നോമ്പും ഉപവാസവും ഒരു തിരിഞ്ഞുനോട്ടം
- Featured, Lenten Thoughts, ചിന്താവിഷയം
- March 18, 2024
എത്ര തലമുറ പിന്നിട്ടാലും ചില ശാപങ്ങള്‍ ആ ജനതയെ പിന്തുടരുകതന്നെ ചെയ്യും എന്നറിയുന്നത് പഴയ നിയമ വായനയില്‍ നിന്നാണ്. ശപിക്കപ്പെട്ട പല കുടുംബങ്ങളെ കുറിച്ചുള്ള detailed discriptions എല്ലാം പഴയ നിയമ പുസ്തകങ്ങളില്‍ നാം കണ്ടെത്തുന്നുണ്ട്. ഈ ശാപം തീര്‍ക്കാന്‍ വല്ല പോംവഴിയും ഉണ്ടോയെന്ന് ചോദിക്കുന്നവര്‍ക്ക് കാണിച്ചു കൊടുക്കാനുള്ള പവിത്രമായ സ്ഥലമാണ് കാല്‍വരി. ശപിക്കപ്പെട്ട മണ്ണാണ് കാല്‍വരിയിലേത്. ഈ ശാപമേറ്റ മണ്ണ് ഇന്ന് വിശുദ്ധ മണ്ണായി പരിലസിച്ചിട്ടുണ്ടെങ്കില്‍ അതിനു കാരണമായത് ഒരേ ഒരു മരണമാണ്. നസ്രായന്റെ മരണത്തിലൂടെ
ഏറ്റവും വലിയ കൃപയുള്ള ആരാധന അരങ്ങേറിയത് കുരിശില്‍ തന്നെയാവാനാണ് സാധ്യത. കുരിശ് ബലിവേദിയും ക്രൂശിതന്‍ അര്‍പ്പകനുമാവുമ്പോള്‍ അവിടെ നടക്കുന്ന പ്രവര്‍ത്തികളെല്ലാം ശ്രേഷ്ഠമായ ആരാധന യാകാതെ തരമില്ല. ആബ്ബാ പിതാവേ അങ്ങയെ ഞാന്‍ ആരാധിക്കുന്നു എന്നല്ലാതെ ക്രൂശിതന്‍ കുരിശില്‍ കിടന്നു മറ്റെന്താണ് ഉരുവിട്ടത്. ആ ആരാധന ദൈവം കേട്ടു എന്നതിന്റെ പ്രത്യുത്തരമായിരുന്നു ഉയിര്‍പ്പ്. നിന്റെ വേദനയുടെ നടുവില്‍ നീ ക്രൂശിതനെ ശ്രദ്ധിക്കാന്‍ മറക്കുന്നുണ്ടോ സുഹൃത്തേ. വേദനയുടെ നിമിഷങ്ങളിലും കുരിശിന്റെ മധ്യേ നിന്ന് നീ അവനെ ആരാധിക്കുമ്പോള്‍ നിന്നില്‍ അത്ഭുതവും
വഴി തെറ്റിക്കുന്നതില്‍ സുഖം കണ്ടെത്തുന്നവരാണ് അധികവും. ഞാനാണ് വഴിയും സത്യവും എന്നിലൂടെ അല്ലാതെ സ്വര്‍ഗത്തിലേക്ക് പോകുവാന്‍ സാധ്യമല്ല എന്ന് പറഞ്ഞ ക്രിസ്തുവിന്റെ ശിഷ്യരെപോലും ഇന്ന് മഷിയിട്ട് നോക്കിയാലും കാണാനില്ല. ഇനി എങ്ങോട്ടെന്നറിയാതെ ജീവിത യാത്ര അവസാനിപ്പിക്കുന്നവരും ഏറെയാണ്.. വഴി തെറ്റിക്കുന്ന കള്ളനാണയമാണോ ഞാന്‍ എന്നാണ് ഓരോരുത്തരും നോമ്പില്‍ ചിന്തിക്കേണ്ടത്. പലതരം പ്രലോഭനങ്ങള്‍ കൊടുത്തുകൊണ്ട് നമ്മള്‍ ഇന്ന് പലര്‍ക്കും ദുര്‍മാര്‍ഗികളാകുന്നുണ്ട്. വരൂ, ഇതിലേ എന്നുപറഞ്ഞ് മദ്യത്തിനും ശരീരത്തിനും അധികാരത്തിനുമൊക്കെ അടിമകളാകുന്നവരുടെ കൂട്ടത്തില്‍ നമ്മളും വേഷമിടുന്നുണ്ടോ? നല്ല വഴി കാണാനും
ആ പടയാളികളെ സമ്മതിക്കണം… എങ്ങനെയാണിത്ര നിഷ്ഠൂരമായി അവര്‍ അവന്റെ മേനി ഉഴവ് ചാലാക്കിയത്. മനുഷ്യനാണെന്ന പരിഗണനപോലും നല്‍കാതെ ഒരു വേട്ടമൃഗത്തെ തല്ലിക്കൊല്ലുന്ന ലാഘവത്തോടെയാണവര്‍ അവനെ മുറിപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ചലചിത്രമാണ് മെല്‍ ഗിബ്‌സന്റെ ‘The Passion of the Christ’. ആ ചിത്രം ഇന്നേവരെ എനിക്ക് കണ്ടു മുഴുവിപ്പിക്കാന്‍ പറ്റിയിട്ടില്ല. ചമ്മട്ടി അടിയുടെ ആഘാതം ഇപ്പോഴും എന്റെ ഹൃദയത്തിലാണ് വന്നു പതിയുന്നത്. പലപ്പോഴും തോന്നിയിട്ടുണ്ട്, പടയാളികളല്ല യഥാര്‍ത്ഥ തെറ്റുകാരെന്ന്. അവര്‍ അവരുടെ ഡ്യൂട്ടി ഭംഗിയായി ചെയ്തനേ ഉള്ളൂ..
ജീവിതത്തില്‍ സംഭവിക്കുന്നതൊന്നും അവിചാരിതമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. സന്തോഷമാകട്ടെ ദുഃഖമാകട്ടെ അതെല്ലാം നമ്മില്‍ അവിചാരിതമായി സംഭവിക്കുന്നതല്ല. അവിചാരിതമായി സംഭവിക്കുന്നത് പലതും സങ്കടത്തിന് കാരണമാകാറുണ്ട്. ഈ സങ്കടം നെഞ്ചേറ്റുമ്പോള്‍ നിരാശയും, നിരാശയെ താലോലിക്കുമ്പോള്‍ depression നും ഉണ്ടാകുന്നു എന്നാണ് മനഃശാസ്ത്രം പറയുന്നത്. പലരും ഇന്ന് നിശബ്ദ രോഗികള്‍ ആവുന്നു എന്നാണ് പഠനങ്ങള്‍ പറഞ്ഞു തരുന്നത്. മഴ കാണുമ്പോളും ഇരുള് നിറയുമ്പോഴുമെല്ലാം മനസ് ആടിയുലയുന്നത് വിഷാദത്തിന്റെ ലക്ഷണമാണ് കാണിക്കുന്നത്. വിഷാദവും നിരാശയുമെല്ലാം ഒരാളില്‍ നിറയാനുള്ള ആദ്യ കാരണം, ചില ദുരനുഭവങ്ങളെ nature
ദൈവിക പദ്ധതിയെ പൂര്‍ണ്ണമായും മാനിച്ചവനെയാണ് നാം കാല്‍വരിക്കുന്നില്‍ കാണുന്നത്. സാഹചര്യങ്ങളെല്ലാം പ്രതികൂലമാകുമെന്നറിഞ്ഞിട്ടും ആ നസ്രായന്‍ കുരിശു മരണം തിരഞ്ഞെടുത്തത് ദൈവിക പദ്ധതിയെ മാനിക്കാന്‍ തന്നെയായിരുന്നു. ഭാരമേറിയ കുരിശ് അവന് നിഷേധിക്കാമായിരുന്നു. കുരിശുയാത്ര അവന് ഒഴിവാക്കാമായിരുന്നു. പടയാളികളുടെ ആക്രോശങ്ങള്‍ക്ക് അവന് നിന്നുകൊടുക്കാതിരിക്കാമായിരുന്നു. കുന്തം കൊണ്ട് കുത്തുമ്പോള്‍ കുതറിമാറാമായിരുന്നു. മൂന്നാണികള്‍ കൈകാലുകളില്‍ നിന്നും ഊരിയെറിയാമായിരുന്നു. അവന്‍ ഒന്നും ചെയ്തില്ല. അതവന്റെ കഴിവുകേടല്ല. പിന്നെയോ, ദൈവിക പദ്ധതികളോടുള്ള അവന്റെ ബഹുമാനം ഒന്ന് മാത്രമാണ് കാല്‍വരിയില്‍ അരങ്ങേറിയ സ്‌ക്രിപ്റ്റിന്റെ Master brain. ദൈവിക
അവന്റെ മരണത്തില്‍ എന്നെ അത്ഭുതപ്പെടുത്തിയത് അവനില്‍ അല്പം പോലും ഭയചിന്ത ഉണ്ടായിരുന്നില്ല എന്നതാണ്. ക്രൂശിതനെ നോക്കുമ്പോള്‍ ഒരിക്കല്‍ പോലും അവന്‍ പകച്ചു നില്കുന്നതായി ആരും കാണുന്നില്ല. ഉദിച്ചുയരുന്ന സൂര്യഗോളം പോലെയായിരുന്നു അവന്‍ മരണനേരത്തും. കാല്‍വരി മാമലയെക്കുറിച്ച് വായിച്ചത് അത്ര നല്ല കാര്യങ്ങളൊന്നും ആയിരുന്നില്ല. ആരും കേറാന്‍ ഇഷ്ടപ്പെടാത്ത മലയായിരുന്നു അത്. തനിച്ചു പോയിട്ട് കൂട്ടമായിപോലും ആരും ആ മല മുകളിലേക്കു പോയിരുന്നില്ല. ഒരുപാട് ഭീകരമായ അന്തരീക്ഷമായിരുന്നു അവിടെ നിറയെ. കപാലങ്ങള്‍കൊണ്ട് നിറഞ്ഞ ശപിക്കപ്പെട്ട ഭൂമി എന്നാണ് കാല്‍വരി
ക്രിസ്തുവിനെ നീ അറിയുമോ എന്ന ചോദ്യത്തിന് മുന്‍പില്‍ പതറിപ്പോയ ശിഷ്യന്‍ എന്ന ചീത്തപ്പേര് കേപ്പയോടൊപ്പം എന്നും ഉണ്ടാവും. മാനവകുലം ഉള്ളിടത്തോളം കാലം പത്രോസിന്റെ ദൈവ നിഷേധവും ലോകം ഓര്‍ക്കും. ഏതെങ്കിലും കാരണത്താല്‍ നീ ദൈവത്തെ നിഷേധിച്ചിട്ടുണ്ടോ എന്ന് നോമ്പ് നിന്നോടും എന്നോടും ആരായുന്നുണ്ട്. തള്ളിപ്പറഞ്ഞ പത്രോസിനെപ്പോലെ ദൈവമില്ലെന്ന് മൈക്കും വച്ച് തെരുവിലിരുന്നു പ്രഭാഷണമൊന്നും നടത്തിക്കാണില്ല നമ്മള്‍. പലപ്പോഴും ചെയ്യ്തുകൂട്ടുന്ന പ്രവൃത്തികളില്‍ ദൈവനിഷേധത്തിന്റെ അടയാളങ്ങള്‍ കാണുന്നുണ്ടെന്നു നമുക്കൊഴികെ ബാക്കി എല്ലാവര്‍ക്കും ഒരുപാട് മനസിലാവുന്നുണ്ട്. ദൈവ സാന്നിധ്യസ്മരണ ഒരു ദിവസത്തില്‍
Don’t want to skip an update or a post?