വിശുദ്ധ കൊച്ചുത്രേസ്യയുടെ കരം പിടിച്ച് പ്രത്യാശയുടെ തീര്ത്ഥാടകരാകാം
- Uncategorized
- December 30, 2024
ഉയിർപ്പ് തിരുനാളിലേക്കുള്ള ആത്മീയയാത്ര നോമ്പിന്റെ അവസാന ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോൾ, ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ബന്ധങ്ങൾ ഊഷ്മളമാക്കാനും സൗഹൃദം ആഴപ്പെടുത്താനുമുള്ള മൂന്ന് സുപ്രധാന ചിന്തകൾ പങ്കുവെക്കുന്നു ലേഖകൻ. ‘ബി സ്‌ലോ ടു ഫാൾ ഇന്റു ഫ്രണ്ട്ഷിപ്പ് ബട്ട് വെൻ യു ആർ ഇൻ, കണ്ടിന്യൂ ഫേം ആൻഡ് കോൺസ്റ്റന്റ്.’ ഇപ്രകാരം കുറിക്കുമ്പോൾ സോക്രട്ടീസിന്റെ മിഴികൾ നിറഞ്ഞിരിക്കണം. ദൈവം തനിക്കായി ഈ ഭൂമിയിൽ കരുതിവെച്ച കൂട്ടുകാരി സന്താപ്പ അത്രത്തോളം മുറിവേൽപ്പിച്ചിരുന്നു. എങ്കിലും അവളെ കൂടുതൽ സ്‌നേഹിച്ചാണ് സോക്രട്ടീസ് ‘മധുരപ്രതികാരം’ വീട്ടിയതും
ഓശാന ഞായറിൽ ആരംഭിച്ച്, വലിയ ശനി എന്ന് വിളിക്കുന്ന ഈസ്റ്റർ തലേന്നുവരെ നീളുന്ന വിശുദ്ധവാരത്തിന്റെ അവസാന ദിനങ്ങളിലേക്ക് നീങ്ങുമ്പോൾ നമുക്ക് നമ്മോടുതന്നെ ചോദിക്കാം, ആത്മപരിശോധനയ്ക്ക് ഉതകുന്ന ഒരുപിടി ചോദ്യങ്ങൾ. കർത്താവ് നമുക്കുവേണ്ടി ദിവ്യബലി സ്ഥാപിച്ച ദിനത്തിൽ നമുക്ക് ചിന്തിക്കാം, നാമിന്ന് നിൽക്കുന്നത് ഈ സഭാ കൂട്ടായ്മയുടെ നടുവിലാണോ, അതോ അവനവന്റെ തുരുത്തിലാണോ? നമ്മുടെ ചുറ്റിനുമുള്ളവരെ നാം ചേർത്ത് പിടിക്കാറുണ്ടോ, ഏതെങ്കിലും തരത്തിൽ കുടുംബം, സഭ എന്ന കൂട്ടായ്മയിൽനിന്ന് നമ്മുടെ വേണ്ടപ്പെട്ടവർ അകന്നു പോയിട്ടുണ്ടോ; അവരെ ചേർത്ത് പിടിക്കാൻ,
കോതമംഗലം: പ്രഭാഷണങ്ങളിലൂടെയും എഴുത്തുകളിലൂടെയും ജനലക്ഷങ്ങളിലേക്ക് ക്രിസ്തുവിന്റെ സുവിശേഷം പകർന്ന പ്രമുഖ ആത്മീയചിന്തകൻ സാധു ഇട്ടിയവിര (101) നിര്യാതനായി. കോതമംഗലം ഇരുമലപ്പടി പെരുമാട്ടിക്കുന്നേൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് (മാർച്ച് 15) വൈകീട്ട് 4.00ന് നാലിന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്ചയായി കോതമംഗലം ധർമ്മഗിരി സെന്റ് ജോസഫ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 101-ാം ജന്മദിനത്തിന് രണ്ടു ദിവസം ശേഷിക്കെയാണ് വിയോഗം. കോതമംഗലം താലൂക്കിലെ കുറ്റിലഞ്ഞി ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹം ലോകമാകെ സഞ്ചരിച്ച്
ശാലോം ശുശ്രൂഷകളുടെ സ്ഥാപക ചെയർമാൻ ഷെവ. ബെന്നി പുന്നത്തറ, ശാലോം മീഡിയ യു.എസ്.എ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ, ഫാ. ജിൽറ്റോ ജോർജ് സി.എം.ഐ, ഡോ. ജോൺ ഡി എന്നിവർ ഉൾപ്പെടെയുള്ളവർ നയിക്കുന്ന വചന ശുശ്രൂഷകളുടെ വീഡിയോ കാണാൻ myshalom യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
സീറോ മലബാർ സഭ ഈ വർഷം ഫെബ്രുവരി 17ന് മരിച്ച വിശ്വാസികളുടെ തിരുനാൾ ആഘോഷിക്കുമ്പോൾ, സവിശേഷമായ ആ ആരാധനക്രമ പാരമ്പര്യത്തെക്കുറിച്ച് പങ്കുവെക്കുന്നു ലേഖകൻ. പൂന്തോട്ടം മനോഹരമാകുന്നത് വിവിധങ്ങളായ പൂക്കളുടെ സാന്നിധ്യത്താലാണ്. അതുപോലെയാണ്, വിവിധങ്ങളായ സഭാപാരമ്പര്യങ്ങളാൽ ഒരൊറ്റ വിശ്വാസത്തിൽ പരിശുദ്ധ കത്തോലിക്കാ സഭ സമ്പുഷ്ടയാകുന്നതും. ലത്തീൻ സഭയിൽ നവംബർ രണ്ടിനും സീറോ മലങ്കര സഭയിൽ വലിയ നോമ്പ് തുടങ്ങും മുമ്പുള്ള ഞായറാഴ്ചയുമാണ് മരിച്ചവരുടെ തിരുനാൾ ആഘോഷിക്കുന്നത്. എന്നാൽ സീറോ മലബാർ സഭയിൽ മരിച്ചവിശ്വാസികളുടെ ഓർമ ആഘോഷിക്കുന്നത് നോമ്പ് തുടങ്ങുംമുമ്പുള്ള
സാത്താനിസവും ഫ്രീമേസൺ ക്ലബ്ബുകളും പെരുകുന്ന സാഹചര്യത്തിൽ, സാത്താനെക്കുറിച്ച് ബൈബിൾ പറയുന്നതും ഫ്രീമേസൺ ക്ലബ്ബുകളെക്കുറിച്ചുള്ള സഭാ പ്രബോധനവും വിശ്വാസികളോട് പങ്കുവെക്കുന്നതിനൊപ്പം ഇക്കാര്യത്തിൽ മാതാപിതാക്കൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും ഓർമിപ്പിക്കുന്നു, താമരശേരി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. മനുഷ്യനോടുള്ള സ്‌നേഹത്തെപ്രതി ഈശോ സ്ഥാപിച്ച പരിശുദ്ധ കുർബാനയെന്ന കൂദാശയോടുള്ള അവഹേളനമാണ് സാത്താൻ ആരാധകരുടെ ആരാധനാരീതി. കാഴ്ചയർപ്പിക്കപ്പെടുന്ന ഓസ്തി ഈശോയുടെ ശരീരമായി മാറുന്നതും മുന്തിരിച്ചാറ് ഈശോയുടെ രക്തമായിത്തീരുന്നതുമാണ് വിശുദ്ധ കുർബാനയർപ്പണത്തിൽ സംഭവിക്കുന്ന അത്ഭുതം. ഇപ്രകാരം കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയിൽ ഈശോയുടെ യഥാർത്ഥ സാന്നിധ്യമാണുള്ളത്. കൂദാശചെയ്യപ്പെട്ട
ആഗോളസഭ ലൂർദ് മാതാവിന്റെ തിരുനാൾ (ഫെബ്രു.11) ആഘോഷിക്കുമ്പോൾ, പരിശുദ്ധ അമ്മയുടെ സവിശേഷ സാന്നിധ്യം അനുഭവിക്കാനാകുന്ന ആറു തലങ്ങൾ പങ്കുവെക്കുന്നു ലേഖകൻ. ദൈവാലയങ്ങളിലും ഭവനങ്ങളിലും കത്തിജ്വലിക്കുന്ന ചെറുദീപങ്ങൾ ദൃശ്യവും അദൃശ്യവുമായ ഈശ്വരസാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. സന്ധ്യാസമയങ്ങളിൽ ദൈവാലയ മണിമുഴങ്ങുമ്പോൾ നാം ഒന്നുചേർന്ന് ഉരുവിടുന്ന ജപമാലയിലൂടെ പരിശുദ്ധ അമ്മ നമ്മെ ഏവരെയും തന്റെ പുത്രന്റെ സാന്നിധ്യത്തിലേക്ക് നയിക്കുന്നു. അതിനാൽ തന്നെ പരിശുദ്ധ അമ്മയുടെ ദൃശ്യവും അദൃശ്യവുമായ കരങ്ങൾ നമുക്ക് ഏവർക്കും ഒരു മുതൽക്കൂട്ടാണ്. ഫെബ്രുവരി 11ന് ആഗോള സഭ ലൂർദ് മാതാവിന്റെ
മാഡ്രിഡ്: വെല്ലുവിളികളിലും പ്രതിസന്ധികളിലും ക്രിസ്തീയ വിശ്വാസം മുറുകെപ്പിടിക്കണമെന്ന് ഉദ്ഘോഷിക്കാൻ സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡ് നഗരത്തിൽ ജപമാല റാലി ക്രമീകരിച്ച് സ്പാനിഷ് യുവത. ഫെബ്രുവരി 11 വൈകിട്ട് 7.00ന് സെന്റ് മൈക്കിൾ ബസിലിക്കയിൽനിന്ന് നഗരചത്വരത്തിലേക്ക് സംഘടിപ്പിക്കുന്ന ജപമാല റാലിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ‘റോസറി ഫോർ ദ യൂത്ത് ഓഫ് സ്പെയിൻ’ (റൊസാരിയോ പോർ ലാ യുവന്റഡ് ഡി എസ്പാന) എന്ന പേരിൽ ക്രമീകരിക്കുന്ന ശുശ്രൂഷയിൽ പ്രധാനമായും ലക്ഷ്യം വെക്കുന്നത് യുവജനങ്ങളെയാണെങ്കിലും മുതിർന്നവരുടെ സാന്നിധ്യവും
Don’t want to skip an update or a post?