നല്ല മഴ… കട്ടന്‍ കാപ്പി… ജോണ്‍സന്‍ മാഷിന്റെ പാട്ട്… ഹാ…
അന്തസ്… ഒരു മലയാള ചലച്ചിത്രത്തിലെ നായകന്റെ രസകരമായ ഡയലോഗ് സുഹൃത്ത് അയച്ചത് ഇപ്പോഴും എന്റെ ഫോണില്‍ ഉണ്ട്.
അതെ, ജീവിതത്തിന് അത്രയും അഴകൊന്നും ഉള്ളതായി നമുക്ക് പലപ്പോഴും തോന്നാറില്ല. പലപ്പോഴും ജീവിതം ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പോലെ വിരസമാകാറുമുണ്ട്. എല്ലാം യാന്ത്രി കമായി പോകുന്നതിന്റെ സങ്കടം ആര്‍ക്കു വിവരിക്കാനാകുമല്ലേ. ഈ യാന്ത്രികതയെ അതിജീവിക്കാനുള്ള കുറുക്കുവഴിയായി എനിക്ക് തോന്നിയിട്ടുള്ളത് ഗസല്‍ കേള്‍ക്കുക എന്നതാണ്. ആ കേള്‍വി എന്നില്‍ ഒരുപാട് പോസിറ്റീവ് വൈബ് സമ്മാനിക്കുന്നതായി ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ജോണ്‍സന്‍ മാഷിന്റെ പാട്ട് കേള്‍ക്കുമ്പോള്‍ ജീവിതത്തില്‍ ആ നടന്‍ പറഞ്ഞത് പോലെ അന്തസൊന്നും വന്നില്ലെങ്കിലും ജീവിതത്തിലെ ബോറിങ് ഇല്ലാതാക്കാന്‍ ചില കേള്‍വികള്‍ സഹായിച്ചിട്ടുണ്ടെന്നു പറയാതെ തരമില്ല.
ഓര്‍മവരുന്നത് മലയാളികളുടെ സ്വന്തം എഴുത്തുകാരനായ വൈക്കത്തുകാരന്‍ ബഷീറി നെയാണ്. എണ്ണംപറഞ്ഞ ക്ലാസിക് പുസ്ത കങ്ങളെല്ലാം എങ്ങനെ പുള്ളിക്കാരന്‍ എഴുതി എന്ന ചോദ്യത്തിന് പാട്ടുകേട്ട് എഴുതി എന്ന് പറയാനാവും ബഷീറിന് തിടുക്കം. എഴുതും മുന്‍പ് ഒരുപാട് ഗാനങ്ങള്‍ ആ ചാരുകസേരയില്‍ ഇരുന്ന് കേള്‍ക്കുന്ന ശീലം ബഷീര്‍ എന്ന വ്യക്തിയെ ലോകം അറിയുന്ന എഴുത്തുകാരനാക്കി എന്നാണ് പറയുന്നത്. ഗ്രാമഫോണിലെ സോജാ രാജകുമാരി എന്ന ഗാനം എത്ര തവണ കേട്ടു എന്ന് എനിക്ക് പോലും അറിയില്ലെന്ന് അദ്ദേഹം സരസമായി പങ്കുവയ്ക്കുമ്പോള്‍ ചില കേള്‍വികളുടെ പ്രസക്തി നമ്മളാരും ശ്രദ്ധിക്കാതെ പോകരുത്.
നോമ്പ് നിന്റെ കേള്‍വിയെ വീണ്ടെടുക്കുന്ന കാലമാണ് സുഹൃത്തേ. ക്രിസ്തു മലമുകളിലേക്കും കടല്‍ തീരത്തേക്കും യാത്രയായി എന്ന് വായിക്കുമ്പോള്‍ നാം എന്താണ് അനുമാനി ക്കേണ്ടത്. ഒരു ബിസിനസ് മീറ്റിങ്ങിനോ… ഒരു കാര്യസാധ്യപൂജ ചെയ്യാനോ അല്ല അവന്‍ അത്തരം യാത്രകള്‍ നടത്തിയത്. പിന്നെയോ തന്റെ താതന്‍ പറയുന്നത് കേള്‍ക്കാനും ആ പിതാവിനോപ്പം ഇരിക്കാനും വേണ്ടി മാത്രമായിരുന്നു എന്നാണ് സുവിശേഷ വ്യാഖ്യാനം.
കേള്‍ക്കാനുള്ള മനസ് അവന് ധാരാളമുണ്ടായിരുന്നു. അതുകൊണ്ടാണ് കുട്ടികള്‍ അവനെ കാണാന്‍ വരുമ്പോള്‍ അവരെ തടയരുതെന്ന് അവന്‍ ശിഷ്യരോട് ആവശ്യ പ്പെടുന്നത്. ബേത്സയ്ഥാ കുളക്കരയിലെ രോഗിയുടെ കരച്ചില്‍ ആരും കേട്ടിരുന്നില്ല. അവനാവട്ടെ അകലങ്ങളില്‍ ഇരുന്നും ആ വിലാപം കേട്ടു.
കുരിശിന്റെ വഴിയില്‍ പടയാളികള്‍ മേനി മുറിയുമാറ് തല തല്ലിപ്പൊളിക്കുമ്പോള്‍ മോങ്ങി ക്കരയാതെ ഓര്‍ശ്ലം നഗരിയിലെ സ്ത്രീകളുടെ വിലാപം കേള്‍ക്കാന്‍ ക്രിസ്തുവിനല്ലാതെ ആര്‍ക്കു കഴിയും. കേള്‍ക്കുക എന്ന കല അഭ്യസിച്ച പൂര്‍ണ്ണഗുരുവായ ക്രിസ്തുവിന് ദക്ഷിണ വയ്ക്കാം നമുക്ക്. ഒന്നും കേള്‍ക്കാന്‍ ഇഷ്ടപ്പെടാതിരിക്കുന്ന നമുക്ക് ഈ നോമ്പ് കാലത്ത് മറ്റുള്ളവരെ കേള്‍ക്കാന്‍ പഠിക്കാം.
കേള്‍ക്കാന്‍ തന്നെയാണ് പ്രവാചകര്‍ തന്റെ കേള്‍വിക്കാരോട് ആവശ്യപ്പെടുന്നത്. കേള്‍ക്കാ നായി മോശ സീനായ് മലയിലേക്കും അബ്രഹാം മോറിയ മലയിലേക്കും ഏലിയാ കാര്‍മല്‍ മലയിലേക്കും കയറിയതുപോലെ ഇനി നമുക്ക് ഒരുമിച്ച് കരം ചേര്‍ത്ത് അവനെ കേള്‍ക്കാന്‍ ഏത് മലയിലേക്കാണ് പോകേണ്ടത്. മലകള്‍ നമ്മെ ക്ഷണിക്കുണ്ട്. നല്ലത് കേള്‍ക്കാന്‍ നീ ആഗ്രഹി ക്കുണെങ്കില്‍ വരിക എന്ന ക്ഷണത്തോടെ.. ദൈവത്തെയും മനുഷ്യരെയും കേള്‍ക്കാന്‍ ഇനി നസ്രായന് ഈ നോമ്പ് കാലത്ത് ദക്ഷിണവച്ച് ഹരിശ്രീ കുറിക്കാം.
Leave a Comment
Your email address will not be published. Required fields are marked with *