മനാഗ്വ/നിക്കരാഗ്വ: നിക്കരാഗ്വയിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ ബൈബിള്‍ കൊണ്ടുവരുന്നത് നിരോധിച്ചതായി യുകെ ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ്വൈഡ് (സിഎസ്ഡബ്ല്യു) റിപ്പോര്‍ട്ട്. നിയന്ത്രണങ്ങള്‍ ഏകദേശം അര വര്‍ഷമായി നിലവിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബൈബിളുകള്‍, മറ്റ് പുസ്തകങ്ങള്‍, പത്രങ്ങള്‍, മാസികകള്‍ എന്നിവ രാജ്യത്തേക്ക് പ്രവേശിക്കുന്നത് നിയന്ത്രിക്കാനുള്ള നിക്കരാഗ്വന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വളരെയധികം ആശങ്കാജനകമാണെന്ന് സിഎസ്ഡബ്ല്യു അഭിഭാഷക ഡയറക്ടറും അമേരിക്കാസ് ടീം നേതാവുമായ അന്ന ലീ സ്റ്റാങ്ള്‍ പ്രതികരിച്ചു.
നിക്കരാഗ്വന്‍ പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയും അദ്ദേഹത്തിന്റെ ഭരണകൂടവും നിരോധനം പിന്‍വലിക്കണമെന്നും അന്ന ലീ ആവശ്യപ്പെട്ടു.
2018-ല്‍ മഡുറോയ്ക്കെതിരെ ബഹുജന പ്രതിഷേധങ്ങള്‍ ഉണ്ടായപ്പോള്‍, മഡുറോയുടെ തെറ്റുകള്‍ കത്തോലിക്ക സഭ ചൂണ്ടിക്കാണിച്ചതാണ് ഭരണകൂടം സഭയ്‌ക്കെതിരെ തിരിയാന്‍ കാരണമായത്. 2018 – ന് ശേഷം 1,300 ല്‍ അധികം മതസ്ഥാപനങ്ങളുടെ ഉള്‍പ്പെടെ 5,000 ത്തിലധികം സ്വതന്ത്ര സിവില്‍ സംഘടനകളുടെ നിയമപരമായ പദവി രാജ്യത്ത് റദ്ദാക്കപ്പെട്ടു.
മതസ്വാതന്ത്ര്യം വ്യവസ്ഥാപിതമായ അടച്ചമര്‍ത്തുന്നതിന്റെ തുടര്‍ച്ചയാണ് സഞ്ചാരികള്‍ ബൈബിള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്ന നിരോധിക്കാനുളള നിക്കരാഗ്വയിലെ ഏകാധിപത്യ സര്‍ക്കാരിന്റെ തീരുമാനവുമെന്ന് വിലയിരുത്തപ്പെടുന്നു.
















Leave a Comment
Your email address will not be published. Required fields are marked with *