Follow Us On

15

January

2025

Wednesday

പ്രഥമ സീറോ മലബാർ ‘യംഗ് ഓസ്‌ട്രേലിയൻ ഓഫ് ദി ഇയർ’ പുരസ്‌കാരം ജൊവാൻ സെബാസ്റ്റ്യന്

പോൾ സെബാസ്റ്റ്യൻ

പ്രഥമ സീറോ മലബാർ ‘യംഗ് ഓസ്‌ട്രേലിയൻ ഓഫ് ദി ഇയർ’ പുരസ്‌കാരം ജൊവാൻ സെബാസ്റ്റ്യന്

മെൽബൺ: സെന്റ് അൽഫോൻസാ കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിലുള്ള സീറോ മലബാർ കൾച്ചറൽ സെന്ററിന്റെ (എസ്.എം.സി.സി) പ്രഥമ സീറോ മലബാർ ‘യംഗ് ഓസ്‌ട്രേലിയൻ ഓഫ് ദി ഇയർ’ പുരസ്‌കാരത്തിന് കത്തീഡ്രൽ ഇടവകാംഗം ജൊവാൻ സെബാസ്റ്റ്യൻ അർഹയായി. വിക്‌ടോറിയയിലെ വിവിധ ഇടവകകളിലെയും മിഷനുകളിലെയും 18നും 35 വയസ്സിനും ഇടയിൽ പ്രായമുള്ള യുവജനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട് ഫൈനൽ റൗണ്ടിലെത്തിയ നാലു പേരിൽ നിന്നാണ് ജോവാൻ സെബാസ്റ്റ്യൻ പുരസ്‌കാരത്തിന് അർഹയായത്.

സീറോ മലബാർ പാരമ്പര്യങ്ങളും സംസ്‌കാരവും രൂപതയിലെ യുവതലമുറയിലേക്ക് കൈമാറാനും അവരിൽ നേതൃത്വപാടവം വളർത്തിയെടുക്കാനും ലക്ഷ്യമിട്ട് രൂപീകൃതമായ പുരസ്‌ക്കാരമാണിത്. കത്തീഡ്രൽ ഇടവകയിലെ ആൻമരിയ സിബി, മെൽബൺ സൗത്ത് ഈസ്റ്റ് ഇടവകയിലെ ഹാൻസൺ വിൽസൺ, മെൽബൺ വെസ്റ്റ് ഇടവകയിലെ അവിൻ ജെയിംസ് എന്നിവരാണ് ഫൈനൽ റൗണ്ടിലെത്തിയ മറ്റുള്ളവർ. ഫാ. വിൻസെന്റ് മഠത്തിപ്പറമ്പിൽ സി.എം.ഐ, ഹ്യൂം കൗൺസിൽ മേയറും അസ്സീറിയൻ ചർച്ച് ഓഫ് ദി ഈസ്റ്റ് സഭാഗവുമായ ജോസഫ് ഹവീൽ, ക്രിസ്തീയ ഗാനരചന രംഗത്ത് പ്രവർത്തിക്കുന്ന ശ്രീമതി ലിസി ഫെർണാണ്ടസ് എന്നിവരടങ്ങിയ പാനലാണ് വിജയിയെ തിരഞ്ഞെടുത്തത്.

സീറോ മലബാർ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച മെഗാ ഷോയുടെ ഭാഗമായി നടന്ന അവാർഡ് ദാന ചടങ്ങിൽ മെൽബൺ രൂപത യൂത്ത് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു.അവാർഡിനർഹയായ ജൊവാൻ സെബാസ്റ്റ്യന് മൊമെന്റോയും 5000 ഡോളറിന്റെ ചെക്കും വിക്‌ടോറിയ സ്റ്റേറ്റ് മിനിസ്റ്റർ ലിലി ഡി അംബ്രോസിയൊ സമ്മാനിച്ചു. കത്തീഡ്രൽ ഇടവകാംഗംങ്ങളായ സെബാസ്റ്റ്യൻ തട്ടിലിന്റെയും ഗ്ലാഡിസ് സെബാസ്റ്റ്യന്റെയും മകളാണ് ജൊവാൻ സെബാസ്റ്റ്യൻ. എസ്.എം.വൈ.എം ഗ്ലോബൽ വൈസ് പ്രസിഡന്റ്, മെൽബൺ രൂപത യൂത്ത് അപ്പസ്റ്റലേറ്റ് സെക്രട്ടറി എന്നീ പദവികളും വഹിക്കുന്നു. കത്തീഡ്രൽ ഇടവകയിലെ മതബോധന അദ്ധ്യാപികയും ഗായകസംഘാംഗവുമാണ്. ഓർത്തോപ്റ്റിക്‌സിൽ മാസ്റ്റർ ബിരുദം നേടിയ ജൊവാൻ സെബാസ്റ്റ്യൻ മെൽബണിൽ ഓർത്തോപ്റ്റിസ്റ്റാണ്.

എസ്.എം.വൈ.എം ന്റെ സജീവപ്രവർത്തകരായ ഇവ്‌ലിൻ, ലിയാൻ എന്നിവർ സഹോദരിമാരാണ്. കത്തീഡ്രൽ ഇടവക വികാരി ഫാ. വർഗ്ഗീസ് വാവോലിൽ, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കോ, ആന്റോ തോമസ്, എസ്,എം,സി.സി. സെക്രട്ടറി ഡോ.ജോൺസൺ ജോർജ്ജ്, കൺവീനർ ഷാജി ജോസഫ്, ബോപിൻ ജോൺ, ഷിജി ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?