Follow Us On

21

January

2025

Tuesday

നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടു പോയി;പ്രാർത്ഥനാഹ്വാനവുമായി നൈജീരിയൻ രൂപത

നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടു പോയി;പ്രാർത്ഥനാഹ്വാനവുമായി നൈജീരിയൻ രൂപത

അബൂജ (നൈജീരിയ): നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടു പോയി. എനുഗു രൂപതയിലെ ഫാ. മാർസലീനസ് ഒബിയോമയെയാണ് കഴിഞ്ഞ ദിവസം അക്രമികള്‍ തട്ടിക്കൊണ്ട് പോയത്.പിന്നാലെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥനാഹ്വാനം ചെയ്ത് രൂപത. സെന്റ് മേരി അമോഫിയ_അഗു അഫ ഇടവകയുടെ ചുമതല ഉണ്ടായിരുന്ന ഫാ. മാർസലീനസ് ഇടവക ദേവാലയത്തിലേക്ക് വരുന്നതിനിടെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോകുകയായിരിന്നുവെന്നു രൂപതാ ചാൻസിലർ ഫാ. വിൽഫ്രഡ് ചിടി വെളിപ്പെടുത്തി. വൈദികനെ തട്ടിക്കൊണ്ടുപോയവരുടെ മാനസാന്തരത്തിനായും അദ്ദേഹത്തിന്റെ മോചനത്തിനായും എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നൈജീരിയയെ ഇസ്ലാമികവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ബൊക്കോഹറാം എന്ന തീവ്രവാദ സംഘടന 2009ൽ രൂപം കൊണ്ടത് മുതൽ അരക്ഷിതാവസ്ഥയിലാണ് നൈജീരിയ. ആഫ്രിക്കയിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനയായ ബൊക്കോഹറാം നിരവധി കുറ്റകൃത്യങ്ങളാണ് രാജ്യത്ത് നടത്തിയത്. മത, രാഷ്ട്രീയ നേതാക്കളെയടക്കം തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു അവർ. ഫുലാനി മുസ്ലിം വിഭാഗക്കാരും തീവ്രവാദ പ്രവർത്തനത്തിൽ വ്യാപൃതമായതോടുകൂടി പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായി.

ഇതിനുമുമ്പും നിരവധി കത്തോലിക്കാ വൈദികരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. കഴിഞ്ഞ മാസം മിന്യാ രൂപതയിലെ ഒരു വൈദികനെയും, സെമിനാരി വിദ്യാർഥിയെയും തട്ടിക്കൊണ്ടുപോയിരുന്നു. മൂന്ന് ആഴ്ച തടവിൽ കഴിഞ്ഞ അവർ ഓഗസ്റ്റ് 23നാണ് മോചിതരായത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 46% പേരാണ് ക്രൈസ്തവ വിശ്വാസികൾ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?