Follow Us On

23

November

2024

Saturday

  • ഫാ. റോയ് പാലാട്ടിയുടെ മാതാവ് റോസി വർഗീസ് നിര്യാതയായി

    ഫാ. റോയ് പാലാട്ടിയുടെ മാതാവ് റോസി വർഗീസ് നിര്യാതയായി0

    കറുകുറ്റി: ‘ശാലോം വേൾഡ്’ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐയുടെ മാതാവും പരേതനായ വർഗീസ് പാലാട്ടിയുടെ ഭാര്യയുമായ റോസി വർഗീസ് (77) നിര്യാതയായി. മൃതസംസ്‌ക്കാരം മേയ് ആറ് രാവിലെ 9.30ന് കറുകുറ്റി ക്രിസ്തുരാജ ആശ്രമ ഇടവക ദൈവാലയത്തിൽ. ഏപ്രിൽ നാലിന് അങ്കമാലിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. മാമ്പ്ര പറവൂക്കാരൻ കുടുംബാംഗമാണ്. മറ്റ് മക്കൾ: റെജി ജോയി, റിക്‌സി ജിനു. മരുമക്കൾ: എ. പി ജോയ് ആക്കൂന്നത്ത്, ജിനുമോൻ കെ. ജോൺസൺ കുത്തൂർ.

  • മരണമേ നിന്റെ മുള്ള് എവിടെ?

    മരണമേ നിന്റെ മുള്ള് എവിടെ?0

    മരണം ഒരു ശാപമാണെന്നും അത് എല്ലാറ്റിന്റെയും പരിസമാപ്തിയാണെന്നും ഭൗതികലോകം കരുതുന്നു. മരണംകൊണ്ട് എല്ലാം അവസാനിക്കുമെന്നതിനാല്‍ ഈ ലോക ജീവിതമാണ് പരമപ്രധാനമെന്നും ഇവിടെ പരമാവധി സുഖം ആസ്വദിക്കുന്നതാണ് ജീവിതലക്ഷ്യമെന്നുമാണ് അവര്‍ ചിന്തിക്കുന്നത്. ഇഹലോകജീവിതത്തിന് ഒരു പൂര്‍ണവിരാമം ഇടുന്ന മരണം ഭൗതികവാദികള്‍ക്ക് തികച്ചും വേദനാജനകവും ഉള്‍ക്കൊള്ളുവാന്‍ സാധിക്കാത്തതുമാണെന്നതില്‍ തെല്ലും അതിശയമില്ല. എന്നാല്‍ യേശുക്രിസ്തു തന്റെ മഹനീയമായ കുരിശുമരണത്തിലൂടെ മരണത്തിന്റെ ഈ മുള്ള് എടുത്തുമാറ്റുകയും അതിന്റെ ശാപനുകം ഒടിക്കുകയും ചെയ്തിരിക്കുന്നു. മരണം ഇനിമേല്‍ ദുഃഖകാരണമല്ല, സമ്പൂര്‍ണനാശത്തിന്റെ അവസാന ബിന്ദുവുമല്ല. നേരേമറിച്ച് അത്

  • കാടിറങ്ങുന്ന മൃഗങ്ങളും  കുടിയിറങ്ങുന്ന കര്‍ഷകരും

    കാടിറങ്ങുന്ന മൃഗങ്ങളും കുടിയിറങ്ങുന്ന കര്‍ഷകരും0

    പ്ലാത്തോട്ടം മാത്യു കര്‍ഷകരുടെ സ്വപ്നങ്ങള്‍ ചവിട്ടിമെതിച്ചാണ് വന്യമൃഗങ്ങള്‍ കാടുവിട്ട് നാട്ടിലേക്കിറങ്ങുന്നത്. ഒരായുഷ്‌ക്കാലം വിയര്‍പ്പൊഴുക്കി നട്ടു നനച്ച് വളര്‍ത്തുന്ന വിളകള്‍ക്കൊപ്പം മലയോര കര്‍ഷകരുടെ ജീവിതവും ചവിട്ടിമെതിച്ചാണ് വന്യമൃഗങ്ങള്‍ മടങ്ങുന്നത്. ഒരിടത്ത് കയറിയാല്‍ എല്ലാം തകര്‍ത്തേ അവ മടങ്ങൂ. കൃഷി നശിപ്പിക്കുന്നതിന് പുറമേ, മലമുകളില്‍നിന്ന് വെള്ളം കൊണ്ടുവരുന്ന ഹോസ്‌പൈപ്പുവരെ ആനക്കൂട്ടം ചവിട്ടി നശിപ്പിക്കുന്നു. റബര്‍ ടാപ്പിങ്ങിന് തോട്ടത്തിലേക്ക് പോകാന്‍ കര്‍ഷകര്‍ക്ക് ഭയമാണ്. രാജവെമ്പാലയും കാട്ടുപന്നിയും എപ്പോഴാണ് ആക്രമിക്കുകയെന്ന് അറിയില്ല. രാജവെമ്പാല ഇപ്പോള്‍ വീട്ടിനുള്ളിലേക്കുവരെ കയറിത്തുടങ്ങി. റോഡരുകില്‍ പുല്‍പ്പടര്‍പ്പുകള്‍ക്കിടയിലും ചെടികള്‍ക്കിടയിലും മറ്റും

  • പൂന-കട്കി മെത്രാനായി ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ് അഭിഷിക്തനായി

    പൂന-കട്കി മെത്രാനായി ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ് അഭിഷിക്തനായി0

    പൂന: മലങ്കര കത്തോലിക്ക സഭയുടെ പുന-കട്കി സെന്റ് എഫ്രേം ഭദ്രാസന മെത്രാനായി ഡോ. മാത്യൂസ് മാര്‍ പക്കോ മിയോസ് അഭിഷിക്തനായി. പൂന കാലാപൂര്‍ മൗണ്ട് ഇവാനിയോസ് ദൈവാലയത്തില്‍ നടന്ന മെത്രാഭിഷേക ചടങ്ങില്‍ മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വചന സന്ദേശം നല്‍കി. ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ഡോ. തോമസ് മാര്‍ അന്തോണിയോസ്, ഡോ. ജോഷ്വാ മാര്‍

  • ആന്ധ്രാപ്രദേശിന്റെ ലൂര്‍ദിന്  100 വയസ്

    ആന്ധ്രാപ്രദേശിന്റെ ലൂര്‍ദിന് 100 വയസ്0

    വിജയവാഡ (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശിന്റെ ലൂര്‍ദ് എന്നറിയപ്പെടുന്ന വിജയവാഡ രൂപതയിലെ ഗുണദാലയിലെ മേരി മാതാ ദൈവാലയത്തിന്റെ ശതാബ്ദി ആഘോഷിച്ചു. അനേകര്‍ പങ്കെടുത്ത ശതാബ്ദിയോടനുബന്ധിച്ചുള്ള ദിവ്യബലിക്ക് ഇന്ത്യയിലെ അപ്പോസ്‌തോലിക് ന്യൂണ്‍ഷ്യോ മോണ്‍സിഞ്ഞോര്‍ ലിയോപോള്‍ഡോ ഗിറെല്ലി, വിജയവാഡാന രൂപതാ ബിഷപ്പ് മോണ്‍സിഞ്ഞോര്‍ ജോസഫ് രാജ റാവു തെലഗതോട്ടി, ജകങഋ മിഷനറിമാരുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. ഫെറൂച്ചിയോ ബ്രാമ്പിലാസ്‌ക എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. 1924 ല്‍ ഇറ്റലിയില്‍ നിന്ന് ലൂര്‍ദ് മാതാവിന്റെ പ്രതിമ ഇവിടെ കൊണ്ടുവന്നത് സ്ഥാപിച്ചത് ഫാ. പൗലോ അര്‍ലാറ്റിയാണെന്ന് ബിഷപ്പ്

  • ക്രിസ്ത്യന്‍ സ്‌കൂളില്‍ പൂജ; സംരക്ഷണം തേടി പ്രിന്‍സിപ്പല്‍

    ക്രിസ്ത്യന്‍ സ്‌കൂളില്‍ പൂജ; സംരക്ഷണം തേടി പ്രിന്‍സിപ്പല്‍0

    അഗര്‍ത്തല (ത്രിപുര): വടക്കുകിഴക്കേ ഇന്ത്യന്‍ സംസ്ഥാനമായ ത്രിപുരയിലെ ക്രിസ്ത്യന്‍ മിഷനറി സ്‌കൂളില്‍ പൂജ നടത്തണമെന്ന ആവശ്യവുമായി തീവ്രഹിന്ദുത്വ സംഘടനകള്‍. ഇവരില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റിന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ടെസി ജോസഫ് പരാതി നല്‍കി. ‘ഇത്തരം നിയമവിരുദ്ധമായ പ്രവൃത്തി തടയാനും ഇന്ത്യന്‍ ഭരണഘടന പ്രകാരം സ്ഥാപനത്തെയും അതിന്റെ സ്വത്തും അതിന്റെ അവകാശവും സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്നും അപേക്ഷയില്‍ അഭ്യര്‍ത്ഥിച്ചു. ഉദയ്പൂരിനടുത്തുളള ധജനഗറിലെ ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ ഈ ആവശ്യവുമായി തീവ്രഹിന്ദുത്വ സംഘടനകളായ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെയും സനാതനി

  • ഗാസയില്‍  പരിക്കേറ്റ  കുട്ടികളുമായി ‘വുള്‍ക്കാനോ’ കപ്പല്‍ ഇറ്റലിയില്‍

    ഗാസയില്‍ പരിക്കേറ്റ കുട്ടികളുമായി ‘വുള്‍ക്കാനോ’ കപ്പല്‍ ഇറ്റലിയില്‍0

    റോം: ഗാസയില്‍ പരിക്കേറ്റവരും രോഗികളുമായ 60 ഓളം കുട്ടികളുമായി ഈജിപ്തില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ ഇറ്റാലിയന്‍ തുറമുഖമായ ലാ സ്‌പെസിയയിലെത്തി. റാഫാ അതിര്‍ത്തിയിലൂടെ ഈജിപ്തിലെത്തിച്ച കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് ഈജിപ്തിലെ അല്‍ ഹാരിഷ് തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പലിലുള്ളത്. ഹോളിലാന്റിന്റെ ചുമതല വഹിക്കുന്ന വികാരി ഫാ. ഇബ്രാഹിം ഫാല്‍ത്താസ്, ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി അന്തോണിയോ തജാനി തുടങ്ങിയവര്‍ ചേര്‍ന്ന് കുട്ടികളെ സ്വീകരിച്ചു. പല കുട്ടികളും ഗുരുതരമായ അവസ്ഥയിലാണ് ഇവിടെ എത്തിയതെന്നും അവരെ അപ്പോള്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക്

  • ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിച്ചു

    ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിച്ചു0

    കോഴിക്കോട്: കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മെത്രാഭിഷേകത്തിന്റെ രജതജൂബിലിയാഘോഷിച്ചു. കോഴിക്കോട് മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിച്ചു. കര്‍ദിനാള്‍മാര്‍, ആര്‍ച്ചുബിഷപുമാര്‍, ബിഷപുമാര്‍ എന്നിവര്‍ സഹകാര്‍മികരായി. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ദിവ്യബലി മധ്യേ സന്ദേശം നല്‍കി. ഇടയശുശ്രൂഷയുടെ തെളിമയാര്‍ന്ന നന്മയും ശ്രേഷ്ഠതയുമാണ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ മുഖമുദ്രയെന്ന് മാര്‍ ക്ലീമിസ് ബാവ പറഞ്ഞു. വിസ്മയിപ്പിക്കുന്ന ദൈവത്തിന്റെ വാത്സല്യത്തിന്റെ മുദ്രകളാണ് അദ്ദേഹം പേറുന്നത്.

Latest Posts

Don’t want to skip an update or a post?