ന്യൂയോർക്ക് : പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഒക്ടോബർ 7, 11 തീയതികളിലുണ്ടായ തുടർ ഭൂകമ്പങ്ങളുടെ ഇരകളിൽ തൊണ്ണൂറ് ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയായ യൂനിസെഫ് പറഞ്ഞു. ആദ്യ ദിനത്തിലെ ഭൂകമ്പത്തിൽ ആയിരത്തിലധികം പേർ കൊല്ലപ്പെടുകയും രണ്ടായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ സിന്ദാ ജാൻ എന്ന ഗ്രാമത്തിലുള്ളവരായിരുന്നു ഇവർ.
ആദ്യ ഭൂകമ്പത്തിന്റെ അതേ തീവ്രതയിൽ അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ പതിനൊന്നാം തീയതി വീണ്ടും ഉണ്ടായ ഭൂചലനത്തെ തുടർന്ന് പതിനൊന്നായിരത്തിലധികം ആളുകൾക്ക് സ്വഭവനങ്ങൾ വിട്ടുപോകേണ്ടിവന്നിരിക്കുകയാണ്. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ മൂന്ന് ഗ്രാമങ്ങളിലുള്ളവരായിരുന്നു മരണമടഞ്ഞവരിൽ 93 ശതമാനവും. 1320 വീടുകൾ തകർന്നിട്ടുണ്ട്. മനുഷ്യനിർമ്മിതമായ നിരവധി ദുരന്തങ്ങളിലൂടെ കടന്നുപോകുന്ന അഫ്ഗാൻജനതയുടെ ജീവിതം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായുണ്ടായ ഭൂകമ്പങ്ങൾ കൂടുതൽ ദുരിതപൂർണ്ണമാക്കിയിരിക്കുകയാണ്.
Leave a Comment
Your email address will not be published. Required fields are marked with *