വിശുദ്ധ പാട്രിക്കിനും വിശുദ്ധ കൊളംബയ്ക്കുമൊപ്പം അയര്‍ലണ്ടിന്റെ സ്വര്‍ഗീയമധ്യസ്ഥയായ വിശുദ്ധ ബ്രിജിഡിന്റെ 1500 -ാം മരണവാര്‍ഷികം ആചരിച്ചു. വിശുദ്ധ ബ്രിജിഡാണ് അയര്‍ലണ്ടില്‍ സ്ത്രീകളുടെ സന്യാസത്തിന് തുടക്കം കുറിച്ചത്. വിശുദ്ധ ബ്രിജിഡിന്റെ മരണത്തിന്റെ 1500 -ാം വാര്‍ഷികത്തോടനുബന്ധിച്ച് തീര്‍ത്ഥാടനങ്ങളും എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ കൂട്ടായ്മകളും സംഘടിപ്പിച്ചു. കില്‍ഡായിലെ കത്തോലിക്ക ദൈവാലയത്തില്‍ ബിഷപ് ഡെനിസ് നള്‍ട്ടിയുടെ കാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. വിശുദ്ധ ബ്രിജിഡിന്റെ 1500 ാം തിരുനാളാഘോഷങ്ങളുടെ ഭാഗമായി വിശുദ്ധയുടെ തിരുശേഷിപ്പും ദൈവാലയത്തില്‍ പ്രതിഷ്ഠിച്ചിരുന്നു.
വിശുദ്ധ ബ്രിജിഡിന്റെ നാമത്തിലുള്ള ചരിത്രപ്രസിദ്ധമായ ആംഗ്ലിക്കന്‍ കത്തീഡ്രലില്‍ നടന്ന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനയില്‍ ആംഗ്ലിക്കന്‍ സഭാപ്രതിനിധികളോടൊപ്പം ബിഷപ് നള്‍ട്ടിയും പങ്കെടുത്തു. 480 എഡിയില്‍ വിശുദ്ധ ബ്രിജിഡ് സന്യാസഭവനം സ്ഥാപിച്ച സ്ഥലത്താണ് ഈ ദൈവാലയം സ്ഥിതി ചെയ്യുന്നത്. കത്തോലിക്ക സഭയുടെ കീഴിലുണ്ടായിരുന്ന ഈ ദൈവാലയം പിന്നീട് ആംഗ്ലിക്കന്‍ സഭയുടെ കത്തീഡ്രലായി മാറി. സമാധാധാനസ്ഥാപകയായി അറിയപ്പെടുന്ന വിശുദ്ധ ബ്രിജിഡിന്റെ തിരുനാളിനോടനുബന്ധിച്ച് പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് ശേഷം സമാധാനത്തിനായി ഒരു മിനിട്ട് നിശബ്ദപ്രാര്‍ത്ഥനയും നടത്തി.
Leave a Comment
Your email address will not be published. Required fields are marked with *