Follow Us On

22

December

2024

Sunday

സഭയിൽ പ്രസംഗത്തേക്കാൾ പ്രധാനപ്പെട്ടത് സാക്ഷ്യം: ഫ്രാൻസിസ് പാപ്പ

സഭയിൽ പ്രസംഗത്തേക്കാൾ പ്രധാനപ്പെട്ടത് സാക്ഷ്യം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: തിരുസഭയിൽ പ്രസംഗത്തേക്കാൾ പ്രധാനപ്പെട്ടത് ജീവിതസാക്ഷ്യമാണെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഇറ്റലിയിലെ സ്‌പൊളേത്തൊ- നോർച്ച അതിരൂപതയിൽ നിന്ന് വത്തിക്കാനിലെത്തിയ 2500ൽപ്പരം തീർത്ഥാടകരെ പോൾ ആറാമൻ ഹാളിൽ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. പ്രസ്തുത അതിരൂപതയിലെ കത്തീഡ്രൽ പ്രതിഷ്~യുടെ വാർഷികത്തോട് അനുബന്ധിച്ചുള്ള ജൂബിലിയുടെ ഭാഗമായിരുന്നു തീർത്ഥാടനം.

സൗന്ദര്യം തേടണമെങ്കിൽ നാം വസ്തുക്കളുടെ ഹൃദയത്തിലേക്ക് പോകണമെന്ന പറഞ്ഞ പാപ്പ, സഭയിൽ അപ്രധാനങ്ങളും ഉപരിപ്ലവങ്ങളുമായവയിൽ ശ്രദ്ധപതിച്ച് സമയം കളയാതെ ആദിമസമൂഹങ്ങളിലേക്കു നോക്കുകയും പ്രാർത്ഥന, ഉപവി, പ്രഘോഷണം എന്നീ മുൻഗണനാർഹമായവയിൽ ശ്രദ്ധിക്കുകയും ചെയ്യണമെന്നും ഉദ്‌ബോദിപ്പിച്ചു. ‘അജപാലന പ്രവർത്തനങ്ങൾ നവീകരിക്കപ്പെടണം. അതിന് തിരഞ്ഞെടുപ്പുകൾ അനിവാര്യമാണ്. കൂടുതൽ സത്താപരമായവയിൽ നിന്നാവണം അത് ആരംഭിക്കേണ്ട്. സുവിശേഷവത്ക്കരണ രീതികൾ കാലോചിതമാക്കിത്തീർക്കാൻ ഭയപ്പെടരുത്,’ പാപ്പ കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?