Follow Us On

22

June

2025

Sunday

വിശുദ്ധ കൊച്ചുത്രേസ്യയുടെ കരം പിടിച്ച് പ്രത്യാശയുടെ തീര്‍ത്ഥാടകരാകാം

വിശുദ്ധ കൊച്ചുത്രേസ്യയുടെ കരം പിടിച്ച് പ്രത്യാശയുടെ തീര്‍ത്ഥാടകരാകാം
തിരുവനന്തപുരം: അഗോള സഭയില്‍ 2025 വര്‍ഷം ജൂബിലി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലും ജൂബിലി വര്‍ഷാചരണത്തിന് തുടക്കമായി. അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോയുടെ മുഖ്യകാര്‍മികത്വത്തില്‍ സെന്റ് ജോസഫ് മെട്രോപൊളിറ്റന്‍ കത്ത്രീഡ്രല്‍ ദൈവാലയത്തില്‍ നടന്ന തിരുകര്‍മ്മങ്ങളുടെ മധ്യേ ജൂബിലി ലോഗോ പ്രകാശനം ചെയ്തുകൊണ്ടാണ് ജൂബിലി വര്‍ഷത്തിന് തുടക്കംകുറിച്ചത്.
പാളയം കത്തീഡ്രല്‍ ദൈവാലയത്തിലെ വേളാങ്കണ്ണി മാതാ കുരിശടിയില്‍ ഫ്രാന്‍സിസ് പാപ്പയുടെ ജൂബിലി വിളംബരം അതിരൂപതാ ചാന്‍സിലര്‍ ഫാ. ജോസ് ജി. വായിച്ചു. തുടര്‍ന്ന് ജൂബിലി പ്രയാണത്തിനുള്ള കുരിശ് രൂപവുമേന്തി പ്രദക്ഷിണമായി കത്തീഡ്രല്‍ ദൈവാലയത്തിലെ പ്രധാന കവാടത്തിലൂടെ പ്രവേശിച്ചാണ് ജൂബിലി ദിവ്യബലിക്ക് ആരംഭം കുറിച്ചത്.
ദിവ്യബലി മധ്യേ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ജൂബിലി ലോഗോ ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോ പ്രകാശനം ചെയ്തു. ‘വിശുദ്ധ കൊച്ചുത്രേസ്യയുടെ കരം പിടിച്ച് പ്രത്യാശയുടെ തീര്‍ത്ഥാടകരാകാം’ എന്നതാണ് ആപ്തവാക്യം . അതിരൂപതയുടെ മധ്യസ്ഥയായ  വിശ്രുദ്ധ കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശദാബ്തിയോടനുബന്ധിച്ചാണ് ഈ വാക്യം തിരഞ്ഞെടുത്തത്. 2025 ജനുവരി 5-ന് ഇടവകകളില്‍ ജൂബിലി വര്‍ഷചരണത്തിന്  തുടക്കംകുറിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?