Follow Us On

12

January

2025

Sunday

വന്നു കാണുക

വന്നു കാണുക

ആരെയും കാണാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടാണ് അവന്‍ ടച്ച് ഫോണില്‍ കുത്തികൊണ്ടിരിക്കുന്നതെന്നൊരു അടക്കിപ്പിടിച്ച ഫലിതം എങ്ങും മുഴങ്ങുന്നുണ്ട്. ആര്‍ക്കും ആരെയും കാണാന്‍ ഇഷ്ടമില്ലാത്തത് കൊണ്ട് വാതിലും ജനാലയും അടച്ചു മിഴി പൂട്ടി ഉറങ്ങുന്നവരാണ് അധികവും.
കഴിഞ്ഞ ദിവസമാണ് കുറേ നാളുകള്‍ക്കു ശേഷം തടവറ സന്ദര്‍ശനത്തിന് പോയത്. ഓരോ സെല്ലിലും പോയി ഏകാന്തതയില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കാന്‍ പരിശ്രമിക്കുമ്പോള്‍ ഒരാള്‍ പോലും മുഖത്തു നോക്കി സംസാരിക്കുന്നില്ല. ഏതോ അപകര്‍ഷതാബോധത്തിന്റെ പടവുകളില്‍ ജീവിതം പണയം വച്ച് മിഴികള്‍ പാതാളത്തില്‍ ഒളിപ്പിച്ചവരെപ്പോലെ അവര്‍ അങ്ങനെ ജീവിതം പാഴാക്കുന്നതിന്റെ സങ്കടം മനസിനെ വല്ലാതെ ഭാരപ്പെടുത്തുന്നു.

കണ്ണുകള്‍ ഉയര്‍ത്തി നോക്കുവിന്‍ എന്ന ക്രിസ്തുമൊഴി നോമ്പില്‍ ധ്യാനിക്കണം. അവന്‍ നോക്കിയപ്പോള്‍ അത്ഭുതങ്ങളും അടയാളങ്ങളും അരങ്ങേറി എന്ന് സുവിശേഷകര്‍ എത്ര സുന്ദരമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വേദനിക്കുന്നവരിലേക്ക് നോക്കാനും അവര്‍ക്ക് ആശ്വാസ മൊഴികള്‍ സമ്മാനിക്കാനും ജീവിതം ഉഴിഞ്ഞുവച്ചവനെ ക്രിസ്തു എന്നല്ലാതെ മറ്റെന്തു വിളിക്കാന്‍.

വിശുദ്ധ മദര്‍ തെരേസയെ ജനം നെഞ്ചിലേറ്റിയതിനുള്ള കാരണം അധികം തിരഞ്ഞ് സമയം കളയണ്ട. ദിവ്യകാരുണ്യ ഈശോയെ പുലരിയില്‍ കണ്‍കുളിര്‍ക്കേ നോക്കി സ്വന്തമാക്കിയ ശക്തി, തെരുവില്‍ അലയുന്നവരിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ക്ക് വീതിച്ചു നല്‍കി ജീവിച്ചതും അവര്‍ക്കു മെച്ചപ്പെട്ട ജീവിതം കൊടുക്കാന്‍ അമ്മ മനസ് കാണിച്ചതുകൊണ്ടും മാത്രം സംഭവിച്ച പുണ്യമാണ്.
നോമ്പില്‍ നിശ്ചയമായും അനുവര്‍ത്തിക്കേണ്ട സുകൃതം മറ്റൊന്നുമല്ല. ദിവ്യകാരുണ്യത്തിലേക്ക് മണിക്കൂറുകള്‍ നോക്കി സ്വന്തമാക്കുന്ന ശക്തിയാല്‍ അനേകരിലേക്ക് ആ നോട്ടം പകര്‍ന്നേ കുക എന്നത് തന്നെ.

പ്രിയ ചങ്ങാതി… നീ എന്നെ ഒന്ന് നോക്കുമോ എന്ന് നീയും ഞാനുമൊക്കെ പറയാതെ പറയുന്നുണ്ട്… ഓണ്‍ലൈനില്‍ ഉണ്ടാ യിട്ടും നീ എന്തെ എന്റെ മെസേജ് വായിക്കുന്നില്ല… ഞാന്‍ നിനക്ക് അയച്ച മെസേജിന് ബ്ലൂ ടിക്ക് വീഴുന്നതുനോക്കി ഞാന്‍ എത്ര നാളായി കാത്തിരിക്കുന്നു എന്നൊക്കെ എത്രയോ പരിഭവിക്കുന്ന വരാണ് നമ്മള്‍… ഈ നോമ്പില്‍ നമ്മുടെ മിഴികള്‍ പ്രകാശിതമാകട്ടെ… അനേകരെ ഹൃദയപൂര്‍വ്വം നോക്കാനുള്ള മനസ് നിനക്കു ണ്ടെങ്കില്‍ നീ പാതിവഴിയില്‍ തനിച്ചാവില്ല, തീര്‍ച്ച.

പ്രിയാവാര്യര്‍ എന്ന പുതുമുഖ നടിയെ കുറിച്ചൊരു വായന കിട്ടി. വളരെ പെട്ടന്ന് ശ്രദ്ധിക്കപ്പെട്ട നടിയായി അവള്‍ മാറിയത് അവള്‍ അഭിനയിച്ച ആദ്യ ചിത്രത്തിലെ ഒരു നോട്ടത്തിന്റെ പ്രത്യേകത കൊണ്ടാണെന്നാണ് പറയുന്നത്…
കുഞ്ഞേ.. Will you please look at me എന്നല്ലേ നമ്മുടെ ചുള്ളന്‍ ആ ദിവ്യ കാരുണ്യത്തില്‍ ഇരുന്ന് നിന്നോടും എന്നോടും പറയാതെ പറയുന്നത്.
ശിഷ്യരോട് അവന്‍ പറഞ്ഞത് ഈ നോമ്പില്‍ ധ്യാനിക്കാം, വന്നു കാണുക.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?