നോമ്പും ഉപവാസവും ഒരു തിരിഞ്ഞുനോട്ടം
- Featured, Lenten Thoughts, ചിന്താവിഷയം
- March 18, 2024
എല്ലാവര്‍ക്കും ഗത്സെമെന്‍ അനുഭവം പ്രധാനം ചെയ്യാനാണ് പ്രിയം.. മറ്റുള്ളവര്‍ക്ക് എങ്ങനെ പറുദീസ അനുഭവം പ്രധാനം ചെയ്യാന്‍ പറ്റും എന്നൊന്നും ആരും ഒരു റിസേര്‍ച്ചും ചെയ്യുന്നില്ലെ ന്നാണ് എന്റെ വിശ്വാസം. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്നത് കണക്കുള്ള ഒരു തരം മനോഭവം ലോകത്തെ കാര്‍ന്നു തിന്നുന്നുണ്ടെന്നാണ് സംശയം. മറ്റൊരു വനെ എങ്ങനെ ശാസ്ത്രീയമായ രീതിയില്‍ കുഴിയില്‍ ചാടിക്കാം എന്നുതന്നെയാണ് ഓരോരുത്തരും ആലോചിച്ചുകൊണ്ടിരിക്കുന്നത്. നീ മറ്റുള്ളവര്‍ക്ക് ഗത്‌സെമെനി അനുഭവമാണോ അതോ പറുദീസ അനുഭവമാണോ സമ്മാനി ക്കുന്നതെന്നു ഓരോ
ചേട്ടാ ചേച്ചീ ഉമ്മാ താത്ത അമ്മാ. ഈ പൊതി കിട്ടുന്നവര്‍ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്‌കൂളില്‍ പോകാനുള്ള തത്രപ്പാടില്‍ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കില്‍ ക്ഷമിക്കുക, നിങ്ങളുടെ അസുഖം വേഗം ഭേദമാകട്ടെ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിര്‍ദ്ധനരായവര്‍ക്ക് ഒരുപറ്റം ചെറുപ്പക്കാര്‍ ചെയ്യുന്ന സല്‍പ്രവൃ ത്തിയുടെ ഭാഗമായി നല്‍കിയ പൊതിച്ചോറ് സ്വീകരിച്ചപ്പോള്‍ അതില്‍ നിന്നും കിട്ടിയത് കരുണനിറഞ്ഞ മൊഴികളാണ് മുകളില്‍ കുറിച്ചിരിക്കുന്നത്. ഈ പൊതിച്ചോറ് വാങ്ങിയ കുടുംബമാണ് ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. ആ കുട്ടിക്കുവേണമെങ്കില്‍
വിദ്വേഷം വിഷമാണെന്ന് ആ വാക്കില്‍ത്തന്നെ ഉള്‍പ്പെടുത്തിയ മലയാള ഭാഷക്കെന്റെ പ്രണാമം. ‘ദ്വേ’ എന്ന വാക്ക് മാറ്റിയാല്‍ ശേഷിക്കുന്നത് വിഷം ആണെന്ന് മാലോകര്‍ക്കൊക്കെ നല്ല ധാരണയു ണ്ടായിട്ടും വിദ്വേഷത്തെ നട്ടുവളര്‍ത്തുന്ന നല്ലവരായ ഉണ്ണിമാരെക്കൊണ്ട് നാട് നിറയുന്നുണ്ട്. പ്രതികാരത്തിന്റെ വ്യത്യസ്ത ഭാവതലങ്ങള്‍ പറഞ്ഞുതരുന്ന മുഖങ്ങളെ വാഴ്‌വിലുള്ളൂ എന്ന് കവി കലഹിക്കുമ്പോള്‍ ആ കലഹം വെറും ജല്പനമായി കരുതാന്‍ ആവുന്നില്ല… രാത്രി ചാനല്‍ ഓണ്‍ ചെയ്യാനും കാണാനും ഇപ്പോള്‍ എനിക്ക് പേടിയാണ്… ക്രൈം ഫയലും ക്രൈം സ്‌റ്റോറിയുമെല്ലാം സ്‌പോണ്‍സേഡ് പ്രോഗ്രാമായി മാറുമ്പോള്‍
ആലങ്കാരികമായി പറഞ്ഞാല്‍ പത്രോസും കൂട്ടരും ഏര്‍പ്പെട്ടിരുന്ന ജോലി കടലിലെ മത്സ്യങ്ങളെ പിടിച്ചുകൊന്നു കാശുണ്ടാക്കുന്ന ജോലിയായിരുന്നു. അവര്‍ക്കു ആ ജോലിയില്‍ തുടരുന്നതില്‍ വലിയ സങ്കടമൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും ആ ജോലി അവര്‍ ഉപേക്ഷിച്ചത് ക്രിസ്തുവിന്റെ ഒറ്റ നിര്‍ബന്ധത്തിന് വഴങ്ങിയാണ്. ക്രിസ്തു മൊഴികളെ അവര്‍ ഗൗനിച്ചപ്പോള്‍ പിന്നീട് അവര്‍ ആരെയും കൊന്നില്ല എന്ന് മാത്രമല്ല അനേകര്‍ക്ക് ജീവനും ജീവിതവും നല്‍കാന്‍ മാത്രം അവര്‍ വളര്‍ന്നു എന്നാണ് നടപടി പുസ്തകത്തിന്റെ സാക്ഷ്യം. നോമ്പ് ക്രിസ്തു മൊഴികളെ വിലവെയ്ക്കാന്‍ ഓര്‍മിപ്പിക്കുന്ന കാലമാണ്. പഴയ
മരണ വീട്ടില്‍ പോകാനോ മരണ ഗീതങ്ങള്‍ ആലപിക്കാനോ മനസില്‍ ഇപ്പോഴും ഒരു delicacy ഉണ്ട്. ഓരോ മരണവും എന്റെ മനസിനെ വല്ലാതെ ഭാരപ്പെടുത്തുനുണ്ട്. പേടിയും ഡിപ്രഷനും നിരാശയും സമ്മാനിക്കുന്ന ഏര്‍പ്പാടായിട്ടാണ് മരണ ശുശ്രുഷകളെ ഞാന്‍ കണ്ടിരുന്നത്. കണ്ണില്‍ ഇരുട്ട് കയറുന്ന അനുഭവം മാത്രമേ മരണം എനിക്ക് പ്രധാനം ചെയ്തിരുന്നുള്ളു. ദെസ്‌തോവിസ്‌കിയുടെ The idiot എന്ന നോവലിലെ കഥാപാത്രം ക്രിസ്തു കല്ലറയില്‍ മരിച്ചു കിടക്കുന്ന ചിത്രം കണ്ടു പറഞ്ഞതുപോലെ മരണ ചിത്രങ്ങളെല്ലാം ഒരുവന്റെ വിശ്വാസം നഷ്ടപ്പെടാനെ കാരണമാകൂ എന്നു
വിഗ്രഹ മോഷണത്തിന്റെ വാര്‍ത്ത വായിച്ച് മിഴിപൂട്ടുമ്പോള്‍ ഉള്ളില്‍ അസ്വസ്ഥതയുടെ കാര്‍മേഘങ്ങള്‍ പടരുന്നിതെന്തിനാവോ… മനുഷ്യര്‍ വിഗ്രഹങ്ങളെ പ്രണയിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെ ആയിരിക്കുന്നു. സിന്ധു നദീതട സംസ്‌ക്കാരത്തിലും ഹാരപ്പന്‍ സംസ്‌ക്കാരത്തിലുമെല്ലാം വിഗ്രഹങ്ങള്‍ ദൈവങ്ങളായി എന്ന് കളിയാക്കിയ നമ്മള്‍ ഇപ്പോഴും ഏതൊക്കെയോ വിഗ്രഹങ്ങള്‍ക്ക് മാല ചാര്‍ത്തിയും പുഷ്പാഞ്ജലി കഴിച്ചുമൊക്കെ നടക്കുന്നതെന്തിനാണല്ലേ. ഓര്‍ക്കുമ്പോള്‍ ചിരിക്കാനുള്ള വക വിഗ്രഹാരാധകര്‍ ഒരുപാട് കൊണ്ടുവന്നു തരുന്നുണ്ട്.. അവരോട് നന്ദിപറയാ തിരിക്കാന്‍ ആവില്ല.. ഞങ്ങളെ രസിപ്പിക്കുന്നതിനും ഞങ്ങളുടെ സ്‌ട്രെസ് കുറച്ചു തരുന്നതിനും. വിഗ്രഹാരാധകര്‍ക്കു ദൈവ കോപം ഉണ്ടാകുമെന്നാണ്
നല്ല മഴ… കട്ടന്‍ കാപ്പി… ജോണ്‍സന്‍ മാഷിന്റെ പാട്ട്… ഹാ… അന്തസ്… ഒരു മലയാള ചലച്ചിത്രത്തിലെ നായകന്റെ രസകരമായ ഡയലോഗ് സുഹൃത്ത് അയച്ചത് ഇപ്പോഴും എന്റെ ഫോണില്‍ ഉണ്ട്. അതെ, ജീവിതത്തിന് അത്രയും അഴകൊന്നും ഉള്ളതായി നമുക്ക് പലപ്പോഴും തോന്നാറില്ല. പലപ്പോഴും ജീവിതം ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പോലെ വിരസമാകാറുമുണ്ട്. എല്ലാം യാന്ത്രി കമായി പോകുന്നതിന്റെ സങ്കടം ആര്‍ക്കു വിവരിക്കാനാകുമല്ലേ. ഈ യാന്ത്രികതയെ അതിജീവിക്കാനുള്ള കുറുക്കുവഴിയായി എനിക്ക് തോന്നിയിട്ടുള്ളത് ഗസല്‍ കേള്‍ക്കുക എന്നതാണ്. ആ കേള്‍വി
ആരെയും കാണാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടാണ് അവന്‍ ടച്ച് ഫോണില്‍ കുത്തികൊണ്ടിരിക്കുന്നതെന്നൊരു അടക്കിപ്പിടിച്ച ഫലിതം എങ്ങും മുഴങ്ങുന്നുണ്ട്. ആര്‍ക്കും ആരെയും കാണാന്‍ ഇഷ്ടമില്ലാത്തത് കൊണ്ട് വാതിലും ജനാലയും അടച്ചു മിഴി പൂട്ടി ഉറങ്ങുന്നവരാണ് അധികവും. കഴിഞ്ഞ ദിവസമാണ് കുറേ നാളുകള്‍ക്കു ശേഷം തടവറ സന്ദര്‍ശനത്തിന് പോയത്. ഓരോ സെല്ലിലും പോയി ഏകാന്തതയില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കാന്‍ പരിശ്രമിക്കുമ്പോള്‍ ഒരാള്‍ പോലും മുഖത്തു നോക്കി സംസാരിക്കുന്നില്ല. ഏതോ അപകര്‍ഷതാബോധത്തിന്റെ പടവുകളില്‍ ജീവിതം പണയം വച്ച് മിഴികള്‍ പാതാളത്തില്‍ ഒളിപ്പിച്ചവരെപ്പോലെ അവര്‍ അങ്ങനെ ജീവിതം
Don’t want to skip an update or a post?