കറാച്ചി: തെക്കന്‍ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയുടെ പാര്‍ലമെന്റിലെ ഡെപ്യൂട്ടി പ്രസിഡന്റായി കത്തോലിക്ക രാഷ്ട്രീയ പ്രവര്‍ത്തകനായ ആന്റണി നവീദിനെ തിരഞ്ഞെടുത്തു. ആദ്യമായാണ് ഒരു ക്രൈസ്തവ വിശ്വാസി ഈ പദവി അലങ്കരിക്കുന്നത്.
സിന്ധ് പ്രവിശ്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കായി സംവരണം ചെയ്തിരുന്ന സീറ്റില്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് ആന്റണി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കറാച്ചിയിലെ കത്തോലിക്ക കുടുംബത്തില്‍ ജനിച്ച ആന്റണി പൊളിറ്റിക്കല്‍ സയന്‍സും എഞ്ചിനീയറിംഗും പഠിച്ചതിന് ശേഷമാണ് രാഷ്ട്രീയത്തില്‍ സജീവമായത്.
കറാച്ചി ക്രിസ്റ്റ്യന്‍ ബോയസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും അതിരൂപത യുവജനകമ്മീഷന്റെ തലവനുമായി പ്രവര്‍ത്തിച്ചിട്ടുള്ള ആന്റണി 2002-ല്‍ ടൊറന്റോയില്‍ നടന്ന ലോകയുവജനസമ്മേളനത്തിലും പങ്കെടുത്തിരുന്നു.
അതേസമയം ഫെബ്രുവരി എട്ടിന് നടന്ന ദേശീയ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഗവണ്‍മെന്റ് രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പാക്കിസ്ഥാനില്‍ തുടരുകയാണ്. ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്കാണ് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചതെങ്കിലും പ്രമുഖ പാര്‍ട്ടികളായ പാക്കിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസും പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായി ധാരണ ഉണ്ടാക്കി ഗവണ്‍മെന്റ് രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Leave a Comment
Your email address will not be published. Required fields are marked with *