അവന്റെ മരണ നേരത്തു സൂര്യന്‍ പ്രകാശം തരാതെയായി എന്നൊരു സങ്കടം സുവിശേഷകര്‍ ഒന്നടങ്കം ഏറ്റു പാടുന്നുണ്ട്. ഭൂമിയിലെങ്ങും അന്ധകാരം നിറഞ്ഞത് അവന്‍ മിഴി പൂട്ടിയ പ്പോഴാണെന്ന് ആര്‍ക്കാണ് അറിയാത്തത്.
ബാഹ്യമായ അന്ധകാരം മാത്രമല്ല ജീവിതം ശ്യൂന്യമായി പോകുന്ന ദുരനുഭവം ഒരാള്‍ ഏറ്റെടുക്കുന്നത് ക്രിസ്തു അവനില്‍ മരണപ്പെടു മ്പോഴാണ്. അന്ധകാര ശക്തികള്‍ പ്രഭലപ്പെടുന്ന തും ജീവിതത്തിന്റെ സ്വാദ് തീര്‍ന്നുപോകുന്നതും ക്രൂശിതന്‍ മിഴിപൂട്ടുമ്പോഴാണ്.
നിന്റെ ശരീരത്തില്‍ പാപം ചേക്കേറാന്‍ തുടങ്ങുമ്പോഴാണ് ക്രിസ്തു മിഴിപൂട്ടുന്നതെന്നു ഈ നോമ്പില്‍ ഗൗരവമായി ചിന്തിച്ചേ തരമുള്ളൂ. ശരീരത്തിനെതിരായ തിന്മകള്‍ ചെയ്യുന്ന ഒരുവനില്‍ ക്രിസ്തു മിഴിപൂട്ടുകയും അവന്റെ ശരീരം ശവപറമ്പ് പോലെയായി തീരുകയും ചെയ്യും.
ഈ നോമ്പില്‍ തിരിച്ചറിയണം നീ ശരീര തിന്മകളുടെ ചെളിക്കുഴിയില്‍ വീഴുമ്പോള്‍ നിന്നില്‍ ക്രിസ്തു മരിക്കുമെന്നും. ക്രിസ്തു നിന്നില്‍ മരിച്ചാല്‍ പിന്നെ നിന്നില്‍ ഒരിക്കലും പ്രകാശമുണ്ടാകുകയില്ലെന്നും.
നോമ്പില്‍ പ്രാര്‍ത്ഥിക്കാം.
ക്രൂശിതനെ, ശരീരത്തിനെതിരായ തിന്മകളില്‍ നിന്നും
എന്നെ കരകയറ്റണേ.
നീ എന്നെ നോക്കി മിഴി പൂട്ടരുതേ.
എന്നെ അന്ധകാരത്തിലേക്കു
തള്ളിയിടരുതേ.
എന്നെ രക്ഷിക്കണേ.
Leave a Comment
Your email address will not be published. Required fields are marked with *