വഴി തെറ്റിക്കുന്നതില്‍ സുഖം കണ്ടെത്തുന്നവരാണ് അധികവും. ഞാനാണ് വഴിയും സത്യവും എന്നിലൂടെ അല്ലാതെ സ്വര്‍ഗത്തിലേക്ക് പോകുവാന്‍ സാധ്യമല്ല എന്ന് പറഞ്ഞ ക്രിസ്തുവിന്റെ ശിഷ്യരെപോലും ഇന്ന് മഷിയിട്ട് നോക്കിയാലും കാണാനില്ല. ഇനി എങ്ങോട്ടെന്നറിയാതെ ജീവിത യാത്ര അവസാനിപ്പിക്കുന്നവരും ഏറെയാണ്..
വഴി തെറ്റിക്കുന്ന കള്ളനാണയമാണോ ഞാന്‍ എന്നാണ് ഓരോരുത്തരും നോമ്പില്‍ ചിന്തിക്കേണ്ടത്. പലതരം പ്രലോഭനങ്ങള്‍ കൊടുത്തുകൊണ്ട് നമ്മള്‍ ഇന്ന് പലര്‍ക്കും ദുര്‍മാര്‍ഗികളാകുന്നുണ്ട്. വരൂ, ഇതിലേ എന്നുപറഞ്ഞ് മദ്യത്തിനും ശരീരത്തിനും അധികാരത്തിനുമൊക്കെ അടിമകളാകുന്നവരുടെ കൂട്ടത്തില്‍ നമ്മളും വേഷമിടുന്നുണ്ടോ? നല്ല വഴി കാണാനും നല്ല വഴിയേ നടക്കാനും ഒരേ ഒരു മാര്‍ഗമേ ഉള്ളൂ. അത്തരം മാര്‍ഗങ്ങള്‍ നമ്മെ വളരെ ലളിതമായി പഠിപ്പിച്ച വിശുദ്ധനാണ് അലോഷ്യസ് ഗോണ്‍സാഗോ. കുഞ്ഞുനാളില്‍ തുടങ്ങി പലരും അവനെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതായിരുന്നു. ജന്മം നല്‍കിയ അപ്പന്‍പോലും പല പ്രലോഭനങ്ങള്‍ക്ക് മകനായ ഗോണ്‍സാഗോയെ പ്രേരിപ്പിച്ചിട്ടും ആ വഴിയിലൊന്നും വീഴാതെ രക്ഷയുടെ മാര്‍ഗത്തില്‍ ചരിക്കാനുള്ള കൃപ ആ കുഞ്ഞു വിശുദ്ധന്‍ സ്വന്തമാക്കിയത് കുരിശില്‍ ആശ്രയിച്ചു കൊണ്ടായിരുന്നു. എന്റെ യാത്രകളില്‍ എനിക്ക് വഴി കാട്ടിയായതു ഞാന്‍ കരങ്ങളില്‍ സൂക്ഷിക്കുന്ന ക്രൂശിത രൂപമാണെന്ന് പുണ്യവാന്‍ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്.
പുണ്യവാന് വഴിതെറ്റിയില്ലെന്നു മാത്രമല്ല അനേകരെ നേര്‍വഴിക്കു നയിക്കാനും ഗോണ്‍ സാഗോയ്ക്ക് കഴിഞ്ഞിരുന്നെന്നാണ് ചരിത്രം പറഞ്ഞുതരുന്നത്. എങ്ങനെ ഇത്തരമൊരു പുണ്യ പ്രവൃത്തി ജീവിത കാലം മുഴുവന്‍ ചെയ്യാന്‍ കഴിഞ്ഞു എന്ന ചോദ്യത്തിനും, ഗോണ്‍സാഗോ നല്‍കുന്ന മറുപടി; ക്രൂശിത സ്‌നേഹം മാത്രം എന്നാണ്. ക്രൂശിതനെ ധ്യാനിക്കുന്നവര്‍ക്കേ മറ്റുള്ളവരെ നേര്‍വഴിക്കു നയിക്കാനാകൂ എന്നാണ് ഈ വിശുദ്ധന്റെ അത്ഭുത സാക്ഷ്യം. ഒരിക്കല്‍ ഗോള്‍ഫൂസ്, ഗോണ്‍സാഗോയെ വഴിതെറ്റിക്കാന്‍ ശ്രമിക്കുമ്പോള്‍ വിശുദ്ധന്‍ പറഞ്ഞ വാക്കും പ്രവൃത്തിയും ഈ നോമ്പില്‍ ധ്യാനിച്ച് സ്വയം വഴി തെറ്റാതെയും മറ്റുള്ളവരെ വഴി തെറ്റിക്കാതെയും നമ്മുക്ക് ജീവിക്കാന്‍ പരിശ്രമിക്കാം.
ഗോള്‍ഫൂസ്; പ്രലോഭനം ഉണ്ടാവുക സാധാരണമാണ്. എന്നാല്‍ ആ സമയത്ത് നാം അതിനെ പ്രോത്സാഹിപ്പിക്കരുത്.
പകരം ക്രിസ്തുവിനെ ഓര്‍ക്കുക. കുരിശിലേക്ക് നോക്കുക. നാം ഒന്നിടറിയാല്‍, ജിവിതത്തില്‍ ഒന്ന് പതറി പോയാല്‍ ക്രൂശില്‍ കിടന്നു ക്രിസ്തു നമുക്ക് വേണ്ടി കരയും. കാരണം അവന്‍ ക്രൂശേറിയത് നിനക്കും എനിക്കും വേണ്ടിയാണ്.
Leave a Comment
Your email address will not be published. Required fields are marked with *