Follow Us On

05

December

2024

Thursday

വിഗ്രഹം

വിഗ്രഹം

വിഗ്രഹ മോഷണത്തിന്റെ വാര്‍ത്ത വായിച്ച് മിഴിപൂട്ടുമ്പോള്‍ ഉള്ളില്‍ അസ്വസ്ഥതയുടെ കാര്‍മേഘങ്ങള്‍ പടരുന്നിതെന്തിനാവോ…
മനുഷ്യര്‍ വിഗ്രഹങ്ങളെ പ്രണയിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെ ആയിരിക്കുന്നു. സിന്ധു നദീതട സംസ്‌ക്കാരത്തിലും ഹാരപ്പന്‍ സംസ്‌ക്കാരത്തിലുമെല്ലാം വിഗ്രഹങ്ങള്‍ ദൈവങ്ങളായി എന്ന് കളിയാക്കിയ നമ്മള്‍ ഇപ്പോഴും ഏതൊക്കെയോ വിഗ്രഹങ്ങള്‍ക്ക്  മാല ചാര്‍ത്തിയും പുഷ്പാഞ്ജലി കഴിച്ചുമൊക്കെ നടക്കുന്നതെന്തിനാണല്ലേ. ഓര്‍ക്കുമ്പോള്‍ ചിരിക്കാനുള്ള വക വിഗ്രഹാരാധകര്‍ ഒരുപാട് കൊണ്ടുവന്നു തരുന്നുണ്ട്.. അവരോട് നന്ദിപറയാ തിരിക്കാന്‍ ആവില്ല.. ഞങ്ങളെ രസിപ്പിക്കുന്നതിനും ഞങ്ങളുടെ സ്‌ട്രെസ് കുറച്ചു തരുന്നതിനും.

വിഗ്രഹാരാധകര്‍ക്കു ദൈവ കോപം ഉണ്ടാകുമെന്നാണ് ഇസ്രായേല്‍ ചരിത്രം നമുക്ക് പറഞ്ഞുതരുന്നത്. മോശയെ ധിക്കരിച്ച് അവര്‍ വിഗ്രഹങ്ങള്‍ പൂജിച്ചപ്പോള്‍ സംഭവിച്ച ദുരന്തങ്ങള്‍  പുറപ്പാടിന്റെ പുസ്തകത്തില്‍  നാം അക്കമിട്ട് വായിക്കുന്നുണ്ട്. വിശ്വാസത്തിന്റെ വെളിച്ചം എന്ന ഫ്രാന്‍സിസ് പാപ്പയുടെ ചാക്രിക ലേഖനത്തിലും വിഗ്രഹാരാധനയുടെ പോഴത്തരങ്ങള്‍ വിവരിക്കു ന്നുണ്ട്. പാപ്പാ പറയുന്നതിപ്രകാരമാണ്:

കോക്കിലെ റബ്ബി നല്‍കിയ വിഗ്രഹാരാധനയുടെ നിര്‍വചനം മാര്‍ട്ടിന്‍ ബൂബര്‍ ഒരിക്കല്‍ ഉദ്ധരിക്കുകയുണ്ടായി: ‘മുഖമല്ലാത്ത മുഖത്തേക്ക് ഒരു മുഖം ആദരപൂര്‍വ്വം തിരിയുമ്പോള്‍ ഉണ്ടാകുന്ന താണ് വിഗ്രഹാരാധന. ഇവിടെ ദൈവത്തില്‍ വിശ്വസിക്കുന്നതിനു പകരം ഒരു വിഗ്രഹത്തെ ആരാധിക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന തോന്നലുണ്ടാകുന്നു. വിഗ്രഹത്തിന്റെ മുഖത്തേക്ക് നമുക്ക് നേരിട്ടു നോക്കാം! അതിന്റെ ഉത്പത്തി നമുക്ക് അറിയാം. കാരണം, അത് നമ്മുടെ കരവേലയാണ്. സ്വന്തം സുരക്ഷിതത്വങ്ങളില്‍നിന്ന് നമ്മെ പുറത്തിറക്കുന്ന ഒരു വിളിയുടെ അപകടസാധ്യത ഒരു വിഗ്രഹവും ഉയര്‍ത്തുന്നില്ല. എന്തെന്നാല്‍, വിഗ്രഹങ്ങള്‍ക്ക് വായകളുണ്ട്; പക്ഷേ, അവയ്ക്ക് സംസാരിക്കാന്‍ കഴിയുകയില്ല'(സങ്കീ 115:5).

യാഥാര്‍ത്ഥ്യത്തിന്റെ കേന്ദ്രത്തില്‍ നമ്മെത്തന്നെ പ്രതിഷ്ഠിക്കാനും നമ്മുടെതന്നെ കരവേലയെ ആരാധിക്കാനുമുള്ള മുടക്കു ന്യായമായാണ് വിഗ്രഹങ്ങള്‍ നിലകൊള്ളുന്നതെന്ന് നാം കാണുന്നു.
വിഗ്രഹങ്ങള്‍ തച്ചുടച്ച് വിശ്വാസത്തിലേക്കു നടന്നടുക്കാനാകുമോ എന്നാണ് നോമ്പ് ചോദ്യം..
ചങ്ങാതി, നീ മിഴി തുറക്കുന്നത് വിഗ്രഹങ്ങള്‍ ധ്യാനിച്ചാണോ അതോ വിശ്വാസത്തെ നെഞ്ചിലേറ്റിയാണോ എന്ന ചോദ്യത്തിന് മുന്‍പില്‍ ഞാനിപ്പോള്‍ ആലില പോലെ വിറക്കുന്നുണ്ട്. പുറമെ വിഗ്രഹങ്ങളെ അവഗണിക്കുകയും എഴുതുകയും പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്ന എന്റെ ഉള്ളില്‍ ഞാന്‍ തീര്‍ത്തുവച്ചിരിക്കുന്ന ചില തങ്കവിഗ്രഹങ്ങളൊക്കെയുണ്ടെന്ന് ഈ ഇരവിന്റെ നിശബ്ദതയില്‍ തിരിച്ചറിയുന്നുണ്ട്. ഇഷ്ടമുഖങ്ങളും ഇഷ്ടവസ്തുക്കളും ഇഷ്ടവിനോദങ്ങളുമെല്ലാം കൊണ്ട് വിഗ്രഹങ്ങളുടെ മണിമാളിക തീര്‍ത്തിരിക്കുന്നവനാണ് ഞാന്‍. ഈ നോമ്പിലെങ്കിലും ഈ വിഗ്രഹങ്ങള്‍ തച്ചുടക്കാനായാല്‍ മാത്രമേ ദൈവീക മുഖം എന്നില്‍ നിഴലിക്കുകയുള്ളു എന്ന തിരിച്ചറിവെന്നെ ഭയപ്പെടുത്തുന്നു.

ഈ നോമ്പ് കാലത്ത് മോശയെയും പൗലോസിനെയും നമുക്ക് ധ്യാനിക്കാം. എന്റെ പ്രഥമ ജാതനായ പുത്രന്‍ എന്ന് ഇസ്രായേല്‍ക്കാരെ നോക്കി ദൈവം സന്തോഷിച്ചതിന്റെ കാരണം മോശ ഇസ്രായേല്‍ ജനതയുടെ വിഗ്രഹാരാധന  തച്ചുടച്ചതുകൊണ്ടാണ് (പുറ 4:22).
ഒരജ്ഞാത ദേവനെ കാണുന്ന മാത്രയില്‍ പൗലോസ് നെടുവീര്‍പ്പിടുന്നതും ആ ജനതയോട് ഈ  വിഗ്രഹങ്ങളെയല്ല ജീവനുള്ള ദൈവത്തെ യാണ് പൂജിക്കേണ്ടതെന്ന് പറഞ്ഞ് അവരെ നേര്‍വഴിക്കു നയിക്കുമ്പോള്‍ പൗലോസ് വിശുദ്ധ പൗലോസ് ആയി രൂപപ്പെടുന്നു എന്ന് മാത്രമല്ല ആ ജനതയും വിശുദ്ധരായി മാറി എന്ന് പുള്ളിക്കാരന്റെ ലേഖനത്തില്‍ നിന്നും വായിച്ച നമുക്കും വിഗ്രഹങ്ങളെ തച്ചുടച്ചേ മതിയാകൂ.
പ്രിയ സുഹൃത്തേ, കണ്ണില്‍ക്കണ്ട കല്ലിനെയും മുള്ളിനെയും നെഞ്ചിലേറ്റുന്നത് നിര്‍ത്തിയിട്ട് ജീവിക്കുന്ന ദൈവത്തെ ഈ നോമ്പിലെങ്കിലും നെഞ്ചിലേറ്റി ദൈവ മുഖം ജീവിത വഴിയില്‍ കണ്ടെത്തൂ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?