Follow Us On

21

December

2024

Saturday

വാക്സിൻ ക്ഷാമം രൂക്ഷം: നൈജീരിയയിൽ കുഞ്ഞുങ്ങൾക്ക് ഡിഫ്തീരിയ മുന്നറിയിപ്പ്

വാക്സിൻ ക്ഷാമം രൂക്ഷം: നൈജീരിയയിൽ കുഞ്ഞുങ്ങൾക്ക് ഡിഫ്തീരിയ മുന്നറിയിപ്പ്

വത്തിക്കാൻ സിറ്റി: നൈജീരിയയിൽ കുട്ടികൾക്കിടയിൽ ഡിഫ്തീരിയ രോഗം മുൻപില്ലാത്തവിധം പകരുന്നുവെന്നും, രാജ്യത്ത് ഇരുപത്തിരണ്ട് ലക്ഷത്തോളം കുട്ടികൾക്ക് ഇനിയും പ്രതിരോധ കുത്തിവയ്പ് ലഭ്യമായിട്ടില്ലെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ആഗോളചരിത്രത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും ഗുരുതരമായ ഡിഫ്തീരിയ ബാധ നൈജീരിയയിൽ പകരുന്നതിനാൽ കുട്ടികൾക്ക് അടിയന്തിരമായി പ്രതിരോധകുത്തിവയ്പ് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ച് കഴിഞ്ഞ ദിവസം യൂണിസെഫ് മുന്നറിയിപ്പ് നൽകി.

നിലവിലെ കണക്കുകൾ പ്രകാരം പതിനൊന്നായിരത്തിലധികം പേർക്ക് ഡിഫ്തീരിയ ബാധിച്ചിട്ടുണ്ട്. ഇതുവരെ 453 പേർ ഡിഫ്തീരിയ ബാധിച്ച് മരിച്ചിട്ടുണ്ട് . ഇവരിൽ ഭൂരിഭാഗവും കുട്ടികളാണ്. നാലിനും പതിനഞ്ചിനും ഇടയിലുള്ള ഈ കുട്ടികൾക്ക് പ്രതിരോധമരുന്നുകൾ ലഭിച്ചിരുന്നില്ല.

നിലവിൽ, നൈജീരിയൻ സർക്കാരിനുവേണ്ടി യൂണിസെഫ് തൊണ്ണൂറ്റിമൂന്ന് ലക്ഷം ഡിഫ്തീരിയ പ്രതിരോധ ഡോസുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തു. പകർച്ചവ്യാധി ആരംഭിച്ച കാനോയിലാണ് ഇവയിൽ നാൽപത് ലക്ഷവും വിതരണം ചെയ്തത്. വരും ആഴ്ചകളിൽ നാൽപത് ലക്ഷം ഡോസുകൾ കൂടി ഗവൺമെന്റിന് നൽകുമെന്ന് യൂണിസെഫ് അറിയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?