Follow Us On

23

November

2024

Saturday

  • ‘മാർച്ച് ഫോർ മാർട്ടിയേഴ്‌സ് ‘സെപ്തം.30ന് വാഷിംഗ്ടൺ ഡി.സിയിൽ;  പീഡിത ക്രൈസ്തവർക്കായി ശബ്ദിക്കാനും പ്രാർത്ഥിക്കാനും അണിചേരും ആയിരങ്ങൾ

    ‘മാർച്ച് ഫോർ മാർട്ടിയേഴ്‌സ് ‘സെപ്തം.30ന് വാഷിംഗ്ടൺ ഡി.സിയിൽ; പീഡിത ക്രൈസ്തവർക്കായി ശബ്ദിക്കാനും പ്രാർത്ഥിക്കാനും അണിചേരും ആയിരങ്ങൾ0

    വാഷിംഗ്ടൺ ഡി.സി: ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും അണിചേരുന്ന ‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ റാലി സെപ്തംബർ 30ന്. പീഡിത ക്രൈസ്തവർക്കായി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ ‘ഫോർ ദ മാർട്ടിയേഴ്സി’ന്റെ ആഭിമുഖ്യത്തിൽ വാഷിംഗ്ടൺ ഡി.സിയിൽ സംഘടിപ്പിക്കുന്ന ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സി’ൽ ആയിരങ്ങൾ അണിചേരും. ഇത് നാലാം വർഷമാണ് ‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ സംഘടിപ്പിക്കപ്പെടുന്നത്. തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡി.സി ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സി’ന് തുടർച്ചയായി മൂന്നാം തവണയും വേദിയാകുന്നു എന്നതും സവിശേഷതയാണ്.

  • തന്നെ ജനിക്കാനനുവദിച്ച മാതാവിന് നന്ദി !

    തന്നെ ജനിക്കാനനുവദിച്ച മാതാവിന് നന്ദി !0

    കാലിഫോർണിയ: ലോകമെമ്പാടുമുള്ള ഐ ഫോൺ പ്രേമികൾ, ഐ ഫോൺ 15 നു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ ആപ്പിൾ കമ്പനിയുടെ സഹസ്ഥാപകനും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന സ്റ്റീവ് ജോബ്‌സിന്റെ ജനനവുമായി ബന്ധപ്പെട്ടു പുറത്തുവന്ന ചില വിവരങ്ങൾ ശ്രദ്ധിക്കപ്പെടുന്നു. 1955 ഫെബ്രുവരി 24 നായിരുന്നു സിറിയൻ വംശജനായ അബ്ദുൾഫത്താഹ് ജൻഡാലിയുടെയും അമേരിക്കൻ പൗരയായ ജോവാൻ ഷീബിളിന്റെയും മകനായി സ്റ്റീവൻ പോൾ ജോബ്‌സ് ജനിച്ചത്. ഇരുവരുടെയും വിവാഹത്തിന് മുൻപ്‌ അവർക്കുണ്ടായ തിനാൽ സ്റ്റീവിനെ ജനനത്തെ തുടർന്ന് അവർ ഉപേക്ഷിക്കുകയായിരുന്നു. അവരുടെ

  • വിഖ്യാത ഫുട്ബോളർ റൊണാൾഡോ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു

    വിഖ്യാത ഫുട്ബോളർ റൊണാൾഡോ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു0

    സാവോ പോളോ(ബ്രസീൽ) :’ദി ഫിനോമിനൻ’എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ലോക ഫുട്ബോൾ ഇതിഹാസം റൊണാൾഡോ ലൂയിസ് നസാരിയോഡാലിമ തന്റെ നാൽപ്പത്താറാം വയസിൽ മാമോദീസ സ്വീകരിച്ച് കത്തോലിക്കാ സഭാംഗമായി. ബ്രസീലിലെ പ്രസിദ്ധ ഗായകൻ കൂടിയായ ഫാ. ഫാബിയോ ഡിമെല്ലോയാണ് സാവോപോളോയിലെ സാൻ ജോസ് ഡോജാർഡിം യൂറോപ്പ ദേവാലയത്തിൽ നടന്ന ശുശ്രൂഷാ മധ്യേ റൊണാൾഡോയ്ക്ക് മാമോദീസ നൽകി സഭയിലേക്ക് സ്വീകരിച്ചത്. ബ്രസീലിയൻ ടീമിനൊപ്പം രണ്ട് തവണ ലോക ചാമ്പ്യനായ റൊണാൾഡോ താൻ മാമോദീസാ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ച

  • അൾത്താര വണക്കത്തിൽ ഉൾമ ദമ്പതികളും ഏഴ് മക്കളും!

    അൾത്താര വണക്കത്തിൽ ഉൾമ ദമ്പതികളും ഏഴ് മക്കളും!0

    മാർക്കോവ: തങ്ങളുടെ ഫാം ഹൗസിൽ അഭയം പ്രാപിച്ച എട്ടുപേരടങ്ങുന്ന ജൂത കുടുംബത്തെ സംരക്ഷിച്ചതിന്റെ പേരിൽ നാസി പൊലീസ് കൊലപ്പെടുത്തിയ നവജാത ശിശു ഉൾപ്പടെ ഒൻപതു പേരടങ്ങുന്ന ഉൾമ കുടുംബത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി കത്തോലിക്കാ സഭ. തെക്കു കിഴക്കൻ പോളണ്ടിലെ മാർക്കോവേയിലെ ദൈവാലയത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേ, പോളിഷ് പ്രസിഡണ്ട് ആന്ത്രേജ് ഡൂഡ ഉൾപ്പടെ മുപ്പതിനായിരത്തോളം വരുന്ന വിശ്വാസീസമൂഹത്തെ സാക്ഷിനിർത്തി വിശുദ്ധർക്കായുള്ള തിരുസംഘം തലവൻ കർദിനാൾ മാഴ്സെലോ സെമറാറൊയാണ് ഇത് സംബന്ധിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ കൽപ്പന വായിച്ചത്. ഇതാദ്യമാണ്

  • ദിവ്യകാരുണ്യ ഭക്തയായ 13 വയസുകാരിയുടെ വിശുദ്ധ പദവി: പ്രാർത്ഥനയോടെ ഫിലിപ്പിനോ കത്തോലിക്കാ സമൂഹം

    ദിവ്യകാരുണ്യ ഭക്തയായ 13 വയസുകാരിയുടെ വിശുദ്ധ പദവി: പ്രാർത്ഥനയോടെ ഫിലിപ്പിനോ കത്തോലിക്കാ സമൂഹം0

    ലാവോഗ്: ദിവ്യകാരുണ്യത്തോടും പരിശുദ്ധ മറിയത്തോടുമുള്ള ഭക്തിയിൽ ജീവിച്ച 13 വയസുകാരി നിന റൂയിസ് അബാദയെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള സഭാ നീക്കത്തെ സ്വാഗതം ചെയ്ത് ഫിലിപ്പെൻസിലെ കത്തോലിക്കാസമൂഹം. ഭേദപ്പെടുത്താനാവാത്ത ഹൃദ്രോഗമായ ഹൈപ്പർട്രോഫിക് കാർഡിയോ മയോപ്പതിമൂലം മരണമടഞ്ഞ് മൂന്ന് പതിറ്റാണ്ടുകൾക്കുശേഷമാണ് സഭയുടെ നീക്കം. അവളുടെ വിശുദ്ധ ജീവിതത്തിന് തെളിവായി ജനങ്ങളിൽ നിന്ന് സാക്ഷ്യപത്രങ്ങൾ ക്ഷണിച്ചിരിക്കുകയാണ് വടക്കൻ ഫിലിപ്പീൻസിലെ ലാവോഗ് രൂപത. അബാദിന്റെ വിശുദ്ധ പദവിക്ക് തുടക്കമിടണമെന്ന് ആവശ്യപ്പെട്ട് ‘ഗോഡ് ഫസ്റ്റ് അസോസിയേഷ’ന് സഭാനേതൃത്വത്തിന് നിവേദനം നൽകിയിരുന്നു. അതിന്റെ ഫലമായാണ്

  • സമാധാനത്തിന് മുന്നിട്ടിറങ്ങാൻ മ്യാൻമറിലെ ബിഷപ്പുമാരോട്  ആഹ്വാനംചെയ്ത് കർദിനാൾ  ചാൾസ് ബോ

    സമാധാനത്തിന് മുന്നിട്ടിറങ്ങാൻ മ്യാൻമറിലെ ബിഷപ്പുമാരോട്  ആഹ്വാനംചെയ്ത് കർദിനാൾ ചാൾസ് ബോ0

    പാഥെയ്ൻ: ആഭ്യന്തരയുദ്ധം രൂക്ഷമായ മ്യാൻമറിൽ സമാധാനത്തിനായി മുന്നിട്ടിറങ്ങാൻ രാജ്യത്തെ കത്തോലിക്കാ ബിഷപ്പുമാരോട് അധ്വാനം ചെയ്ത് ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസ് (എഫ്എബിസി) അധ്യക്ഷൻ കർദിനാൾ ചാൾസ് മൗങ് ബോ. തെക്കൻ മ്യാൻമറിലെ ഐരാവഡി ഡിവിഷനിലെ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ പാഥെയ്നിലെ ബിഷപ്പ് ഹെൻറി ഐഖ്ലീന്റെ മെത്രാഭിഷേക ശുശ്രൂഷയ്ക്കിടെ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ‘സമാധാനം സാധ്യമാണ്. സമാധാനമാണ് മുന്നിലുള്ള ഏക വഴി, തോക്കുകളും വെടിയുണ്ടകളുമല്ല. പുതിയ ബിഷപ്പ് സമാധാന ദായകനും തന്റെ ജനത്തിന്റെ അടിസ്ഥാന ആവശ്യങ്ങളായ പ്രത്യാശയും സുരക്ഷിതത്വവും

  • ഏഴ് കുഞ്ഞുങ്ങൾ ഉൾപ്പെട്ട ഒൻപതംഗ ഉൾമ കുടുംബം ഒരേ ദിനം വാഴ്ത്തപ്പെട്ടവരുടെ  നിരയിലേക്ക്; ആഹ്ലാദത്തോടെ പോളിഷ് സഭ

    ഏഴ് കുഞ്ഞുങ്ങൾ ഉൾപ്പെട്ട ഒൻപതംഗ ഉൾമ കുടുംബം ഒരേ ദിനം വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്; ആഹ്ലാദത്തോടെ പോളിഷ് സഭ0

    രണ്ടായിരത്തിലധികം വർഷത്തെ പാരമ്പര്യമുള്ള കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ അപൂർവ ദിനമാവുകയാണ് 2023 സെപ്തംബര് 10. പോളണ്ടിൽ നിന്നുള്ള ഉൾമ കുടുംബം സഭയുടെ ധീര രക്തസാക്ഷികളുടെ നിരയിൽ സ്ഥാനം പിടിക്കുന്നത് ചില അപൂർവതകളോടെയാണ്. സഭയുടെ ചരിത്രത്തിലാദ്യമായാണ് ഏഴ് കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള ഒൻപത് അംഗ കുടുംബം മുഴുവൻ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തപ്പെടുന്നത്. ജനനത്തോടെ ജീവൻ വെടിഞ്ഞ അവരുടെ ഏഴാമത്തെ കുഞ്ഞും നാമകരണം ചെയ്യപ്പെടുന്നു എന്നതും ഏറെ ശ്രദ്ധേയം. 1944 ലെ നാസി കൂട്ടക്കൊലയിൽനിന്ന് രക്ഷിക്കാൻ ഒരു കുടുംബത്തിലെ എട്ട് ജൂതന്മാരെ രണ്ടു

  • 40 വർഷത്തെ വിലക്കിന് വിട, സന്യസ്തരെ രാജ്യത്തേക്ക് വീണ്ടും സ്വീകരിച്ച് മൊസാംബിക്ക്

    40 വർഷത്തെ വിലക്കിന് വിട, സന്യസ്തരെ രാജ്യത്തേക്ക് വീണ്ടും സ്വീകരിച്ച് മൊസാംബിക്ക്0

    ഡോമു: കടുത്ത കത്തോലിക്കാ വിരുദ്ധതയെ തുടർന്ന് രാജ്യത്തുനിന്നു പുറത്താക്കപ്പെട്ട് 40 വർഷത്തിനുശേഷം കത്തോലിക്കാ സന്യസ്തരെ തിരികെ സ്വാഗതം ചെയ്ത് തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്. പോർച്ചുഗലിൽനിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ മൊസാംബിക് പുറത്താക്കിയത്. രാജ്യത്തേക്ക് തിരിച്ചെത്തിയതിൽ വിവരിക്കാനാവാത്ത സന്തോഷമാണ് തനിക്കെന്ന് മടങ്ങിയെത്തിയ ‘ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് മരിയ ഇമ്മാക്കുലേറ്റ്’ സഭാംഗം സിസ്റ്റർ മരിയൻ ഡോസ് സാന്റോസ് പറഞ്ഞു. മൊസാംബിക്കിന്റെ വടക്കുകിഴക്കുള്ള ടെറ്റെ രൂപതയിലെ ഡോമുവിൽ എത്തിയ തങ്ങൾക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണം തന്നെ ഏറെ സ്പർശിച്ചുവെന്നും

Latest Posts

Don’t want to skip an update or a post?