Follow Us On

13

June

2024

Thursday

 • നോമ്പും ഉപവാസവും ഒരു തിരിഞ്ഞുനോട്ടം

  നോമ്പും ഉപവാസവും ഒരു തിരിഞ്ഞുനോട്ടം0

  ഫാ. ജോസഫ് പൂണോലി സിഎംഐ ഭക്ഷണപാനീയങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ വര്‍ജിച്ചുകൊണ്ട് നടത്തുന്ന മതാനുഷ്ഠാനമാണ് നോമ്പ് അഥവാ ഉപവാസം. പല പ്രധാന അവസരങ്ങളിലും ഉപവാസവ്രതമനുഷ്ഠിച്ചിരുന്നതായി പഴയനിയമത്തില്‍ പരാമര്‍ശമുണ്ട്. പത്തു കല്പനകള്‍ പലകയില്‍ എഴുതിക്കൊടുക്കുന്നതിനുമുമ്പ് മോശ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്‍പതു രാവും നാല്‍പതു പകലും യഹോവയോടുകൂടി ചെലവഴിച്ചു (പുറപ്പാട് 34:28). ക്രിസ്തുമതത്തിന്റെ ആരംഭംമുതല്‍ ഉപവാസത്തിന് പ്രാധാന്യം നല്‍കിയിരുന്നു. നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാന്‍വേണ്ടി അവര്‍ മുഖം വികൃതമാക്കുന്നു. എന്നാല്‍ നീ

 • സ്വാതന്ത്ര്യം

  സ്വാതന്ത്ര്യം0

  കൊള്ളരുതാത്ത സകല ആശകളില്‍നിന്നും ക്രമരഹിതമായ സ്‌നേഹങ്ങളില്‍നിന്നും അങ്ങെന്നെ മോചിപ്പിക്കുക. അങ്ങനെ ഞാന്‍ അങ്ങയോടൊത്ത് മഹാഹൃദയ സ്വാതന്ത്ര്യത്തോടെ വ്യാപാരിച്ചുകൊള്ളും (ക്രിസ്ത്വാനുകരണം). അടിമത്വത്തിന്റെ നുകം വലിച്ചു വലിച്ചു നമ്മളുടെ മുഖം ഇന്ന് നല്ലതുപോലെ വികൃതമായിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ കഥകളും കവിതകളുമാണ് എല്ലാവരും എഴുതുകയും പാടുകയുമൊക്കെ ചെയ്യുന്നതെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ഒരു മോചനം ആഗ്രഹിക്കുന്നുണ്ടെന്ന് നമ്മുടെയൊക്കെ അടക്കിപ്പിടിച്ച വിലാപമാണ്. അടിമത്വത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയാനാണ് നമ്മള്‍ ആഗ്രഹിക്കു ന്നതെങ്കില്‍ സമയം വൈകാതെ ക്രൂശിതനിലേക്ക് യാത്ര ചെയ്യാനാണ് യോഹന്നാന്‍ ശ്ലീഹ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്. വചനം പറയുന്നതിപ്രകാരമാണ്:

 • സ്‌നേഹം

  സ്‌നേഹം0

  സ്‌നേഹത്തിന്റെ പാഠപുസ്തകമാണ് ക്രൂശിതന്‍.  ക്രൂശിതന്റെ ഓരോ താളിലും നിറഞ്ഞു നില്ക്കുന്നത് സ്‌നേഹമെന്ന ഒറ്റവരി  കവിത മാത്രമാണ്. അവന്‍ പറഞ്ഞതും പാടിയതുമെല്ലാം നിത്യമായ സ്‌നേഹത്തെക്കുറിച്ചു മാത്രമായിരുന്നു. ക്രൂശിതന്റെ ഹൃദയം നിറയെ സ്‌നേഹ കാവ്യങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്‌നേഹത്തിന്റെ  സകല ഭാവങ്ങളും ക്രൂശിത നില്‍ നിഴലിച്ചിരുന്നു. സ്‌നേഹം അനുചിതമായി പെരുമാറുന്നില്ലെന്നു സെന്റ് പോള്‍ എഴുതാന്‍  കാരണമായത്  ക്രൂശിതനെന്ന പാഠപുസ്തകം വായിച്ചതുകൊണ്ടായിരുന്നു. ആനന്ദ് എന്ന എഴുത്തുകാരന്റെ പ്രശസ്തമായ കഥയാണ് ‘നാലാമത്തെ ആണി.’ ഈ കഥയിലേക്കുള്ള വാതായനം എങ്ങനെ വന്നു ചേര്‍ന്നു എന്നത്

 • മൗനം

  മൗനം0

  ആഗോളതാപനത്തിന് മരമാണ് മറുപടി എങ്കില്‍ വാഴ്‌വിലെ അപകടങ്ങളില്‍ നിന്നുമുള്ള മോചനത്തിന് മൗനമാണ് മറുപടി. ചില മൗനങ്ങള്‍ക്ക് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. അര്‍ത്ഥതലങ്ങളുമുണ്ട്. ക്രൂശിതനില്‍ നിലനിന്നിരുന്ന മൗനത്തെ അങ്ങനെ വേണം കരുതാനും വ്യാഖ്യാനിക്കാനും. മൗനം അവന് ഹൃദയ സങ്കീര്‍ത്തനമായിരുന്നു. സ്‌നേഹത്തിന്റെ ഒളിമങ്ങാത്ത താരാട്ടു പാട്ടും. അവന്‍ ഭക്ഷിച്ചതും പാനം ചെയ്തതുമെല്ലാം മൗനത്തിന്റെ വിരുന്നുമേശയില്‍ ഇരുന്നു കൊണ്ടാണ്. മൗനം അഭ്യസിക്കാന്‍ ഏറെ പ്രയാസമേറിയ സുകൃതം തന്നെയാണ്. ക്ലാസില്‍ സംസാരിച്ചതിന് എത്രയോ തവണ നമ്മുടെയൊക്കെ പേരുകള്‍ സ്‌കൂളിലെ മെയിന്‍ ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വേദനയുടെ

 • ഹൃദയത്തില്‍ ഭാരമില്ലാതെ

  ഹൃദയത്തില്‍ ഭാരമില്ലാതെ0

  ദൈവം ക്രിസ്തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍. (എഫേ 4 : 32) തൂവല്‍പോലെ ഭാരമേതും ഇല്ലാത്ത മനുഷ്യനാണ് ക്രൂശിതന്‍. അതുകൊണ്ടാണ് കുരിശില്‍ അവന്‍ മണിക്കൂറുകളോളം ചോര വാര്‍ത്തങ്ങനെ ഒരു പെലിക്കന്‍  പക്ഷിയെപ്പോലെ നിന്നത്. ഭാവിയുടെ ഭാരമില്ലാത്തവന്‍ എന്ന വിശേഷണം ക്രൂശിതന് നല്ലതുപോലെ ചേരുന്നുണ്ട്. ഒരപ്പൂപ്പന്‍ താടിപോലെ ജീവിക്കാനും മരിക്കാനും ക്രിസ്തുവിനു കഴിഞ്ഞത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒന്നും ഹൃദയത്തില്‍ നൊമ്പരമാക്കി മാറ്റാതിരുന്നതുകൊണ്ടും ഉപേക്ഷയുടെ തത്വശാ സ്ത്രം ജീവിത നിയമമാക്കി ജീവിച്ചതുകൊണ്ടും മാത്രമാണ്.

 • അനുസരണം

  അനുസരണം0

  അനുസരണത്തിന്റെ പടവുകള്‍ ചവിട്ടിക്കയറിയാണ് ക്രൂശിതന്‍ സ്വര്‍ഗത്തിന്റെ ശ്രീകോവിലില്‍ ചെന്നെത്തിയത്.   അനുസരണ ത്തിന്റെ എല്ലാ വഴികളും ക്രിസ്തുവിന് വേണ്ടതിലധികം പരിചിതമായിരുന്നു. അനുസരണത്തില്‍ അഭിഷേകത്തിന്റെ മുത്തും പവിഴവും ഒളിച്ചിരിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ഉത്തമ പുരുഷനായിരുന്നു ക്രിസ്തു. കാനായിലും കാല്‍വരിയിലും അവന്‍ അനുസരണത്തിന്റെ പ്രവൃത്തികള്‍ മാത്രമേ ചെയ്തുള്ളൂ. മോനെ അവര്‍ക്ക് വീഞ്ഞില്ല അവരെ രക്ഷിക്കൂ എന്ന്  ആവശ്യപ്പെടുമ്പോള്‍ അവന് അന്ന് അനുസരിക്കാതിരിക്കാന്‍ കാരണങ്ങള്‍ ഏറെ തിരയാമായിരുന്നു. ഈ അനുസരണം അവന്റെ ജീവിത ചക്രത്തിന്റെ ആയുസ് കുറയ്ക്കുമെന്നറിഞ്ഞിട്ടും അവന്‍ അനുസരിക്കാതിരുന്നില്ല. അനുസരണത്തിന്റെ നാര്‍ദ്ധീന്‍

 • കുരിശടയാളത്തിന്റെ ശക്തി

  കുരിശടയാളത്തിന്റെ ശക്തി0

  നല്ല മഴക്കാലത്തും ഇടിവെട്ടുള്ള രാത്രികളിലും അമ്മ എപ്പോഴും ചെയ്യുന്ന പുണ്യ കര്‍മ്മങ്ങളിലൊന്ന് നെറ്റിയില്‍ കുരിശ് വരച്ച് പ്രാര്‍ത്ഥിക്കുക എന്നതാണ്. പണ്ടൊക്കെ അമ്മ അങ്ങനെ ചെയ്യുമ്പോള്‍ അമ്മയെ പലപ്പോഴും കളിയാക്കിയിരുന്നു. മുതിര്‍ന്നപ്പോഴാണ് കുരിശ് നെറ്റിയില്‍ ചാര്‍ത്തുന്നതിന്റെ അനുഗ്രഹം മനസിലായി തുടങ്ങിയത്. ഇപ്പോള്‍ നെറ്റിയില്‍ കുരിശ് വരക്കാതെ ഞാന്‍ ഉറങ്ങാറില്ല. അധരത്തില്‍ കുരിശ് വരക്കാതെ ഞാന്‍ ഒരു പ്രഭാഷണവും ആരംഭിക്കാറില്ല. അങ്ങനെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ലഭിക്കുന്ന ദൈവാനുഗ്രഹവും Self Confidence ഉം പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. ചരിത്രത്തിലും കുരിശ് അടയാളപ്പെടുത്തി

 • ശരണം

  ശരണം0

  ആരിലും ശരണം വെയ്ക്കാതെ ജീവിക്കാനുള്ള തത്രപ്പാടിലാണ് നമ്മളെല്ലാവരും. സ്വന്തം കാലില്‍ നില്‍ക്കാന്‍  വേണ്ടി കാട്ടിക്കൂട്ടുന്ന നാടകങ്ങള്‍ ക്കൊടുവില്‍ നമ്മള്‍, നമ്മളെത്തന്നെ വിഡ്ഢികളാക്കുന്നുണ്ട്. ആരിലും ശരണം തേടാതെ ജീവിച്ച  ഒരുവന്റെ മരണ നാളുകളില്‍ ശുശ്രൂഷ ചെയ്ത നഴ്‌സിന്റെ കുമ്പസാരം കരളലിയിപ്പിക്കുന്ന തായിരുന്നു. ആരിലും ശരണം ഗമിക്കാതെ  ഈ ജീവിത കാലം മുഴുവന്‍ എങ്ങനെ ആടിത്തീര്‍ക്കുമെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. മറ്റു പലതിലും ശരണം തേടി തളര്‍ന്നു പോയ വന്റെ വിലാപങ്ങളാണ് സങ്കീര്‍ത്തനങ്ങളില്‍ നിറയെ. ഒടുവില്‍ തിരിച്ചറിവിന്റെ സൂര്യന്‍

Don’t want to skip an update or a post?