Follow Us On

31

July

2025

Thursday

ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
കാഞ്ഞിരപ്പള്ളി: ഉന്നത വിജയം നേടിയ കുട്ടികള്‍ക്കൊപ്പം മാതാപിതാക്കള്‍ക്കും ഇന്‍ഫാ മിന്റെ ആദരം.  പ്രതിസന്ധികളുടെ നടുവില്‍ നിന്ന് പ്രത്യാശയോടെ പഠിച്ച് ഓരോ കുട്ടിയും നേടിയ വിജയത്തിന് വലിയ മൂല്യമുണ്ടെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
ഇന്‍ഫാം ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ആതിഥേയത്വം വഹിച്ച ‘ഇന്‍ഫാം കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ് 2025’ പൊടിമറ്റം സെന്റ് മേരീസ് പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.
വലിയ സാധ്യതകള്‍ വിദ്യാര്‍ഥികളുടെ മുമ്പിലുണ്ട്. കാര്‍ഷിക മേഖലയെ നിങ്ങള്‍ സ്നേഹിക്കണം.  കര്‍ഷകരെ എങ്ങനെ സഹായിക്കാന്‍ സാധിക്കു മെന്ന് ഓരോ അവസരത്തിലും നിങ്ങള്‍ ചിന്തിക്കണമെന്ന് മാര്‍ ഇഞ്ചനാനിയില്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു.  ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രഭാഷണം നടത്തി.
ഇന്‍ഫാം തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് ആര്‍.കെ ദാമോദരന്‍, കേരള സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, കേരള സംസ്ഥാന റീജണല്‍ ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസി ഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്‍ഫാം കര്‍ഷകരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ഇന്‍ഫാം കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ് നല്‍കിയും   ബിരുദത്തിലോ  ബിരുദാനന്തര ബിരുദത്തിലോ  1, 2, 3 റാങ്കുകള്‍ നേടിയ വിദ്യാര്‍ത്ഥികളെ  ഇന്‍ഫാം വിദ്യാശ്രീ അവാര്‍ഡ് നല്‍കിയും അവരുടെ മാതാപിതാക്കളോടൊപ്പമാണ് ഇന്‍ഫാം അനുമോദിച്ചത്. കുട്ടികള്‍ക്ക് സ്വര്‍ണ നാണയങ്ങളും മെമെന്റോയും മറ്റു സമ്മാനങ്ങളും നല്‍കി.
ഇന്‍ഫാം തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെയും, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി, കോതമംഗലം, തലശേരി, താമര ശേരി, മാവേലിക്കര, പാറശാല കാര്‍ഷികജില്ലകളില്‍ നിന്നുമുള്‍പ്പെടെ 380 ല്‍പരം  വിദ്യാര്‍ത്ഥികളും  അവരുടെ മാതാപിതാക്കളും ഉള്‍പ്പെടെ മൂവായിര ത്തില്‍പരം ആളുകള്‍ അവാര്‍ഡുദാന ചടങ്ങില്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?