Follow Us On

02

January

2025

Thursday

നഴ്‌സിംഗ്/പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം

നഴ്‌സിംഗ്/പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന്  ഇപ്പോള്‍ അപേക്ഷിക്കാം
ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍
തിരുവനന്തപുരം: കേരളത്തിലെ ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂളുകളില്‍ നഴ്‌സിംഗ് ഡിപ്ലോമ, സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്‍കുന്ന മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അ പേക്ഷിക്കാം.
കേരളത്തില്‍ സ്ഥിരതാമസക്കാരായവരും, കേരളത്തിലെ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമായ ക്രിസ്ത്യന്‍, മുസ്ലീം, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ മതവിഭാ ഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാ നവ സരം. കേരളത്തിലെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങളായി നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുള്ള  വിഭാഗങ്ങളിലുള്ളവര്‍ക്ക് ജനസംഖ്യാ നുപാതത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 15,000/രൂപയാണ് സ്‌കോളര്‍ഷിപ്പായി അനുവദിക്കുന്നത്.
മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ്, കോഴ്‌സ് കാലാവധിയില്‍ ഒറ്റത്തവണ മാത്രം  ലഭിക്കുന്ന സ്‌കോളര്‍ഷിപ്പാണ്. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച്, ആനുകൂല്യം കൈപ്പറ്റിയവര്‍  ഈ വര്‍ഷം അപേക്ഷിക്കേണ്ടതില്ല. ആകെയുള്ള സ്‌കോളര്‍പ്പിപ്പുകളുടെ 50%  പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. എന്നാല്‍ നിശ്ചിത ശതമാനം പെണ്‍കുട്ടികള്‍ ഇല്ലാത്തപക്ഷം അര്‍ഹരായ ആണ്‍കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂളുകളില്‍ നഴ്‌സിംഗ് ഡിപ്ലോമ (ജനറല്‍ നേഴ്‌സിംഗ്),പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്‌മെന്റ് മെമ്മോ ഹാജരാക്കേണ്ടതാണ്. അപേക്ഷകര്‍ക്ക്, യോഗ്യതാ പരീക്ഷയില്‍ ചുരുങ്ങിയത്, 45% മാര്‍ക്ക് ലഭിച്ചിരിക്കണം.
 ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ തന്നെ, 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള എപിഎല്‍. വിഭാഗങ്ങളില്‍പ്പെടുന്നവരേയും പരിഗണിക്കും. പഠനം ആരംഭിച്ചവര്‍ക്കും/രണ്ടാം വര്‍ഷം പഠിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാ വുന്നതാണ്.
അപേക്ഷാക്രമം
ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ചതിനു ശേഷം, അപേക്ഷയുടെ പ്രിന്റ് ഔട്ടും താഴെക്കാണുന്ന രേഖകളും സഹിതം, ജനുവരി 17നു മുന്‍പായി അപേക്ഷക/കന്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിക്കു കൈമാറണം. സ്ഥാപന മേധാവിയോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപേക്ഷകള്‍ സൂക്ഷ്മപരിശോധന നടത്തി നിശ്ചിത തീയതിക്കകം ഓണ്‍ലൈന്‍ അപ്രൂവല്‍ നല്‍കണം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും:
ഫോണ്‍: 0471-2302090, 0471 2300524, 0471 2300524
വിലാസം: ഡയറക്ടര്‍, ന്യൂനപക്ഷക്ഷേമവകുപ്പ്, നാലാം നില,വികാസ് ഭവന്‍, തിരുവനന്തപുരം – 33
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?