നോമ്പുകാലത്തിന്റെ ആരംഭത്തില്‍ യേശു ക്ഷണിക്കുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. നാം പലപ്പോഴും ധരിക്കുന്ന മുഖംമൂടികളും മിഥ്യാധാരണകളും മാറ്റിക്കൊണ്ട് നമ്മുടെ യഥാര്‍ത്ഥ സത്തയിലേക്ക് മടങ്ങി വരുവാനുള്ള ക്ഷണമാണിത്. അതിനുവേണ്ടിയാണ് പ്രാര്‍ത്ഥനയുടെയും അനുതാപത്തിന്റെയും ചൈതന്യത്തില്‍ നാം നെറ്റിയില്‍ ചാരം പൂശുന്നത്. നാം വെറും മണ്ണ് മാത്രമാണെന്ന് ചാരം ഓര്‍മിപ്പിക്കുന്നു. എന്നാല്‍ ദൈവം ഈ മണ്ണിനെ സംരക്ഷിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. നെറ്റിയില്‍ പൂശുന്ന ചാരം ജീവിതത്തിന്റെ രഹസ്യം കണ്ടെത്തുവാന്‍ നമ്മെ ക്ഷണിക്കുകയും ദൈവത്തിന്റെ നിത്യമായ സ്‌നേഹം അനുഭവിക്കുവാന്‍ അനുവദിക്കുകയും ചെയ്യുന്നതായി പാപ്പ പറഞ്ഞു.

എല്ലാം ‘സോഷ്യ’ലാകുന്ന ഈ കാലത്ത് പലപ്പോഴും നമ്മുടെ ആന്തരികഭവനം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയുണ്ടായേക്കാം. എന്നാല്‍ ഈ ആന്തരികഭവനത്തിലേക്കാണ് നമ്മെ സുഖപ്പെടുത്താനും ശുദ്ധീകരിക്കുന്നതിനുമായി ദൈവം കടന്നുവരുന്നത്. അതുകൊണ്ട് ഈ ആന്തരികഭവനത്തിലേക്ക് നാം പ്രവേശിക്കണം. അവിടെയാണ് ദൈവം വസിക്കുന്നതെന്നും നമ്മുടെ ബലഹീനതകള്‍ അംഗീകരിച്ചുകൊണ്ട് ദൈവം നമ്മെ അനന്തമായി സ്‌നേഹിക്കുന്നതെന്നും പാപ്പ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?